ബോളിവുഡ് നടി കങ്കണ റണാവത്ത് നിർമാതാവ് ആകുന്നു. കങ്കണ റണാവത്ത് നിർമാതാവ് ആയി എത്തുന്ന ആദ്യചിത്രത്തിൽ നവാസുദ്ദീൻ സിദ്ദിഖിയാണ് നായകനാകുന്നത്. മണികർണിക ഫിലിംസ് ആണ് ചിത്രം നിർമിക്കുന്നത്.
'ടികു വെഡ്സ് ഷേരു' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രീകരണം ഉടൻ ആരംഭിക്കും. സായ് കബീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റൊമാൻഡിക് കോമഡി വിഭാഗത്തിൽ ആണ് ചിത്രം തയ്യാറാകുന്നത്.
കങ്കണ റണാവത്തും നവാസുദ്ദീൻ സിദ്ദിഖിയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത് ഇതാദ്യമായാണ്. അടുത്തിടെ ഒരു അഭിമുഖത്തിൽ കങ്കണയും ഒരുമിച്ചുള്ള ചിത്രത്തെക്കുറിച്ചുള്ള സൂചനകൾ നവാസുദ്ദീൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
തമന്ന ഭാട്ടിയ നായികയായി എത്തുന്ന 'ബോലെ ചൂഡിയാൻ' ആണ് നവാസുദ്ദീന്റെ പുതിയ ചിത്രം. ഇതിനു പുറമേ ജോഗിറ സറാ റാ റാ, മൊസ്തഫ സർവാർ ഫറൂഖി എന്നിവർ ഒരുക്കുന്ന അമേരിക്കൻ - ഇന്ത്യൻ - ബംഗ്ലാദേശി ഡ്രാമയായ നോ ലാൻഡ്സ് മാനിലും നവാസുദ്ദീൻ വേഷമിടുന്നുമുണ്ട്.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.