ലോക സിനിമാ ചരിത്രത്തില്‍ ആദ്യമായി മെറ്റാവേഴ്സ് വെര്‍ച്വല്‍ വേള്‍ഡില്‍ റിലീസ് ചെയ്യുന്ന മോഷന്‍ പോസ്റ്റര്‍ മലയാളസിനിമയ്ക്ക് സ്വന്തം. ടെയില്‍സ്പിന്‍ മൂവി പ്രൊഡക്ഷന്റെ ബാനറില്‍ രാകേഷ് കാനാടി, വിനീത് വത്സലന്‍, കെകെഡി സണ്‍സ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന നവാഗത സംവിധായകന് അഖിലന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നെടുളാന്‍' (സണ്‍ ഓഫ് എ വിച്ച് Phase 1) എന്ന ബിഗ് ബജറ്റ് ഹൊറര്‍ സിനിമയ്ക്കാണ് ഈ അംഗീകാരം കിട്ടിയിരിക്കുന്നത്.
ഏഷ്യന്‍ രാജ്യങ്ങളിലെ വിവിധ സിനിമയ്ക്ക് ഛായാഗ്രഹണം ചെയ്ത മനോ വി നാരായണന് ആണ് ഈ സിനിമയ്ക്ക് ക്യാമറ ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനര്‍ ആന്‍ഡ് മെറ്റവേഴ്സ് കോഡിനേറ്റര്‍ ആന്‍ജിനോ ആന്റണി. ചിത്രത്തിലെ ഹൊറര്‍ രംഗങ്ങളിലെ VFX കൈകാര്യം ചെയ്യുന്നത് ലൈഫ് ഓഫ് പൈ, എഫ്9, ദി ലയണ്‍ കിംഗ് എന്നി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചവരാണ്.
NEDULAN movie motion poster by Talespin Movie Productions Pvt. Ltd.
World’s 1st Metaverse Movie Motion Poster Launch exclusively in TardiVerse !@rakeshkanady@TalespinLtd
ഹൊററും ത്രില്ലറും ചേര്‍ന്നു ഒരുക്കുന്ന ഈ മലയാള ചിത്രത്തില്‍ ആദ്യമായി IMX approved panoramic കാമറയും foley 8D with ultra എഫക്ട്സും ഉപയോഗിക്കുന്നു. ഹൊറര്‍ രംഗങ്ങള്‍ മാത്രം ചിത്രീകരിക്കാന്‍ ഹോളിവുഡില്‍ നിന്നും scary movements assigning team പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്
ഭാവിയിലേക്ക് വിരല്‍ചൂണ്ടിയാണ് ഫേസ്ബുക്ക് കോര്‍പ്പറേറ്റ് നാമം 'മെറ്റ' എന്ന് മാറ്റിയത്. മെറ്റ എന്നതിന് ഗ്രീക്ക് ഭാഷയില്‍ 'അതിരുകള്‍ക്കുമപ്പുറം' എന്നാണ് അര്‍ത്ഥം. പോര്‍ച്ചുഗീസില്‍ 'ലക്ഷ്യം' എന്നും. കേവലം ഇന്റര്‍നെറ്റിലോ ആപ്പുകളിലോ ഒതുങ്ങാതെ, ജനങ്ങള്‍ക്ക് പലതരം ഡിവൈസുകളിലൂടെ (പ്രത്യേകിച്ച് വി.ആര്. ഹെഡ്സെറ്റ്) പരസ്പരം സംവദിക്കാവുന്ന, ഗെയിം ആസ്വദിക്കാവുന്ന, ജോലികള്‍ ചെയ്യാവുന്ന, സിനിമകളും മറ്റും കാണാവുന്ന, ഒരു 3ഡി വിര്‍ച്വല്‍ (സാങ്കല്പിക) ലോകം അഥവാ 'മെറ്റവേഴ്സ്' സൃഷ്ടിക്കുന്നതിന്റെ ആദ്യപടിയായാണ് പേരുമാറ്റമെന്ന് സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് വ്യക്തമാക്കി.
വിര്‍ച്വല്‍ റിയാലിറ്റിയുടെ (വി.ആര്) നെക്സ്റ്റ് ജനറേഷന് പതിപ്പിലൂന്നിയുള്ള 'ലോകമായിരിക്കും' മെറ്റവേഴ്സ്. മെറ്റ, യൂണിവേഴ്സ് എന്നതിന്റെ കൂട്ടെഴുത്താണിത്. മെറ്റ പ്ളാറ്റ്ഫോംസ് ഇന്‍കോര്‍പ്പറേറ്റഡ് എന്നതിന്റെ ചുരുക്കെഴുത്താണ് മെറ്റ.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.