മകൻ സായ് കൃഷ്ണയുമൊത്തുള്ള രസകരമായ ഫോട്ടോകളുമായി സ്ഥിരം സോഷ്യൽ മീഡിയയിൽ എത്തുന്ന താരമാണ് നവ്യ നായർ. മകനുവേണ്ടിയുള്ള പിറന്നാൾ ആഘോഷവും മകൻ അമ്മക്ക് നൽകിയ സർപ്രൈസ് പിറന്നാൾ ആഘോഷവുമെല്ലാം ഇതിൽ ഉൾപ്പെടും. അങ്ങനെ സായ് കൃഷ്ണ അമ്മ ഇടുന്ന പോസ്റ്റുകളിലെ നിറസാന്നിധ്യമാണ്.
ഇപ്പോൾ മകന്റെ മറ്റൊരു ചിത്രവുമായി താരം എത്തിയിട്ടുണ്ട്. കയ്യിൽ മൊബൈൽ ഫോണും വായിൽ ഇട്ട ലോലിപോപ്പും നുണഞ്ഞു സോഫയിൽ ചാരി കിടക്കുന്ന സായ് ആണ് ചിത്രത്തിൽ. ഇതിനു നവ്യ നൽകുന്ന ക്യാപ്ഷനാണ് ശ്രദ്ധേയം. "എന്റെ ശങ്കരൻ, എന്റെ സുന്ദരി, എന്റെ മാക്രി" എന്ന് തൻറെ വാത്സല്യം മുഴുവൻ തുറന്നു കാട്ടുന്ന രീതിയിലാണ് നവ്യയുടെ അടിക്കുറിപ്പ്.
Published by:meera
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.