ഇന്റർഫേസ് /വാർത്ത /Film / 'അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?' നവ്യയുടെ പിറന്നാൾ കേക്ക് കണ്ട മകന്റെ ചോദ്യം

'അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?' നവ്യയുടെ പിറന്നാൾ കേക്ക് കണ്ട മകന്റെ ചോദ്യം

നവ്യയുടെ പിറന്നാൾ കേക്ക്; നവ്യ നായർ

നവ്യയുടെ പിറന്നാൾ കേക്ക്; നവ്യ നായർ

Navya Nair's son stunned seeing her birthday cake | നവ്യയുടെ പിറന്നാൾ കേക്ക് കണ്ട അത്ഭുതത്തിൽ മകൻ

  • Share this:

കഴിഞ്ഞ ദിവസം നടി നവ്യ നായരുടെ (Navya Nair) ജന്മദിനമായിരുന്നു. പലപ്പോഴും അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ കേക്ക് ഒരുക്കുന്ന മകൻ സായ് കൃഷ്ണ ഇക്കുറിയും പതിവ് മുടക്കിയില്ല. ഒപ്പം നവ്യയുടെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. ഇത്തവണ സായ് കൃഷ്ണയുടെ സർപ്രൈസ് കൂടാതെ തന്നെ മറ്റൊരു കേക്ക് കൂടി നവ്യയുടെ പക്കലെത്തി. ഇത് കണ്ട് ശരിക്കും അമ്പരന്നത് മകനാണ്. നവ്യ ഇത്രയും നാൾ അഭിനയിച്ച ചിത്രങ്ങളുടെ സ്റ്റിൽസ് ചേർത്തുവച്ചതായിരുന്നു ഈ കേക്കിന്റെ (Navya's birthday cake) പ്രതലം. ബിസ്‌കോഫ്‌, പ്രാലിൻ ചോക്ലേറ്റ് എന്നിവ ചേർത്തതായിരുന്നു ഈ സ്‌പെഷൽ കേക്ക്.

ഫിലിം റീൽ പോലെ ഒരുക്കിയ കേക്കിന്റെ വിവിധ വശങ്ങൾ കാട്ടിത്തരുന്ന വീഡിയോ സഹിതമാണ് നവ്യ പോസ്റ്റ് ചെയ്തത്. 'അമ്മ ശരിക്കും ഇത്രയും സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ?' എന്നായിരുന്നു മകന് അത്ഭുതം.

നവ്യ നായർ നായികയാകുന്ന വി.കെ. പ്രകാശ് ചിത്രമാണ്‌ 'ഒരുത്തീ'. നീണ്ട ഇടവേളക്ക് ശേഷം നവ്യ അഭിനയത്തിലേക്ക് തിരിച്ചു വരുന്ന ചിത്രത്തിന്റെ നിർമാണം ബെൻസി നാസറും, കഥയും തിരക്കഥയും സംഭാഷണവും എസ്. സുരേഷ് ബാബുവുമാണ് കൈകാര്യം ചെയ്യുന്നത്.

View this post on Instagram


A post shared by Navya Nair (@navyanair143)'ഇഷ്ടം' എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് വന്ന നവ്യ നായർ, നന്ദനം എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയപ്പെട്ട ബാലാമണി ആയത്. നവ്യക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിക്കൊടുത്ത ബാലാമണിയെ തിരികെ കൊണ്ട് വന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് അന്നൗൺസ്‌മെന്റ് വീഡിയോയും പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. 'ദി ഫയർ ഇൻ യു' എന്ന ടാഗ് ലൈനോടുകൂടി വന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വൻ സ്വീകാര്യതയാണ് പ്രേക്ഷകർ നൽകിയത്.

Also read: വാര്യരുടെ പേരിൽ ഒരു ബർഗറോ? മഞ്ജു വാര്യരെ ടാഗ് ചെയ്ത് നവ്യ നായർ

ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ തിരിച്ചു എത്തുന്നത്. ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ഡോക്ടർ മധു വാസുദേവനും ആലങ്കോട് ലീലാകൃഷ്ണനും ഗാന രചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്. നവ്യ നായർക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ശക്തമായ ഒരു താര നിര തന്നെ അണിനിരക്കുന്നുണ്ട്.

Summary: Navya Nair was gifted a surprise movie reel cake for her birthday. Posting the video she captioned it:  'evn my kid had asked me , "did u really acted in so many movies mamma" one portion was biscoff and the other was yummy praline chocolate..'

First published:

Tags: Navya nair, Navya Nair family