നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Nazriya Nazim | 'ഹലോ ഡിസംബര്‍'; പ്രിയ മാസത്തെ വരവേറ്റ ക്യൂട്ട് ഫോട്ടോയുമായി നസ്രിയ

    Nazriya Nazim | 'ഹലോ ഡിസംബര്‍'; പ്രിയ മാസത്തെ വരവേറ്റ ക്യൂട്ട് ഫോട്ടോയുമായി നസ്രിയ

    താരം പങ്കുവെച്ച പുതിയ ചിത്രമാണ് ചര്‍ച്ചയായികൊണ്ടിരിക്കുന്നത്

    • Share this:
      മലയാളികളുടെ പ്രിയ താരമാണ് നസ്രിയ നസീം. തന്റെ വിശേഷങ്ങളെല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്ന താരം കൂടിയാണ് നസ്രിയ. മിക്കപ്പോഴും താരം പങ്കുവെച്ച മിക്ക ചിത്രങ്ങളും സോഷ്യമീഡിയയില്‍ വൈറലാവാറുണ്ട്.
      ഇപ്പോഴിതാ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ചര്‍ച്ചയായികൊണ്ടിരിക്കുന്നത്.

      ഡിംസബര്‍ മാസം തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് കുറിച്ച് ഒരു ക്യൂട്ട് ഫോട്ടോയാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്.

      നസ്രിയയുടേതായി ഇനി തെലുങ്ക് ചിത്രമാണ് പ്രദര്‍ശനത്തിന് എത്താനുള്ളത്. 'അണ്ടെ സുന്ദരാനികി'യെന്ന ചിത്രത്തിലാണ് നസ്രിയ നായികയായി അഭിനയിച്ചിരിക്കുന്നത്. നാനിയാണ് പുതിയ ചിത്രത്തില്‍ നായകനാകുന്നത്. വിവേക് അത്രേയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

      ഒരു മ്യൂസിക്കല്‍ റൊമാന്റിക് കോമഡിയാണ് 'അണ്ടെ സുന്ദരാനികി'. ഇതുവരെ പ്രണിയിക്കാത്തപോലെ പ്രണയിക്കൂ, ഇതുവരെ ചിരിക്കാത്തെ പോലെ ചിരിക്കൂ എന്നെഴുതിയായിരുന്നു ടൈറ്റില്‍ പങ്കുവെച്ച് നസ്രിയ എഴുതിയിരുന്നു.




      നവീന്‍ യെര്‍നെനിയും വൈ രവി ശങ്കറും ചേര്‍ന്നാണ് അണ്ടെ സുന്ദരാനികി നിര്‍മിക്കുന്നത്. മൈത്രി മൂവി മേയ്‌ക്കോഴ്‌സിന്റെ ബാനറിലാണ് നിര്‍മാണം. വിവേക് സാഗറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. രവി തേജ് ഗിരിജലയാണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

      മരക്കാര്‍ നാളെ തിയേറ്ററുകളിലേക്ക്; റിലീസ് ലോകമാകെ 4100 തിയറ്ററുകളില്‍; ആദ്യ ദിനം 16,000 പ്രദര്‍ശനം

      മലയാള സിനിമ പ്രേമികളും ആരാധകരും ആകാംഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍-പ്രിയദര്‍ശന്‍(Mohanlal-Priyadarsan) കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രം 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം'(Marakkar Arabikkadalinte Simham) നാളെ തിയേറ്ററുകളിലേക്ക്. ലോകമാകെ 4100 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ്(Release) ചെയ്യപ്പെടുക. റിലീസ് ദിനത്തില്‍ ആകെ 16000 പ്രദര്‍ശനങ്ങള്‍.

      പ്രീ-റിലീസ് ബുക്കിംഗ് വഴി മാത്രം ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുണ്ടെന്നും നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി നേടി കലക്ട് ചെയ്തത്. ഈ റെക്കോര്‍ഡ് സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാണ് മരക്കാറെന്നും അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു.

      കേരളത്തില്‍ മാത്രം 631 തിയറ്ററുകളിലാണ് മരക്കാര്‍ പ്രദര്‍ശനത്തിനെത്തുക. മോഹന്‍ലാല്‍ ഫാന്‍സ് ഒരാഴ്ച മുന്‍പ് ചാര്‍ട്ട് ചെയ്തിരുന്നതനുസരിച്ച് 600ല്‍ അധികം തിയറ്ററുകളിലാണ് ആരാധകര്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലോകമാകെ 1000 ഫാന്‍സ് ഷോകളുമുണ്ട്.

      Also Read-Marakkar | 'ചിത്ര'ത്തിന് ശേഷം ടെന്‍ഷന്‍ ഇല്ലാതെ റിലീസ് ചെയ്യുന്ന സിനിമയാണ് മരക്കാര്‍: പ്രിയദര്‍ശന്‍

      രണ്ടരവര്‍ഷം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിന് പുറമേ മഞ്ജു വാര്യര്‍, അര്‍ജുന്‍ സര്‍ജ, പ്രഭു, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, സുഹാസിനി, സുനില്‍ ഷെട്ടി, നെടുമുടി വേണു, ഫാസില്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നു.

      Also Read-Marakkar | തിയേറ്റര്‍ റിലീസിന് ശേഷം മരക്കാര്‍ ഒടിടിയിലും; കരാര്‍ ഒപ്പിട്ടതായി മോഹന്‍ലാല്‍

      ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ചിത്രം നിര്‍മിക്കുന്നു. സാബു സിറിള്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ഛായാഗ്രഹണം തിരു. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് അയ്യപ്പന്‍ നായര്‍ എം എസ്. സംഘട്ടനം ത്യാഗരാജന്‍, കസു നെഡ. ചമയം പട്ടണം റഷീദ്.
      Published by:Karthika M
      First published:
      )}