• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിന് താനും ഇരയാണെന്ന് യുവ നടൻ

news18
Updated: July 13, 2018, 6:16 PM IST
മലയാള സിനിമയിലെ കാസ്റ്റിംഗ് കൗച്ചിന് താനും ഇരയാണെന്ന് യുവ നടൻ
news18
Updated: July 13, 2018, 6:16 PM IST
സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചിനെ കുറിച്ചുള്ള തുറന്നു പറച്ചിൽ തുടരുകയാണ്. ഹോളിവുഡും ബോളിവുഡും ഒക്കെ കടന്ന് ഇങ്ങ് മലയാള സിനിമയിൽ വരെ എത്തി ആ തുറന്നു പറച്ചിൽ. മലയാള സിനിമയിലെ ചില സംവിധായകരിൽ നിന്ന് നേരിടേണ്ടി വന്ന ദുരനുഭവത്തെ കുറിച്ച് ഇതുവരെ തുറന്നു പറഞ്ഞിരുന്നത് സ്ത്രീകളാണ്. അക്കൂട്ടത്തിലേക്ക് ഒരു പുരുഷനും എത്തിയിരിക്കുകയാണ്. മലയാള സിനിമയിൽ നിന്ന് തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് ദുരനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത് യുവ നടനായ നവജിത് നാരായണനാണ്.

ഫെയ്സ്ബുക്ക് പോസ്റ്റിലാണ് നവജിത് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. കൊച്ചിയിലുള്ള ഒരു സംവിധായകനെ കാണാൻ ചെന്നപ്പോൾ അയാൾ തന്നോട് മോശമായി പെരുമാറിയെന്നും അയാളുടെ മുഖത്തടിച്ചിട്ട് താൻ ഇറങ്ങിപ്പോവുകയായിരുന്നുവെന്നും നവജിത് പോസ്റ്റിൽ വ്യക്തമാക്കുന്നു. തന്നോട് മോശമായി പെരുമാറിയ സംവിധായകന്റെ പേര് നവജിത് വ്യക്തമാക്കിയിട്ടില്ല.

ഒരു തുറന്നെഴുത്താണിതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നവജിത്തിന്റെ പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്. സിനിമയിൽ വർക്ക് ചെയ്യുന്ന ഒരാളെയും വേദനിപ്പിക്കാനല്ല ഇതെന്നും നവജിത് പറയുന്നു. സിനിമയിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ മാത്രമെ ചർച്ച ചെയ്യപ്പെടുന്നുള്ളൂവെന്നും എന്തുകൊണ്ട് ആണുങ്ങൾക്ക് നേരെയുള്ളത് ഒരു പരിധിയിയിൽ കൂടുതൽ ചർച്ചയാകുന്നില്ലെന്നും നവജിത് ചോദിക്കുന്നു. തനിക്ക് സംഭവിച്ചത് ഒരു ഞെട്ടലോടയാണ് താൻ കണ്ടതെന്നും നവജിത് പറയുന്നു.

സംസാരിക്കുന്നതിനിടെ തന്റെ തുടയിൽ പിടിച്ച സംവിധായകൻ എനിക്കൊരു ക്യാരക്ടർ തന്നാൽ അയാൾക്കെന്താണ് നേട്ടമെന്ന് ചോദിച്ചുവെന്ന് നവജിത് പറയുന്നു.  തുടയിൽ കൈവെച്ചപ്പോൾ കാര്യം പിടികിട്ടിയെന്നും ഇത്തരം കാര്യങ്ങളിൽ തനിക്ക് താത്പര്യം ഇല്ലെന്നും സംവിധായകനോട് പറഞ്ഞെന്നും കൈയ്യെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ കൈയ്യെടുക്കാത്തതിനാൽ അയാളുടെ മുഖത്തടിക്കേണ്ടി വന്നെന്നും നവജിത് കുറിക്കുന്നു.

ഇത്തരം തെമ്മാടികൾ കാരണമാണ് മാന്യമായി സിനിമയെ കാണുന്നവരുടെ പേര് കൂടി നശിക്കുന്നതെന്നും നവജിത് പറയുന്നു. പലർക്കും ഇത്തരം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടാകുമെന്നും ഇനിയും ഉണ്ടാകാമെന്നും സൂക്ഷിക്കുക എന്നു മാത്രമാണ് പറയാനുള്ളതെന്നും വ്യക്തമാക്കിക്കൊണ്ടാണ് നവജിത് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.

ആമി എന്ന ചിത്രത്തിൽ ചങ്ങമ്പുഴയായി വേഷമിട്ടത് നവജിത് ആണ്. മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിലും നവജിത് അഭിനയിക്കുന്നുണ്ട്. പോരാട്ടം എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് നവജിത്.

First published: July 13, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626