• HOME
  • »
  • NEWS
  • »
  • film
  • »
  • ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന WCCയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

ആഭ്യന്തര പരാതി പരിഹാര സമിതി വേണമെന്ന WCCയുടെ ഹർജി പരിഗണിക്കുന്നത് മാറ്റി

  • Last Updated :
  • Share this:
    കൊച്ചി: മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണം തടയാൻ സംഘടനകളിൽ ആഭ്യന്തരപരാതി പരിഹാര സമിതി വേണമെന്ന ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി ഈ മാസം 26ലേക്ക് മാറ്റി. വനിതാ കൂട്ടായ്മയായ WCC ആണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്.

    അമ്മയുടെ പിറന്നാളിന് കഴിഞ്ഞ കാലം ഓർത്തെടുത്ത് അഹാനയും അനുജത്തി ഇഷാനിയും

    എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഫെഫ്ക, മാക്ട, ഫിലിം ചേംബർ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തുടങ്ങിയ സംഘടനകൾ സാവകാശം തേടി. തുടർന്നാണ് ഹർജി പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചത്. ലൈംഗിക ചൂഷണം തടയാൻ രാഷ്ട്രീയപ്പാർട്ടികളിലും മാധ്യമ സ്ഥാപനങ്ങളിലും സമിതികൾ വേണമെന്ന ഹർജിയും ഇതോടൊപ്പം പരിഗണിക്കും.

    'രണ്ടാമൂഴം' കേസ് നവംബർ 13ലേക്ക് മാറ്റി

    സിനിമാ മേഖലയുമായി ബന്ധപ്പെട്ട ചൂഷണ, അതിക്രമ പരാതികള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍ പരാതി പരിഹാര സംവിധാനം അത്യാവശ്യമാണെന്ന് ഹര്‍ജിയില്‍ WCC ആവശ്യപ്പെട്ടു. നടിമാരായ റിമ കല്ലിങ്കലും പത്മപ്രിയയുമാണ് WCCക്ക് വേണ്ടി ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും അമ്മയെയും എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.

    അതേസമയം, സംഘടനയില്‍ നടിമാര്‍ക്കെതിരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതി നല്‍കാൻ കമ്മിറ്റിയുണ്ടെന്നാണ് അമ്മയുടെ വിശദീകരണം. കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് ഈ സമിതിയിലുള്ളതെന്ന് നേരത്തെ മാധ്യമങ്ങളോട് അമ്മ ജനറല്‍ സെക്രട്ടറി പറഞ്ഞിരുന്നു.

    First published: