HOME » NEWS » Film »

Nazriya Nazim | ആദ്യ തെലുങ്ക് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു; വാർത്ത പ്രേക്ഷകരെ അറിയിച്ച് നസ്രിയ നസിം

Nazriya Nazim begins the shooting of her first Telugu movie | 'അന്റെ സുന്ദരനിക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്

News18 Malayalam | news18-malayalam
Updated: April 19, 2021, 8:31 AM IST
Nazriya Nazim | ആദ്യ തെലുങ്ക് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നു; വാർത്ത പ്രേക്ഷകരെ അറിയിച്ച് നസ്രിയ നസിം
നസ്രിയ
  • Share this:
ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്ന വിവരം പ്രേക്ഷകരെ അറിയിച്ച് പ്രിയ നടി നസ്രിയ നസിം. 'അന്റെ സുന്ദരനിക്കി' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഈ ചിത്രം തനിക്കു വളരെ സ്‌പെഷൽ ആണെന്നും നസ്രിയ ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു.

ദീപാവലിക്ക് മുൻപായാണ് ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രം നസ്രിയ പ്രഖ്യാപിച്ചത്. തെലുങ്ക് താരം നാനി നായകനാകുന്ന സിനിമയ്ക്ക് തുടക്കത്തിൽ വർക്കിംഗ് ടൈറ്റിൽ ആയി 'നാനി 28' എന്നായിരുന്നു പേരിട്ടിരുന്നത്.

വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കൽ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രമെന്നാണ് പ്രഖ്യാപന വേളയിൽ പ്രേക്ഷകർക്ക് ലഭിക്കുന്ന ഉറപ്പ്. നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

മൈത്രി മൂവി മേക്കേഴ്സ് ആണ് ചിത്രത്തിന്റെ നിർമ്മാണം. തന്റെ ആദ്യ തെലുങ്ക് ചിത്രം ആണ് ഇതെന്നും ആകെ ത്രില്ലടിച്ചിരിക്കുകയാണ് എന്നും നസ്രിയ ഈ വിശേഷം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തുകൊണ്ട് പറഞ്ഞിരുന്നു.

നസ്രിയയും നാനിയും ചേർന്നുള്ള ജോഡിയെ ഡ്രീം കോംബോ എന്നാണ് സംവിധായകൻ വിവേക് വിശേഷിപ്പിക്കുന്നത്. മറ്റു താരങ്ങൾ ആരൊക്കെയാണെന്ന് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണ തിരക്കിലാണ് നാനി. വേറെയും ചില ചിത്രങ്ങൾ നാനിയുടേതായുണ്ട്.




ബാംഗ്ലൂർ ഡെയ്‌സിന് ശേഷം ഭർത്താവ് ഫഹദ് ഫാസിലിനൊപ്പം നസ്രിയ 'ട്രാൻസിൽ' നായികാ വേഷത്തിൽ എത്തിയിരുന്നു. റിലീസിന് മുൻപ് യാതൊരുവിധ പ്രചരണങ്ങളും നടത്താതെ തീർത്തും സർപ്രൈസായി ദുൽഖർ സൽമാൻ നിർമ്മിച്ച 'മണിയറയിലെ അശോകൻ' എന്ന സിനിമയിൽ നസ്രിയ അതിഥി വേഷത്തിൽ എത്തുകയും ചെയ്‌തു. ക്ലൈമാക്സിനോട് അടുത്താണ് നസ്രിയയുടെ വരവ് ഉണ്ടായത്. ഗ്രിഗറിയുടെ നായികമാരിൽ ഒരാളായിരുന്നു നസ്രിയ.

വിവാഹ ശേഷം നീണ്ട നാൾ അഭിനയത്തിൽ നിന്നും മാറി നിന്ന നസ്രിയ പൃഥ്വിരാജ് ചിത്രം 'കൂടെ'യിലൂടെയാണ് അഭിനയ ജീവിതത്തിലേക്ക് തിരികെയെത്തിയത്.

വരത്തൻ, കുമ്പളങ്ങി നൈറ്റ്സ്, സീ യു സൂൺ ചിത്രങ്ങളുടെ സഹ-നിർമ്മാതാവായും നസ്രിയ സിനിമാ രംഗത്ത് തിളങ്ങി. ഇതിൽ സീ യു സൂൺ ഫഹദിന്റെയും നസ്രിയയുടെയും ഫ്ലാറ്റിൽ വച്ച് ചിത്രീകരിച്ച് പൂർത്തിയാക്കിയതിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു.

Summary: The first Telugu movie of Nazriya Nazim has commenced shooting today. Titled Ante Sundaraniki, she is paired opposite actor Nani in the movie. She has announced her Telugu debut a few days prior to Diwali 2020. Nazriya mentioned that the first Telugu movie is so special to her
Published by: user_57
First published: April 19, 2021, 8:31 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories