• HOME
  • »
  • NEWS
  • »
  • film
  • »
  • ഫഹദും നയൻതാരയും ഒന്നിക്കുന്ന 'പാട്ട്'; സംവിധാനം അൽഫോൻസ് പുത്രൻ

ഫഹദും നയൻതാരയും ഒന്നിക്കുന്ന 'പാട്ട്'; സംവിധാനം അൽഫോൻസ് പുത്രൻ

ആദ്യമായാണ് ഫഹദ് ഫാസിലും നയൻതാരയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

ഫഹദ്, നയൻതാര

ഫഹദ്, നയൻതാര

  • Share this:
    മലയാളികൾ ഏറെ ആഗ്രഹിച്ച ആ കോമ്പിനേഷൻ ഒടുവിൽ യാഥാർത്ഥ്യമാകുന്നു. ഫഹദ് ഫാസിലും തെന്നിന്ത്യയിലെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നു. മലയാളികളുടെ ഇഷ്ട സംവിധായകൻ അൽഫോൻസ് പുത്രനാണ് ചിത്രം ഒരുക്കുന്നത്.

    പാട്ട് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധായകൻ അൽഫോൻസ് പുത്രനാണ് സോഷ്യൽമീഡിയയിലൂടെ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ നൽകിയത്. സക്കരിയ തോമസും ആൽവിൻ ആന്റണിയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.



    സിനിമയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. പ്രേമത്തിന് ശേഷം അൽഫോൻസ് പുത്രൻ മലയാളത്തിൽ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാട്ട്. ആദ്യമായാണ് ഫഹദ് ഫാസിലും നയൻതാരയും ഒരു ചിത്രത്തിനായി ഒന്നിക്കുന്നത്.

    നേരത്തേ ഫഹദിനെ നായകനാക്കി സിനിമ ഒരുക്കുന്ന കാര്യം അൽഫോൻസ് പുത്രൻ സോഷ്യൽമീഡിയയിലൂടെ അറിയിച്ചിരുന്നു. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നതും താൻ ആയിരിക്കുമെന്ന് അൽഫോൻസ് അറിയിച്ചിരുന്നു.

    ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബൻ നായകനാകുന്ന നിഴൽ എന്ന ചിത്രത്തിലാണ് നയൻതാര നായികയായി എത്തുന്നത്. സിനിമയുടെ ചിത്രീകരണം തുടരുകയാണ്.

    ഫാസിൽ നിർമിക്കുന്ന മഹേഷ് നാരായണൻ തിരക്കഥയൊരുക്കുന്ന ഫഹദിന്റെ പുതിയ ചിത്രവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോവിഡ് ലോക്ക്ഡൗണിനിടയിൽ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
    Published by:Naseeba TC
    First published: