• HOME
  • »
  • NEWS
  • »
  • film
  • »
  •  Nazriya Fahadh | ലീല തോമസാ'യി നസ്രിയ; 'അണ്ടേ സുന്ദരാനികി' ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്

 Nazriya Fahadh | ലീല തോമസാ'യി നസ്രിയ; 'അണ്ടേ സുന്ദരാനികി' ഇൻട്രൊഡക്ഷൻ വീഡിയോ പുറത്ത്

ജൂൺ 10ന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും

  • Share this:
    നസ്രിയ (Nazriya Fahadh) ആദ്യമായി വേഷമിടുന്ന തെലുങ്ക് ചിത്രമാണ് 'അണ്ടേ സുന്ദരാനികി' (Ante Sundaraniki) തെലുങ്ക് സൂപ്പര്‍ താരം നാനിയാണ് ചിത്രത്തില്‍ നായകനായി എത്തുന്നത്.  ഇപ്പോഴിതാ ഇന്‍ട്രൊഡക്ഷന്‍ വീഡിയോ വഴി ചിത്രത്തിലെ നസ്രിയുടെ കഥാപാത്രത്തെ പരിചയപ്പെടുത്തുന്നകയാണ് അണിയറ പ്രവര്‍ത്തകര്‍

    ‌ചിത്രത്തില്‍ ലീല തോമസ് എന്ന കഥാപാത്രത്തെയാണ് നസ്രിയ അവതരിപ്പിക്കുക.  ട്രാൻസിന് ശേഷം നസ്രിയ അഭിനയിക്കുന്ന സിനിമ കൂടിയാണിയാണിത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇന്‍ട്രൊഡക്ഷന്‍ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.



    വിവേക് ആത്രേയയാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. വളരെ വ്യത്യസ്തമായ ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ആയിരിക്കും ഈ ചിത്രം നാനിയും വിവേക് ആത്രേയയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട്.

    Somante Kruthavu | വിനയ് ഫോർട്ടിന്റെ 'സോമന്റെ കൃതാവ്' കുട്ടനാട്ടിൽ ചിത്രീകരണം പൂർത്തിയാക്കി

    നടൻ വിനയ് ഫോർട്ട് (Vinay Forrt), കക്ഷി അമ്മിണിപ്പിള്ള, ഫേസ്, ഡൈവോഴ്സ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ഫറാ ഷിബില (Fara Shibla) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രോഹിത് നാരായണൻ സംവിധാനം ചെയ്യുന്ന 'സോമന്റെ കൃതാവ്' (Somante Kruthavu) എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടനാട്ടിൽ പൂർത്തിയായി

    തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ, മനു ജോസഫ്, ജയൻ ചേർത്തല, നിയാസ് നർമ്മകല, സീമ ജി. നായർ എന്നിവർക്കൊപ്പം ചിത്രത്തിലെ നാടൻ കഥാപാത്രങ്ങൾക്ക് അനുയോജ്യരായ നാട്ടുകാരെ കണ്ടെത്തി അഭിനയ പരിശീലനത്തിൽ പങ്കെടുപ്പിച്ച്‌ അതിൽനിന്നും തിരഞ്ഞെടുത്ത പതിനാറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.
    Published by:Jayashankar AV
    First published: