ഇന്റർഫേസ് /വാർത്ത /Film / Navya Nair | 10 വർഷം സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹശേഷം നടിമാർ അപ്രത്യക്ഷരാവാൻ കാരണം, നവ്യ പറയുന്നു

Navya Nair | 10 വർഷം സിനിമയിൽ നിന്ന് വിട്ടുനിന്നതെന്തുകൊണ്ട്? വിവാഹശേഷം നടിമാർ അപ്രത്യക്ഷരാവാൻ കാരണം, നവ്യ പറയുന്നു

navya-nair

navya-nair

ഭാഗ്യം ചെയ്തവരാണ് പുരുഷന്‍മാര്‍ ഇതൊന്നും ചെയ്യേണ്ടതില്ല. അവരുടെ കുറ്റവുമല്ല. സ്ത്രീയ്ക്ക് അത് ചെയ്‌തേ പറ്റൂ. പുരുഷന്‍മാര്‍ക്ക് പ്രസവിയ്ക്കാന്‍ പറ്റില്ലല്ലോ. തുല്യതയാക്കായി നിങ്ങളിവിടെ കുറച്ച് പ്രസവിയ്ക്കാന്‍ പറയാന്‍ പറ്റുമോ

  • Share this:

കൊച്ചി: മുമ്പേ നടന്നവരുടെ പാതയിലാണ് മലയാള സിനിമയിലെ (Malayalam Film) പുതിയ നടിമാരുമെന്ന് നവ്യ നായർ (Navya Nair). ഞങ്ങൾക്ക് മുന്നിലുള്ളവര്‍ ചെയ്യുന്നത് ഞങ്ങളും ചെയ്യുന്നു. അതു കൊണ്ടാണ് വിവാഹശേഷം നടിമാര്‍ സിനിമയിൽ പെട്ടെന്ന് അപ്രത്യക്ഷരാവുന്നത്. ഇപ്പോള്‍ അതു മാറിയെന്നും ന്യൂസ് 18 ന് നൽകിയ പ്രത്യേക അഭിമുഖത്തിൽ നവ്യാ നായർ പറഞ്ഞു.

കുട്ടികള്‍ വളര്‍ന്ന് ഒരു നിലയില്‍ ആവുന്നതുവരെ അവര്‍ നമ്മളെ ആശ്രയിച്ചാണ് ജീവിയ്ക്കുന്നത്. അവരെ നോക്കാതെ അവരുടെ കാര്യങ്ങള്‍ ചെയ്യാതിരിയ്ക്കാന്‍ പറ്റില്ല. പിന്നെ മുംബൈയിലായിരുന്നതുകൊണ്ട് ചെറിയ കുഞ്ഞിനെ വെച്ചുകൊണ്ട് അഭിനയത്തിലേക്ക് മടങ്ങുക പ്രായോഗികമാല്ലായിരുന്നു. സ്വന്തമായി കാര്യങ്ങള്‍ ചെയ്യാന്‍ പ്രായമെത്തുന്നതുവരെ നമ്മുക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാലും സത്യം പറഞ്ഞാല്‍ ഇതൊന്നുമല്ല പ്രധാനകാരണം. എല്ലാവരും ഇതാണ് ചെയതത്. ഞാനും അതുതന്നെ ചെയ്തു.

നവ്യയുടെ വാക്കുകളിലൂടെ:

ഒരുത്തിയോ തീയോ?

ഒരു സ്ത്രീയുടെ ഉള്ളിലെ തീ എന്നുവിളിയ്ക്കാം. അല്ലെങ്കില്‍ ആളൊരുത്തി നിങ്ങളില്‍ നിങ്ങളുടെ ഇടയിലുള്ള ഒരുത്തി. അല്ലെങ്കില്‍ ആ ഒരുത്തീടെ ഉള്ളിലെ തീ. എല്ലാം ഇതിന് അര്‍ത്ഥം. നമ്മളുടെ ഉള്ളിലെ തീ തിരിച്ചറിയുന്നതാണ് ഈ സിനിമ. ബാലാമണിയില്‍ നിന്നും രാധാമണിയിലേക്കുള്ള  ദൂരം പ്രായത്തിന്റേതാണ്. ബാലാമണി വെറുതെ സ്വപ്‌നം കണ്ടുനടന്ന കുട്ടിയാണ്. രാധാമണി ഒരുപാട് ഉത്തരവാദിത്തങ്ങളുള്ള ഒരു ജോലിചെയ്യുന്ന കുടുംബ പോറ്റുന്ന വീട്ടമ്മയാണ്. ബാലാമണിയുടേത് പ്രായോഗിക ജീവിതം. ഭഗവാനെ വിളിയ്ക്കാന്‍ പോലും സമയമില്ല. അവളുടെ റിംഗ്‌ടോണില്‍ മാത്രമേ ഭഗവാനുള്ളൂ.

മൊത്തില്‍ ഒരു ഓട്ടമാണ്. ബാലാമണിയുടെ ജീവിതത്തിലെ മൂന്നു ദിവസമാണ് സിനിമ ഇവരുടെ ജീവിതത്തിലെ വിചിത്രവും അപ്രതീക്ഷിതവുമായ കാര്യങ്ങളാണ് സിനിമയില്‍ കാണിയ്ക്കുന്നത്. അതുകൊണ്ട് ഇവര്‍ക്ക് ഓടേണ്ടി വരുന്നതാണ്. അപരിചിതമായ മേഖലയാണ് ജങ്കാര്‍ കണ്ടക്ടര്‍

സിനിമയ്ക്ക് പിന്നിലെ പ്രയത്നം

2016 ല്‍ എസ്.സുരേഷ് ബാബു ആദ്യം കഥ പറഞ്ഞത്. നിര്‍മ്മാതാതാവില്ല. വേറൊരു സംവിധായകന്റേതായി ആണ് പ്രോജക്ട് ഉദ്ദേശിച്ചത്. ആദ്യം കഥ പറഞ്ഞത് എന്നോടാണ്. 2019 ല്‍ കറങ്ങിത്തിരിഞ്ഞ് എന്നിലെത്തി. അപ്പോഴേയ്ക്കും വി.കെ.പി സിനിമയിലേക്കെത്തി. അപ്പോഴും നിര്‍മ്മാതാവ് ആരെന്നത് ധാരണയില്ലായിരുന്നു അങ്ങനെയാണ് കുടുംബസുഹൃത്തായ അക്ബര്‍ ട്രവല്‍സിലെ നാസറിക്കയെ സമീപിച്ചത്. അദ്ദേഹം സാഹായിച്ചപ്പോള്‍ സിനിമ യാഥാര്‍ത്ഥ്യമായി. സിനിമയ്ക്കുവേണ്ടി പ്രവര്‍ത്തിയ്ക്കാന്‍ കാരണം രാധാമണിയുടെ മെറിറ്റ് കണ്ടാണ്. ആ കഥയുടെ മെറിറ്റ് കൊണ്ടാണ്. അല്ലെങ്കില്‍ ഒരു സിനിമയ്ക്കുവേണ്ടി ഞാനിത്ര അധികം പരിശ്രമിയ്ക്കാറില്ല.

രണ്ടാം വരവ് വൈകാരികം

അദ്യ സിനിമ വെള്ളിത്തിരയില്‍ കണ്ടതിനേക്കാള്‍ വൈകാരികമായിരുന്നു തിരിച്ചുവരവിലെ ആദ്യ ചിത്രം. ഒരു പക്ഷെ തിരിച്ചറിവ് കൂടിയതുകൊണ്ടാവാം. ആദ്യ സിനിമ ചമ്മലോടെയാണ് കണ്ടത്. എന്നാല്‍ തലയുയര്‍ത്തിയാണ് ഒരുത്തി കണ്ടത്. പണ്ട് ആഗ്രഹിച്ചുവരുന്നതല്ല. യാദൃശ്ചകമായി എത്തിപ്പെടുന്നതാണ്. ഇപ്പോള്‍ നമ്മള്‍ ആഗ്രഹിച്ചു വരുന്നതാണ്. ആഗ്രഹിയ്ക്കുന്ന രീതിയിലുള്ള ഒരു കഥാപാത്രം. അത്രയഥികം താല്‍പ്പര്യത്തോടെ ചെയ്ത സിനിമയും കൂടിയാണ് ഒരുത്തി. അത് തീയേറ്ററില്‍ എന്റെ മുഖം കണ്ടപ്പോള്‍ എനിയ്ക്ക് ഭയങ്കര സന്തോഷമായിരുന്നു.

പുരുഷൻമാർ ഭാഗ്യവാൻമാർ

നടന്‍മാരുടെ കാര്യം വ്യത്യസ്തമാണ്. കല്യാണം കഴിയ്ക്കുന്നു എന്നതു മാത്രമല്ല സ്ത്രീയ്ക്കുണ്ടാകുന്ന വ്യത്യാസം. ഗര്‍ഭം ധരിയ്ക്കുന്നു, കുഞ്ഞിനെ പ്രസവിയ്ക്കുന്നു, മുലയൂട്ടി നമ്മള്‍ വളര്‍ത്തുകയല്ലെ അവരെ. ഈ പ്രക്രിയകൾക്കെല്ലാം നമ്മുടെ സാന്നിദ്ധ്യം പൂര്‍ണ്ണമായി വേണം പുരുഷന്‍മാര്‍ക്ക് അതിന്റെ ആവശ്യമില്ല. ഭാഗ്യം ചെയ്തവരാണ് പുരുഷന്‍മാര്‍ ഇതൊന്നും ചെയ്യേണ്ടതില്ല. അവരുടെ കുറ്റവുമല്ല. സ്ത്രീയ്ക്ക് അത് ചെയ്‌തേ പറ്റൂ. പുരുഷന്‍മാര്‍ക്ക് പ്രസവിയ്ക്കാന്‍ പറ്റില്ലല്ലോ. തുല്യതയാക്കായി നിങ്ങളിവിടെ കുറച്ച് പ്രസവിയ്ക്കാന്‍ പറയാന്‍ പറ്റുമോ.

പത്തുകൊല്ലം അവധിയിടെത്തുപോയ പലരും തിരിച്ചു വരാറില്ല. സിനിമാജീവിതം അവസാനിപ്പിച്ചാണ് പലരും പോവുന്നത്. അതിന് ഒരു മാറ്റം ഇപ്പോള്‍ വന്നു. ഒരുപാട് പേര് ലിംവിംഗ് ടുഗെദറായി ജീവിയ്ക്കുന്നു. ഒരുപാട് പേര് വിവാഹിതരാണ്. ഒരുമിച്ച് സിനിമ നിര്‍മ്മിയ്ക്കുന്നവരുണ്ട്. സിനിമകള്‍ ചെയ്യുന്നു. ഇപ്പോള്‍ അങ്ങനെയാരു പിന്‍മാറ്റം ഇല്ല. അതു നല്ലതല്ലേ. അതു കാണുമ്പോള്‍ സന്തോഷം തോന്നുന്നു.

ജീവിതം വിവാഹാനന്തരം

വിവാഹശേഷം ആദ്യം ബുദ്ധിമുട്ടൊക്കെ തോന്നിയിരുന്നു. പിന്നീട് ഒരു പരുവപ്പെടലിന്റെ ഭാഗമായി നമ്മള്‍ എവിടെയാണോ കൊണ്ടിടുന്നത് അവിടെ സ്ത്രീകള്‍ ജീവിച്ചു പഠിയ്ക്കും. പൊരുത്തപ്പെടാന്‍ നിര്‍ബന്ധിതയാണ്, പൊരുത്തപ്പെടും. ഇതൊരു തുടര്‍ച്ചയാണ് അമ്മയും അമ്മയുടെ അമ്മയും ചെയ്യുന്നു. തലമുറകള്‍ മാറുമ്പോള്‍ ഈയവസ്ഥയ്ക്കും മാറ്റം വരുന്നു. അമ്മൂമ്മ ചെയ്തത്രയും കാര്യങ്ങള്‍ അമ്മ ചെയ്യുന്നില്ല.അമ്മ  ചെയ്തത്രയും ഞാന്‍ ചെയ്യുന്നില്ല. ഞാന്‍ ചെയ്യുന്നത്രയും എന്റെ മരുമകള്‍ ചെയ്യുന്നില്ല. ഇതിങ്ങനെ കുറഞ്ഞുകുറഞ്ഞുവരും. ഞാന്‍ പത്തുവര്‍ഷം ഇടവേള എടുത്തുവെങ്കിലും എന്റെ മകന്റെ ഭാര്യ ഒരു ഇടവേളയും എടുക്കണമെന്നില്ല.

Also Read- Navya Nair | ഒറ്റപ്രണയം കൊണ്ടു ജീവിയ്ക്കാന്‍ കാഞ്ചനമാലയേ കാണൂ, വിവാഹമോചന വാർത്തയിലെ വാസ്തവമെന്ത്? നവ്യ നായർ പറയുന്നു

പരിഭവങ്ങള്‍ നിറഞ്ഞ സ്‌നേഹമുള്ള ഒരു ഭാര്യയായും ഭര്‍ത്താവിന്റെ അമ്മയോട് വളരെ സ്‌നേഹത്തില്‍ പെരുമാറുന്ന മരുമകളായും വിഷയമം വരുമ്പോള്‍ അമ്മയോട് കുറച്ച് ദേഷ്യം കാണിയ്ക്കുന്ന ഒരു മകളായിട്ടും ഭര്‍ത്താവ് വഴക്കുപറയുമ്പോള്‍ ശാസനയില്‍ അതു മക്കളോട് തീര്‍ക്കുന്ന അമ്മയായും സഹോദരന്റെ പഠനക്കാര്യത്തില്‍ വേവലാതിപ്പെടുന്ന ചേച്ചിയായും ഏറ്റവും ഒടുവില്‍ സാൂഹ്യ പ്രതിബദ്ധതയുള്ള സ്ത്രീയായി ഒരുത്തിയിലെ രാധാമണി മാറുന്നു.

പ്രതികരണം ഓൺലൈനിലാവുമ്പോൾ

സമൂഹത്തില്‍ ഒരു പ്രശ്‌നം വരുമ്പോള്‍ ഇതു നമ്മുക്കൊന്നും സംഭവിയ്ക്കില്ല.ആരെങ്കിലും രക്ഷപ്പെടുത്താനുണ്ടെന്ന് വിചാരിയ്ക്കും. എന്നാല്‍ ഇല്ലെന്ന് നമ്മള്‍ മനസിലാക്കുന്നു. ചിലസമയങ്ങളില്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ ആണ് നമ്മള്‍. ആള്‍ക്കൂട്ടത്തില്‍ തനിച്ചാവുന്നുണ്ട് നമ്മള്‍. ആളുകളുടെ പ്രതികരണശേഷി ഓണ്‍ലൈന്‍ മാധ്യമങ്ങളിലേക്ക് ചുരുങ്ങി. എന്തുകണ്ടാലും ലൈക്ക്, കമന്റ്, ഡിസ് ലൈക്ക്, ഇതുകടന്നാല്‍ ഷൂട്ട് ചെയ്ത് ഇന്‍സ്റ്റാഗ്രാമിലോ എഫ്.ബിലോ ഇടുക. യഥാര്‍ത്ഥ ജീവിതത്തിലെ പ്രതികരണം ഇതോടെ ഇല്ലാതാവുന്നു. യഥാര്‍ത്ഥ ജീവിതത്തില്‍ നടുറോഡില്‍ നമ്മുക്കൊരു പ്രശ്‌നം വന്നാല്‍ ആരെങ്കിലും ഒരാള്‍ നമ്മളെ സഹായിയ്ക്കും എന്ന തോന്നല്‍ കുറവാണ്. പ്രതികരണ ശേഷിയിലേക്ക് ആളുകളെ രാധാമണി നയിയ്ക്കുന്നു

പണ്ട് കാലത്ത് നടന്നാണ് സ്‌കൂളില്‍ പോകുന്നത്. വീട്ടില്‍ നിന്ന് ബസ് സ്റ്റോപ്പിലേക്ക്, അവിടെനിന്നും സ്‌കൂളിലേക്ക് തിരിച്ചും അങ്ങിനെതന്നെ, പക്ഷെ പോകുന്ന വഴിയിലെ മുറക്കാന്‍ കടയിലെ ചേട്ടനും ചായകുടിയ്ക്കുന്ന അപ്പൂപ്പനും അറിയാം ഇന്ന വീട്ടിലെ ആളാണെന്ന്. ആവശ്യത്തിനോ അനാവശ്യത്തിനോ ആയി ഇക്കര്യമറിയാം. പക്ഷെ ഇന്ന് എല്ലാവരും മൊബൈലിലാണ്. നേരെ നോക്കാന്‍ പോലും നേരമില്ല. സഹജീവികളോടുള്ള മനോഭാവം ഒരുപാട് മാറിപ്പോയിരിയ്ക്കുന്നു.

First published:

Tags: Navya nair