ഇന്നലെയായിരുന്നു സംവിധായകൻ വിഘ്നേഷ് ശിവന്റെ പിറന്നാൾ. ഗോവയിൽ നയൻതാരയ്ക്കൊപ്പമായിരുന്നുവിഘ്നേഷിന്റെ പിറന്നാൾ ആഘോഷം. ഇതിന്റെ ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.
കോവിഡ് ലോക്ക്ഡൗണിന് ശേഷം വിഘ്നേഷിന്റെ പിറന്നാൾ ആഘോഷിക്കാനായാണ് ഇരുവരും ഗോവയിൽ എത്തിയത്. നേരത്തേ, ഓണം ആഘോഷിക്കാൻ നയൻതാരയ്ക്കൊപ്പം വിഘ്നേഷ് കേരളത്തിൽ എത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വിഘ്നേഷ് സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
ഇരുവരും പ്രണയത്തിലാണെന്ന് ഏറെ കാലമായി വാർത്തകളുണ്ടായിരുന്നെങ്കിലും രണ്ടു പേരും ഇതിനോട് പ്രതികരിച്ചിരുന്നില്ല. എന്നാൽ നയൻസിനൊപ്പമുള്ള ചിത്രങ്ങൾ വിഘ്നേഷ് സോഷ്യൽമീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
വിഘ്നേഷിന്റെ 35ാം പിറന്നാളായിരുന്നു ഇന്നലെ. നയൻതാരയ്ക്കൊപ്പം സ്വകാര്യമായ ചടങ്ങിലാണ് ആഘോഷങ്ങൾ നടന്നത്. ഗോവയിൽ പ്രണയാതുരമായ അന്തരീക്ഷത്തിലുള്ള പിറന്നാൾ ആഘോഷത്തിന്റെ വീഡിയോയും വിക്കി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
വിഘ്നേഷ് സംവിധാനം ചെയ്ത നാനും റൗഡി താൻ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായിക. ഈ ചിത്രത്തിലൂടെയാണ് ഇരുവരും അടുക്കുന്നത്. വിജയ് സേതുപതി നായകനായ ചിത്രത്തിലൂടെയാണ് നയൻതാര കരിയറിൽ ഗംഭീര തിരിച്ചു വരവ് നടത്തിയത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.