സെപ്റ്റംബർ 27 രാവിലെ ആന്ധ്രയിലെ തിരുമല തിരുപ്പതി ക്ഷേത്രത്തിൽ നയൻതാരയും പ്രതിശ്രുത വരനും ചലച്ചിത്ര നിർമ്മാതാവുമായ വിഗ്നേഷ് ശിവനും സന്ദർശനം നടത്തി. അടുത്തിടെ നയൻതാര വിഘ്നേഷിന്റെ 36 -ാം പിറന്നാളിന് ഒരു സർപ്രൈസ് പാർട്ടി നൽകിയിരുന്നു. ഇരുവരുടെയും സന്ദര്ശനത്തിട്നെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുകയാണ്.
വിഗ്നേഷ് വെള്ള ഷർട്ടും വേഷ്ടിയും ധരിച്ചപ്പോൾ നയൻസ് ദുപ്പട്ടയോടുകൂടിയ മനോഹരമായ നീല അനാർക്കലിയാണ് അണിഞ്ഞിരുന്നത്. വിഗ്നേഷ് ഒരു മറൂൺ, സ്വർണ്ണ നിറത്തിലുള്ള ദുപ്പട്ടയും ധരിച്ചിട്ടുണ്ട്. അവർ മുഖംമൂടി കൊണ്ട് മുഖം മറച്ചു. തിരുമല തിരുപ്പതി ക്ഷേത്രത്തിൽ നിന്നുള്ള നയൻതാരയുടെയും വിഘ്നേഷ് ശിവന്റെയും നിരവധി വീഡിയോകളും ചിത്രങ്ങളും അവരുടെ ഫാൻ പേജുകളിലൂടെ സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
നയൻതാര അടുത്തിടെ വിജയ് ടെലിവിഷനിൽ തന്റെ സിനിമയായ നെട്രിക്കൺ പ്രൊമോട്ട് ചെയ്യവേ വിഗ്നേഷ് ശിവനുമായി വിവാഹനിശ്ചയം നടത്തിയ കാര്യം വെളിപ്പെടുത്തിയിരുന്നു. അഭിമുഖത്തിൽ നയൻതാരയോട് അവരുടെ വിവാഹമോതിരത്തെക്കുറിച്ച് ചോദ്യമുണ്ടായി. അത് വിവാഹനിശ്ചയ മോതിരമാണെന്നും അത് അടുത്തിടെ സംഭവിച്ചതാണെന്നും അവർ സ്ഥിരീകരിച്ചു.
വിഗ്നേഷ് ശിവനുമായുള്ള വിവാഹത്തെക്കുറിച്ചും നയൻതാര പറഞ്ഞു. "ഇത് എന്റെ വിവാഹനിശ്ചയ മോതിരമാണ്. ഞങ്ങൾ സ്വകാര്യത ഇഷ്ടപ്പെടുന്ന വ്യക്തികളാണ്, അതിനാൽ ഒരു വലിയ ചടങ്ങ് നടത്താൻ ഞങ്ങൾ ആഗ്രഹിച്ചില്ല. വിവാഹം കഴിക്കാൻ തീരുമാനിക്കുമ്പോൾ, ഞങ്ങൾ തീർച്ചയായും ഞങ്ങളുടെ ആരാധകരെ അറിയിക്കും. ഞങ്ങളുടെ അടുത്ത കുടുംബത്തിന്റെ സാന്നിധ്യത്തിൽ ഞങ്ങളുടെ വിവാഹനിശ്ചയം നടന്നു. വിവാഹത്തെക്കുറിച്ച് ഞങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല."
സിനിമയുടെ കാര്യത്തിൽ, വിഗ്നേഷ് ശിവനും നയൻതാരയും ചേർന്ന് 'കാത്തുവാകുല രണ്ട് കടൽ' എന്നൊരു ചിത്രത്തിനായി ഒത്തുചേരുകയാണ്. ചിത്രത്തിൽ വിജയ് സേതുപതിയും സമാന്ത അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കോവിഡ് -19 പാൻഡെമിക്കിന്റെ രണ്ടാം തരംഗം കാരണം നിലവിൽ ഷൂട്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്.
Summary: Nayanthara paid a visit to Tirupathi temple along with beau Vignesh Shivan. Several videos and photographs of the duo are doing the rounds on social media
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Nayanthara | പ്രിയതമൻ വിഗ്നേഷിനൊപ്പം തിരുപ്പതി സന്ദർശിച്ച് നയൻതാര
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം
Manjusha Niyogi | ബംഗാളി മോഡൽ മഞ്ജുഷ നിയോഗി മരിച്ച നിലയിൽ; 3 ദിവസത്തിനിടയിൽ രണ്ടാമത്തെ ആത്മഹത്യ
John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ
Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്