നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Nayanthara Vignesh Shivan | പുതുവര്‍ഷം ദുബായില്‍; ബുര്‍ജ് ഖലീഫയില്‍ ആഘോഷിച്ച് വിഘ്‌നേശ് ശിവനും നയന്‍താരയും

  Nayanthara Vignesh Shivan | പുതുവര്‍ഷം ദുബായില്‍; ബുര്‍ജ് ഖലീഫയില്‍ ആഘോഷിച്ച് വിഘ്‌നേശ് ശിവനും നയന്‍താരയും

  ഇരുവരും ബുര്‍ജ് ഖലീഫയില്‍ ന്യൂ ഇയര്‍ ആഘോഷിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്

  • Share this:
   ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും വിഘ്‌നേശ് ശിവനും ആരാധകരുടെ പ്രിയ താരങ്ങളാണ്. ഇപ്പോഴിതാ ഇരുവരും ബുര്‍ജ് ഖലീഫയില്‍ ന്യൂ ഇയര്‍ ആഘോഷിച്ച ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

   കഴിഞ്ഞ ദിവസം പുതുവര്‍ഷ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ച വിഘ്‍നേശ് ശിവൻ ഫോട്ടോകളും പുറത്തുവിട്ടിരിക്കുകയാണ്.  ഓരോരുത്തര്‍ക്കും സന്തോഷകരമായ പുതുവര്‍ഷ ആശംസകളും വിഘ്‍നേശ് ശിവൻ കഴിഞ്ഞ ദിവസം നേര്‍ന്നിരുന്നു. 'കാതുവാക്കുള രണ്ടു കാതല്‍' ചിത്രമാണ് വിഘ്‍നേശ് ശിവന്റെ സംവിധാനത്തില്‍ നയൻതാര നായികയായി ഇനി പ്രദര്‍ശനത്തിനെത്തുക.

   തെന്നിന്ത്യയിലാകെ ഒരുപോലെ ആരാധകരുള്ള നടിയാണ് നയൻതാര. ഭാഷാ വ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും ടെലിവിഷൻ അഭിമുഖങ്ങളിൽ അപൂർവമായി മാത്രമേ നയൻതാര പ്രത്യക്ഷപ്പെടാറുള്ളൂ. സിനിമാ പ്രമോഷൻ പരിപാടികളിൽ നിന്നുപേലും താരം വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ ഒരു അഭിമുഖത്തിൽ സംവിധായകൻ വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻസ് തുറന്നു പറഞ്ഞിരുന്നു.

   സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടി വി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയൻസ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തിൽ കുടംബാംഗങ്ങളെ കുറിച്ചും വിഗ്നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയൻസ് പറഞ്ഞു.

   ഈ അഭിമുഖത്തിലാണ് വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻതാര വെളിപ്പെടുത്തിയത് . കല്യാണത്തെ കുറിച്ചും താരം പറയുന്നുണ്ട്. വിവാഹത്ത കുറിച്ചുളള നയൻതാരയുടെ വാക്കുകൾ വൈറലായിട്ടുണ്ട്. ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
   വിഗ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. 'വിരലോട് ഉയിർ കൂട കോർത്ത്,' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് ശേഷമായിരുന്നു വിവാഹനിശ്ചയ വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ നിശ്ചയം കഴിഞ്ഞുവെന്ന നയൻസ് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

   എന്നാൽ കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരേയും അറിയിച്ച് കൊണ്ട് ഗംഭീരമായിട്ടാകും നടത്തുകയെന്നും നയൻസ് കൂട്ടിച്ചേർത്തു. കൂടാതെ വിഗ്നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ദിവ്യദർശിനിയുടെ ചോദ്യത്തിന് നടി പറഞ്ഞ മറുപടി ഇങ്ങനെ: 'വിഗ്നേഷിന്റെ എല്ലാം ഇഷ്ടമാണ്. ഏത് കാര്യത്തിലും എപ്പോഴും എന്നെ പിന്തുണച്ച് കൂടെയുണ്ടാവാറുണ്ട്.'

   'ഒരു കാര്യത്തിനും അദ്ദേഹത്തിനോട് തനിക്ക് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നിട്ടില്ല. വീട്ടുകാരേയും നല്ല രീതിയിൽ സംരക്ഷിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നത് തനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്'- നയൻതാര പറയുന്നു'.
   Published by:Karthika M
   First published: