• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അഭിനയത്തിൽ മാത്രമല്ല; സമ്പത്തിലും നയൻതാര ലേഡി സൂപ്പർസ്റ്റാർ

News18 Malayalam
Updated: December 5, 2018, 9:34 PM IST
അഭിനയത്തിൽ മാത്രമല്ല; സമ്പത്തിലും നയൻതാര ലേഡി സൂപ്പർസ്റ്റാർ
News18 Malayalam
Updated: December 5, 2018, 9:34 PM IST
ദക്ഷിണേന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരിൽ ഒരാളാണ് നയൻതാര. ഇപ്പോൾ ഫോബ്സ് മാഗസിന്റെ പട്ടികയിലും ഇടംനേടിയിരിക്കുകയാണ് ലേഡി സൂപ്പർ സ്റ്റാർ. ഫോബ്‌സ് മാഗസിന്‍ ഈ വര്‍ഷം പുറത്തുവിട്ട 100 പേരുടെ പട്ടികയിലാണ് നയന്‍താരയും ഇടം നേടിയത്. സൗത്ത് ഇന്ത്യന്‍ നടിമാരില്‍ ആദ്യമായാണ് ഒരാള്‍ ഫോബ്‌സ് പട്ടികയില്‍ ഇടം പിടിക്കുന്നത്. അഭിനയ മികവിലൂടെ ലേഡി സൂപ്പര്‍ സ്റ്റാറായ നയന്‍താര സമ്പന്നരുടെ പട്ടികയിലും സൗത്ത് ഇന്ത്യന്‍ നടിമാരെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയിരിക്കുകയാണ്. അടുത്തിടെ പുറത്തിറങ്ങുന്ന ചിത്രങ്ങളൊക്കെ വൻവിജയമായതോടെ നയൻതാരയ്ക്ക് ഇപ്പോൾ കൈനിറയെ ചിത്രങ്ങളുണ്ട്.

ALSO READ- ഒടിയൻ മുടിയഴിച്ച്‌ പാടുന്നു, മോഹൻലാലിൻറെ സ്വരത്തിൽ; ഒന്നരമണിക്കൂറിനുള്ളിൽ കണ്ടത് ഒന്നേമുക്കാൽ ലക്ഷംപേർ


പട്ടികയില്‍ 69ാം സ്ഥാനത്താണ് നയന്‍താര. 15.17 കോടി രൂപയാണ് നയന്‍താരയുടെ വരുമാനം. സല്‍മാന്‍ ഖാന്‍ ആണ് ഒന്നാമത്. ഇത് മൂന്നാം തവണയാണ് സല്‍മാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുന്നത്. 253.25 കോടിയാണ് സല്‍മാന്റെ സമ്പാദ്യം. സിനിമ, ടിവി റിയാലിറ്റി ഷോ, പരസ്യം എന്നിവയില്‍നിന്നുമാണ് താരത്തിന്റെ വരുമാനം. രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയാണ്. 228.09 കോടിയാണ് കോഹ്‌ലിയുടെ സമ്പാദ്യം. അക്ഷയ് കുമാറാണ് മൂന്നാം (185 കോടി) സ്ഥാനത്ത്. ദീപിക പദുക്കോണ്‍ ആണ് നാലാം (112.8 കോടി) സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ദീപിക 11ാം സ്ഥാനത്തായിരുന്നു. എം.എസ്.ധോണി (101.77 കോടി) ആണ് അഞ്ചാം സ്ഥാനത്ത്.

ALSO READ- മഞ്ജു വാര്യർക്ക് പരിക്ക്


തമിഴകത്തുനിന്നും എ.ആര്‍. റഹ്മാന്‍ (11), രജനീകാന്ത് (14), വിജയ് (26), വിക്രം (29), സൂര്യ (34), വിജയ് സേതുപതി (34), ധനുഷ് (53), കമല്‍ഹാസന്‍ (71) എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റുള്ളവര്‍. മലയാളത്തില്‍നിന്നും മമ്മൂട്ടി മാത്രമാണ് പട്ടികയില്‍ ഇടം നേടിയത്. 18 കോടിയുമായി പട്ടികയില്‍ 49ാം സ്ഥാനത്താണ് മമ്മൂട്ടി. നയൻതാര പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ച ഇമൈക്ക നൊടികള്‍, കോലമാവ് കോകില എന്നീ രണ്ടു സിനിമകളും സൂപ്പര്‍ ഹിറ്റായിരുന്നു. അജിത്തിന്റെ നായികയായി എത്തുന്ന 'വിശ്വാസം' ആണ് പുറത്തിറങ്ങാനുള്ളത്.
First published: December 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...