• HOME
  • »
  • NEWS
  • »
  • film
  • »
  • NCPCR | ബാലതാരങ്ങളുടെ സിനിമാ ഷൂട്ടിംഗ് അവധി ദിനങ്ങളിൽ മാത്രം; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷൻ

NCPCR | ബാലതാരങ്ങളുടെ സിനിമാ ഷൂട്ടിംഗ് അവധി ദിനങ്ങളിൽ മാത്രം; പുതിയ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ച് ബാലാവകാശ കമ്മീഷൻ

ബാലതാരങ്ങള്‍ എപ്പോഴും അവരുടെ രക്ഷിതാവിന്റെ മേല്‍നോട്ടത്തിലായിരിക്കണം.

  • Share this:
    ബാലതാരങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ (new guidlines) പുറത്തിറക്കി ദേശീയ ബാലാവകാശ കമ്മീഷന്‍ (NCPCR). നിരവധി ബാലതാരങ്ങളുടെ രക്ഷിതാക്കളില്‍ നിന്ന് കമ്മീഷന് പരാതികള്‍ (complaint) ലഭിച്ചതിനെ തുടര്‍ന്നാണ് മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയതെന്നാണ് റിപ്പോര്‍ട്ട്. കമ്മീഷന്‍ പുറത്തിറക്കിയ കരട് മാര്‍ഗ്ഗനിര്‍ദേശങ്ങളിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സിനിമകള്‍, ഒടിടി, റിയാലിറ്റി ഷോകൾ, ടിവി പരിപാടികള്‍ എന്നിവയ്ക്കും ഇത് ബാധകമാകും. ഔദ്യോഗിക മാര്‍ഗനിര്‍ദേശം ജൂലൈ 31-നകം പുറത്തിറക്കിയേക്കും.

    ഇടൈംസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ജോലി സമയം (working time) ഉള്‍പ്പെടെ നിരവധി പ്രധാന ഘടകങ്ങള്‍ മാര്‍ഗ്ഗനിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം, ബാലതാരങ്ങൾ ഒരു വര്‍ഷത്തില്‍ തുടര്‍ച്ചയായി 27 ദിവസത്തില്‍ കൂടുതല്‍ ജോലി ചെയ്യരുത്. ഇതുകൂടാതെ ഒരു ബാലതാരത്തിന്റെ ജോലി സമയം ആറ് മണിക്കൂറില്‍ കൂടരുത്. മറ്റ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

    ബാലതാരങ്ങള്‍ എപ്പോഴും അവരുടെ രക്ഷിതാവിന്റെ മേല്‍നോട്ടത്തിലായിരിക്കണം.

    ബാലതാരത്തോടൊപ്പം അഭിനയിക്കുകയും പ്രവൃത്തിയ്ക്കുകയും ചെയ്യുന്ന എല്ലാവരും കുട്ടികളുടെ സുരക്ഷയ്ക്കായി മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

    അഭിനേതാക്കള്‍ക്ക് പ്രതിദിനം ഒരു ഷിഫ്റ്റ് മാത്രമേ അനുവദിക്കുകയുള്ളൂ. പരമാവധി 6 മണിക്കൂര്‍ ശരിയായ വിശ്രമം നല്‍കണം. ഓരോ 3 മണിക്കൂറിനിടയിലും ഇടവേളകള്‍ അനുവദിക്കണം.

    കുട്ടികളുടെ ഷൂട്ടിംഗ് അവധി ദിവസങ്ങളില്‍ നടത്തണം.

    ബാലതാരങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചുവെന്ന് എന്‍സിപിസിആര്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക് കനൂംഗോ പറഞ്ഞു. ''ബാലതാരങ്ങളുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് ഞങ്ങള്‍ക്ക് ധാരാളം പരാതികള്‍ ലഭിച്ചിട്ടുണ്ട്. അതിനാല്‍ അവരുടെ ജോലി സമയവും ജോലി സാഹചര്യവും സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതുണ്ട്. അതിനാല്‍ ഈ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും,'' ചെയര്‍പേഴ്‌സണ്‍ പറഞ്ഞു.

    യേ റിഷ്താ ക്യാ കെഹ്ലതാ ഹേ, കുല്‍ഫി കുമാര്‍ ബജെവാല എന്നീ സീരിയലുകളിലെ സുപ്രധാന വേഷങ്ങള്‍ ചെയ്യുന്ന അഷ്നീര്‍ കൗറിന്റെയും ആകൃതി ശര്‍മ്മയുടെയും മാതാപിതാക്കളും വിഷയത്തില്‍ പ്രതികരിച്ചു. ജോലി സമയം വളരെ കൂടുതലാണെന്നാണ് അഷ്‌നീര്‍ കൗറിന്റെ അമ്മ പറയുന്നത്. മകള്‍ വീട്ടിലെത്തുന്നത് രാത്രി 11 മണിക്കാണെന്നും പിന്നീട് പഠിക്കാനായി ഇരിക്കുമെന്നും അവര്‍ പറയുന്നു. അതേസമയം, കുട്ടികളുടെ പഠനത്തില്‍ വീഴ്ച വരാതിരിക്കാന്‍ നിര്‍മ്മാതാക്കള്‍ സെറ്റില്‍ ഒരു ട്യൂഷന്‍ അധ്യാപകനെ ഏര്‍പ്പാടാക്കിയാല്‍ നല്ലതായിരിക്കുമെന്ന് ആകൃതിയുടെ അമ്മ ഡിംപിള്‍ ശര്‍മ്മ പറഞ്ഞു.

    നേരത്തെ, മൂന്ന് മാസത്തില്‍ താഴെ പ്രായമുള്ള കുട്ടികളെ സിനിമാ ചിത്രീകരണത്തിന് ഉപയോഗിക്കരുതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ആറ് വയസില്‍ താഴെയുള്ള കുട്ടികളെ ശക്തമായ വെളിച്ചത്തിന്റെ കീഴില്‍ കൊണ്ടുവരികയോ തീവ്രമായ മേക്കപ്പുകള്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നും നിര്‍ദേശമുണ്ടായിരുന്നു. ഷൂട്ടിങ് സെറ്റുകളില്‍ കുട്ടികള്‍ നിരന്തരം ചൂഷണം ചെയ്യപ്പെടുന്നു എന്ന് കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
    Published by:Amal Surendran
    First published: