നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നസീര്‍ കോയ അന്തരിച്ചു; സംഘട്ടന രംഗങ്ങളില്‍ മലയാളത്തിലെ നിത്യഹരിത നായകനു പകരം നിന്ന നടന്‍

  നസീര്‍ കോയ അന്തരിച്ചു; സംഘട്ടന രംഗങ്ങളില്‍ മലയാളത്തിലെ നിത്യഹരിത നായകനു പകരം നിന്ന നടന്‍

  കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു അഭിനയ ജീവിതം ആരംഭിച്ചത്.

  നസീര്‍ കോയ, പ്രേം നസീര്‍,

  നസീര്‍ കോയ, പ്രേം നസീര്‍,

  • Share this:
   ആലപ്പുഴ: മലയാളത്തിന്റെ നിത്യഹരിത നായകന്‍ പ്രേംനസീറിന്റെ ഡ്യൂപ്പായി സാഹസിക വേഷങ്ങള്‍ ചെയ്ത ആലപ്പുഴ ചാത്തനാട് വെളിപ്പറമ്പില്‍ നസീര്‍ കോയ(എ കോയ 85) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെയാണ് അന്ത്യം. 'പഴശ്ശിരാജ' എന്ന ചിത്രത്തില്‍ നസീറിന്റെ ഡ്യൂപ്പായി അരങ്ങേറിയത്.

   കുഞ്ചാക്കോ സംവിധാനം ചെയ്ത 'ഉമ്മ' എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായിട്ടായിരുന്നു അഭിനയ ജീവിതം ആരംഭിച്ചത്. നൂറു കണക്കിന് സിനിമകളില്‍ അഭിനയിച്ചു.

   'വിയറ്റ്‌നാം കോളനി' ആയിരുന്നു അവസാന ചിത്രം. സംഘട്ടന രംഗങ്ങളില്‍ നസീറിന് പരിക്കേല്‍ക്കാതിരിക്കാന്‍ കുഞ്ചാക്കോയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കോയയെ ഡ്യൂപ്പാക്കിയത്. ഭാര്യ പരേതയായ നസീമ, മക്കള്‍: നവാസ്, നദീറ, സിയാദ്, നിഷ, നിയാസ്. മരുമക്കള്‍: കുല്‍സുംബീവി, നജീബ്, താഹിറ, ഷാമോന്‍, അന്‍സി.
   Published by:Jayesh Krishnan
   First published:
   )}