നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Nayattu | നായാട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

  Nayattu | നായാട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക്

  സ്വീഡിഷ്,ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

  • Share this:
   മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത നായട്ട് അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്ക് തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്.സ്വീഡിഷ്,ധാക്ക അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.

   മലയാളത്തില്‍ വലിയ വിജയമായിരുന്ന ചിത്രം.കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്.

   ഷാഹി കബീര്‍ തിരക്കഥ എഴുതിയ ചിത്രം നിര്‍മിച്ചിരിക്കുന്നത് മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ച്ചര്‍ കമ്പനിയുടെയും ബാനറില്‍ രഞ്ജിത്തും, പി എം ശശിധരനും ചേര്‍ന്നാണ്.

   'സിനിമയിൽ നല്ല ബുദ്ധിയുള്ളവർ അപൂർവം ചിലരേയുള്ളൂ, നെടുമുടി വേണു അവരിലൊരാൾ': ശ്രീനിവാസൻ

   നെടുമുടി വേണു മലയാള സിനിമയിലെ സകലകലാ വല്ലവനാണെന്ന് നടനും സംവിധായകനുമായ ശ്രീനിവാസൻ. അതുകൊണ്ടാണ് ആ വേർപാട് നഷ്ടമാകുന്നതെന്നും ശ്രീനിവാസൻ ഫേസ്ബുക്കിൽ കുറിച്ചു. നല്ല ബുദ്ധിയുള്ള അപൂർവം ചിലരിൽ ഒരാളായിരുന്നു നെടുമുടി വേണുവെന്നും ശ്രീനിവാസൻ കുറിച്ചു.

   സിനിമയിൽ ബുദ്ധിയുള്ള പല കഥാപാത്രങ്ങളും അഭിനയിക്കുന്നവർ നല്ല ബുദ്ധിയുള്ളവരും ബുദ്ധിജീവികളുമാണെന്നാണു നാം വിശ്വസിക്കുക. എന്നാൽ നല്ല ബുദ്ധിയുള്ളവർ അപൂർവം ചിലരേയുള്ളു. നെടുമുടി വേണു അവരിൽ ഒരാളായിരുന്നു. കോലങ്ങൾ എന്ന സിനിമയിൽ അഭിനയിക്കാൻ കുണ്ടറയിൽ എത്തിയപ്പോഴാണ് ആദ്യം കാണുന്നത്. കുട്ടനാടൻ ഗ്രാമീണതയുടെ ഭംഗിയുള്ള മനസുള്ള ആ മനുഷ്യൻ എല്ലാവരോടെന്നപോലെ എന്നോടും പെട്ടെന്ന് അടുത്തു.


   81 മുതൽ ഇന്ത്യയിലും വിദേശത്തും അദ്ദേഹത്തിനൊടൊപ്പം ഞാൻ എത്രയോ സ്റ്റേജ് ഷോകൾ ചെയ്തു. നന്നായി അഭിനയിക്കുന്നതുപോലെ നെടുമുടി വേണുവിലെ ഗായകനേയും അവിടെ കണ്ടു. കാഴ്ചക്കാരെ പാട്ടിലൂടെ അദ്ദേഹം അദ്ഭുതപ്പെടുത്തുന്നതു ഞാൻ കണ്ടിട്ടുണ്ട്. മലയാള സിനിമയിലെ സകലകലാ വല്ലഭന്മാർ എന്നു പറയാവുന്നവർ കുറവാണ്. നെടുമുടി വേണുവെന്ന നടൻ അങ്ങനെയായിരുന്നു. അതുകൊണ്ടാണു ആ വേർപാടു നഷ്ടമാകുന്നതും.
   Published by:Jayashankar AV
   First published:
   )}