ദുൽഖർ സൽമാന്റെ ഭാര്യ അമാൽ സൂഫിയ, അൽഫോൺസ് പുത്രന്റെ ഭാര്യ അലീന എന്നിവരുടെ അടുത്ത സുഹൃത്താണ് നസ്രിയ നസിം. ഇവർ ഒന്നിച്ചുള്ള ഒട്ടേറെ പോസ്റ്റുകൾ നസ്രിയയുടെ ഇൻസ്റ്റഗ്രാം പേജിൽ നിറയാറുണ്ട്. അലീന പകർത്തിയ തന്റെ ചില ഫോട്ടോകൾ ഇതിനു മുൻപ് നസ്രിയ പോസ്റ്റ് ചെയ്തിരുന്നു. നസ്രിയയുടെ കുട്ടിത്തമുള്ള പ്രകൃതത്തിന് എന്തുകൊണ്ടും ഈ കൂട്ടുകാർ അനുയോജ്യരാണ് താനും. ഇവർക്ക് ഒത്തുകൂടാൻ അങ്ങനെ വിശേഷ ദിവസങ്ങളുടെ കാര്യമൊന്നുമില്ല. ഏതു നേരം വേണമെങ്കിലും ഈ കൂട്ടുകാരികളെ ഇൻസ്റ്റഗ്രാമിൽ കണ്ടേക്കാം.
ഇപ്പോഴിതാ മാസ്റ്റർ സിനിമയിലെ വാത്തി കമിംഗ് എന്ന ഗാനവുമായി നസ്രിയയും അലീനയും എത്തുന്നു. വിജയ് ചിത്രത്തിലെ ഈ ഗാനം പുറത്തിറങ്ങയത് മുതൽ വമ്പൻ ഹിറ്റാണ്. ഒട്ടേറെപ്പേർ ഇതിനു സമാനമായ ചുവടുകൾ തീർത്തുകൊണ്ടു മറ്റൊരു വാത്തി കമിംഗുമായി സോഷ്യൽ മീഡിയ സ്പെയ്സിൽ എത്തിയിട്ടുമുണ്ട്.
നസ്രിയയുടെയും അലീനയുടെയും വാത്തി കമിംഗ് വീഡിയോ ചുവടെ കാണാം.
മറ്റൊരു വാത്തി കോംബോ ആയിരുന്നത് നടി സാനിയ അയ്യപ്പനും അച്ഛൻ അയ്യപ്പൻ ശാന്തയുമാണ്. കഴിഞ്ഞ ഫതേഴ്സ് ഡേയിലാണ് ഈ അച്ഛനും മകളും മുണ്ടും മടക്കിക്കുത്തി വാത്തി കമിംഗുമായി അവതരിച്ചത്.
ഫാദേഴ്സ് ഡേയിൽ അച്ഛന് ആശംസ അറിയിക്കുന്നതിന്റെ തിരക്കിലായിരുന്നു താരങ്ങൾ ഉൾപ്പെടെയുള്ള മക്കൾ. അച്ഛനുമൊന്നിച്ചുള്ള ചിത്രം, ഓർമ്മകൾ, വാക്കുകൾ എന്നിങ്ങനെ അനവധി നിരവധി പോസ്റ്റുകളുടെ പ്രവാഹമായിരുന്നു സോഷ്യൽ മീഡിയയിൽ.
എന്നാൽ അക്കൂട്ടത്തിൽ അൽപ്പം വ്യത്യസ്തയായത് സാനിയ ആണ്. അച്ഛനെ കൊണ്ടുവന്ന് ഒപ്പം നിർത്തി അതാ ഒരു കിടുക്കാച്ചി ഡാൻസ്.
സംഗതി അച്ഛനും മോളും ആണെങ്കിലും, ലുങ്കി മടക്കിക്കുത്തി കളിയ്ക്കാൻ തുടങ്ങിയാൽ മാമൻ മച്ചാൻ സ്റ്റൈലാണ് ഇരുവർക്കും. മകൾക്കൊപ്പം നൃത്തം ചെയ്യുന്നതിലെ സന്തോഷം അച്ഛൻ പ്രകടിപ്പിച്ചിരുന്നു.
Also read: Saniya Iyappan | അച്ഛനും മകളുമൊക്കെ ശരി; പക്ഷെ ഡാൻസ് കളിച്ച് തുടങ്ങിയാൽ മാമൻ-മച്ചാൻ സ്റ്റൈൽ ഡാ
വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം മാസ്റ്ററാണ് കോവിഡ് മഹാമാരിക്ക് ശേഷം താഴ് വീണ കേരളത്തിലെ തിയേറ്ററുകളെ വീണ്ടും ഉയർത്തെഴുന്നേൽപ്പിച്ചത്. ചിത്രത്തിൽ വിജയിനും വിജയ് സേതുപതിയ്ക്കും ഒപ്പം മാളവിക മോഹനൻ, അർജുൻ ദാസ്, ആൻഡ്രിയ ജെറമിയ, ശന്തനു ഭാഗ്യരാജ് എന്നിവരും വേഷമിടുന്നു. ചിത്രം നിർമ്മിച്ചത് എക്സ് ബി ഫിലിം ക്രിയേറ്ററും സെവൻ സ്ക്രീൻ സ്റ്റുഡിയോസും ചേർന്നാണ്.
Summary: Nazriya Nazim posts a video of her shaking a leg with Aleena Alphonse, wife of director Alphonse Puthren to the tunes of Vaathi Coming. The song, with a signature posture of Vijay, has been making waves all over South India and among Vijay fans especially. Here's to Nazriya and Aleenaഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.