മമ്മൂട്ടിയുടെയും ദുൽഖറിന്റെയും കുടുംബങ്ങളുമായി വളരെ അടുപ്പമുള്ളയാളാണ് നടി നസ്രിയ ഫഹദ് ഫാസിൽ. ഇപ്പോഴിതാ, ദുൽഖർ സൽമാന്റെയും അമാലിന്റെയും മകൾ നസ്രിയയ്ക്ക് ജന്മദിനാശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നസ്രിയ. അമാലിനും മറിയത്തിനുമൊപ്പമുള്ള മനോഹരമായ ഒരു ചിത്രവും നസ്രിയ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അതിന് രസകരമായ അടികുറിപ്പാണ് നസ്രിയ നൽകിയിരിക്കുന്നത്.
“ഞങ്ങളുടെ മാലാഖക്കുട്ടിക്ക് ജന്മദിന ആശംസകള്‍. മുമ്മൂ, നിനക്ക് നാല് വയസായി എന്ന് നച്ചു മാമിക്ക് വിശ്വസിക്കാനാവുന്നില്ല. ഇത്ര വേഗം വളരല്ലേ പൊന്നേ. എന്റെ കൂള്‍, കിടിലം ബേബി, നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു,” ആശംസകൾ നേർന്നുകൊണ്ട് നസ്രിയ കുറിച്ച വാക്കുകളാണിത്.
ദുൽഖർ സൽമാന്റെ ഭാര്യയും ആർക്കിടെക്റ്റുമായ അമാലുമായി വളരെ അടുത്ത സൌഹൃദമാണ് നസ്രിയയ്ക്കുള്ളത്. ഇടയ്ക്കിടെ ഇരുവരും കണ്ടുമുട്ടാറുണ്ട്. ദുൽഖറിന്റെ വീട്ടിൽ അതിഥിയായി എത്തിയപ്പോൾ പകർത്തിയ ചിത്രമാണ് നസ്രിയ പങ്കുവെച്ചിരിക്കുന്നത്. അമാലുമായുള്ള സൌഹൃദം വെളിവാക്കുന്ന ചിത്രങ്ങൾ ഇതിനു മുമ്പും നസ്രിയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഫഹദ് ഫാസിലിന്റെയും നസ്രിയയുടെയും പുതിയ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്തിരിക്കുന്നത് അമാൽ ആണ്.
ദുൽഖറിന്റെ മകൾക്ക് ജന്മദിനാശംസകൾ നേർന്നുകൊണ്ട് കുഞ്ചാക്കോ ബോബനും നേരത്തെ രംഗത്തെത്തിയിരുന്നു. മറിയത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ദുല്‍ഖറിന്റെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബന്റെതായി വന്ന ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിരുന്നു. കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കും മറിയവും ഒരുമിച്ചുളള ഒരു ചിത്രം പോസ്റ്റ് ചെയ്താണ് ചാക്കോച്ചന്റെ കുറിപ്പ്.
"പ്രിയപ്പെട്ട മറിയം, ഇന്ന് നിനക്ക് നാല് വയസാവുന്നു. ഞങ്ങള്‍ക്ക് എല്ലാവര്ക്കും നീ എത്രമാത്രം പ്രിയപ്പെട്ടതും വിലപ്പെട്ടതുമായ ഒരാളാണെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. നീ ഞങ്ങളുടെ ജീവിതത്തെ സ്നേഹത്തോടെയും മാധുര്യത്തോടെയും സ്പര്‍ശിച്ചു. ഇസു, നിന്റെ വികൃതിയായ കസിന് പറയുന്നു. അടുത്ത ജന്മദിനം ഒരു മുറിനിറയെ നിനക്ക് ഇഷടപ്പെട്ട പാവകളും വലിയ ചീസ് കേക്കുകളും ചങ്ങാതിമാരുമൊക്കെയായി ആഘോഷമായി മാറ്റുമെന്ന്. പ്രിയപ്പെട്ട രാജകുമാരി, സ്നേഹവും പ്രത്യാശയും നിറഞ്ഞൊരു ജന്മദിനം ആശംസിക്കുന്നു. കുഞ്ചാക്കോ ബോബൻ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.