HOME /NEWS /Film / ഉണ്ണി മുകുന്ദനായി സൈജു കുറുപ്പ്; നവ്യ നായരുടെ 'ജാനകി ജാനേ' ടീസർ

ഉണ്ണി മുകുന്ദനായി സൈജു കുറുപ്പ്; നവ്യ നായരുടെ 'ജാനകി ജാനേ' ടീസർ

വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തിൽ നവ്യ നായർ എത്തുന്നത് എന്ന് ആദ്യത്തെ ടീസറിൽ നിന്ന് തന്നെ വ്യക്തമായിരുന്നു

വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തിൽ നവ്യ നായർ എത്തുന്നത് എന്ന് ആദ്യത്തെ ടീസറിൽ നിന്ന് തന്നെ വ്യക്തമായിരുന്നു

വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തിൽ നവ്യ നായർ എത്തുന്നത് എന്ന് ആദ്യത്തെ ടീസറിൽ നിന്ന് തന്നെ വ്യക്തമായിരുന്നു

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    ‘ഒരുത്തി’ എന്ന ചിത്രത്തിന് ശേഷം നവ്യ നായർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ പുറത്തിറങ്ങി. വളരെയധികം പേടിയുള്ള ഒരാളായി ആണ് ചിത്രത്തിൽ നവ്യ നായർ എത്തുന്നത് എന്ന് ആദ്യത്തെ ടീസറിൽ നിന്ന് തന്നെ വ്യക്തമായിരുന്നു. രണ്ടാമത്തെ ടീസറിലൂടെ അത് ഒന്നു കൂടി വ്യക്തമാക്കുന്നുണ്ട്. നവ്യാ നായരുടെ കഥാപാത്രത്തിന്റെ വിവാഹമാണ് രണ്ടാമത്തെ ടീസറിലെ വിഷയം. ഒരു കോമഡി എന്റർടെയ്നർ ആകും ജാനകി ജാനേ.

    അയാളുടെ കണ്ണിത്തിരി വലുതല്ലേ? ഒരു പെണ്ണിന്റെ നാവിൽ നിന്നും ഇങ്ങനെയൊരു വാക്കു വീഴുമ്പോൾ സ്വഭാവികമായും നമുക്കു മനസ്സിലാക്കാം ഇതൊരു വിവാഹത്തിന്റെ ആലോചനയാണന്ന്. അനീഷ് ഉപാസന തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസറിൽ നവ്യാനായരുടേതാണ് ഈ വാക്കുകൾ. ഈ ചിത്രത്തിലെ ജാനകിയെ നവ്യാ നായരാണ് അവതരിപ്പിക്കുന്നത്.

    ഒരു പ്രസ് ജീവനക്കാരിയായ ജാനകിക്ക് ഗവ. സബ് കോൺട്രാക്ടറായ ഉണ്ണിയെ വിവാഹമാലോചിക്കുകയാണ്. അപ്പോഴാണ് ജാനകി ഉണ്ണിയിൽ ഇങ്ങനെയൊരു കുറ്റം കണ്ടുപിടിക്കുന്നത്. അവൾ ഈ കുറ്റം കണ്ടു പിടിക്കുന്നതിന്റെ പിന്നിൽ എന്തെങ്കിലും ലഷ്യമുണ്ടോ? അതും ഈ ചിത്രത്തിലെ പ്രധാന ചോദ്യമാണ്. ഉണ്ണി മുകുന്ദൻ എന്ന മുഴുവൻ പേരുള്ള , അതും നാട്ടിൽ ക്ലീൻ ഇമേജുളള ഉണ്ണിയിൽ കണ്ടെത്തിയ കുറവ് പലർക്കും വിശ്വസിക്കാനായില്ല.

    ' isDesktop="true" id="596237" youtubeid="1um3zPVQSy8" category="film">

    ഷറഫുദ്ദീൻ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനീഷ് ഉപാസനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഷേണു​ഗ, ഷെ​ഗ്ന, ഷെർ​ഗ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്.

    ശ്യാമപ്രകാശ് എംഎസ് ആണ് ഛായാ​ഗ്രഹകൻ. എഡിറ്റർ നൗഫൽ അബ്ദുള്ള. കൈലാസ് മേനോൻ ആണ് സം​ഗീത സംവിധായകൻ. ജോണി ആന്റണി, ഷറഫുദീൻ, കോട്ടയം നസീർ, അനാർക്കലി മരിക്കാർ, ജോർജ്ജ് കോര, സ്മിനു സിജോ, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയ, ജോർഡി പൂഞ്ഞാർ, ഷൈലജ ശ്രീധരൻ, വിദ്യാ വിജയകുമാർ, അഞ്ജലി സത്യനാഥ്, സതി പ്രേംജി, അൻവർ ഷെരീഫ് എന്നിവരും ചിത്രത്തിൽ എത്തുന്നുണ്ട്. എഡിറ്റർ: നൗഫൽ അബ്ദുള്ള, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: രതീന, ലൈൻ പ്രൊഡ്യൂസർ: ഹാരിസ് ഡെസോം, സംഗീതം: കൈലാസ്, സിബി മാത്യു അലക്സ്, ഒറിജിനൽ ബാക്ക്ഗ്രൗണ്ട് സ്കോർ: സിബി മാത്യു അലക്സ്.

    പ്രൊഡക്ഷൻ ഡിസൈൻ: ജോതിഷ് ശങ്കർ, വേഷം: സമീറ സനീഷ്, ഓഡിയോഗ്രഫി : എം ആർ രാജകൃഷ്ണൻ, ചീഫ് അസോസിയേറ്റ്: രഘുരാമവർമ, മേക്കപ്പ്: ശ്രീജിത്ത് ഗുരുവായൂർ, സഹ എഴുത്തുകാർ: അനിൽ നാരായണൻ, രോഹൻ രാജ്, ഡിഐ: ശ്രീജിത്ത് സാരംഗ്, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമാസ് , സബ്ടൈറ്റിലുകൾ : ജോമോൾ (ഗൗരി), അസോസിയേറ്റ് ഡയറക്ടർമാർ: റെമിസ് ബഷീർ, രോഹൻ രാജ്, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്: അനീഷ് നന്ദിപുലം.

    First published:

    Tags: Janaki Jaane, Malayalam movie, Navya nair, Saiju Kurup