നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'ജോലി ആവശ്യമുണ്ട്'; ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായി ബോളിവുഡ് നടൻ അനുപം ഖേറിന്റെ മകൻ

  'ജോലി ആവശ്യമുണ്ട്'; ഇൻസ്റ്റഗ്രാമിൽ പോസ്റ്റുമായി ബോളിവുഡ് നടൻ അനുപം ഖേറിന്റെ മകൻ

  പുതിയ പോസ്റ്റിലൂടെ ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മകൻ എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാകാതെയിരിക്കുകയാണ് ആരാധകർ.

  Sikandar Kher

  Sikandar Kher

  • Share this:
   ബോളിവുഡ് താരങ്ങളായ അനുപം ഖേറിന്റേയും കിരൺ ഖേറിന്റേയും മകനും നടനുമായ ശിഖന്ദർ ഖേറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ആരാധകർക്കിടയിൽ ചർച്ചയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച സെൽഫിക്കൊപ്പമുള്ള കുറിപ്പാണ് ചർച്ചകൾക്ക് കാരണം. "ജോലി വേണം, ചിരിക്കാനും കഴിയണം" എന്നായിരുന്നു കുറിപ്പ്.

   2008 ൽ പുറത്തിറങ്ങിയ വുഡ് സ്റ്റോക്ക് വില്ല എന്ന ചിത്രത്തിലൂടെയാണ് ശിഖന്ദർ ഖേർ അഭിനയരംഗത്ത് എത്തുന്നത്. പുതിയ പോസ്റ്റിലൂടെ ബോളിവുഡിലെ പ്രമുഖ താരങ്ങളുടെ മകൻ എന്താണ് അർത്ഥമാക്കുന്നത് എന്ന് മനസ്സിലാകാതെയിരിക്കുകയാണ് ആരാധകർ.   You may also like:അമ്മ മരിച്ചിട്ട് 9 മാസം; മുംബൈയിൽ 53 കാരിയായ മകൾ ജീവിച്ചത് മൃതദേഹത്തിനൊപ്പം

   ശിഖന്ദർ ഖേർ അവതരിപ്പിച്ച കഥാപാത്രങ്ങളേയും അഭിനയത്തേയും പുകഴ്ത്തിയാണ് പലരും കമന്റുകൾ നൽകുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വെബ് സീരീസ് മും ഭായിയിൽ ശിഖന്ദർ ഖേർ ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നടന് ഇനിയും മികച്ച വേഷങ്ങൾ ലഭിക്കട്ടേയെന്ന് ചിലർ കമന്റിൽ പറയുന്നു.

   സുശ്മിത സെൻ പ്രധാന വേഷത്തിൽ എത്തിയ വെബ് സീരീസ് ആര്യയിലും ശിഖന്ദർ ഖേർ ശ്രദ്ധേയ വേഷം അഭിനയിച്ചിരുന്നു. 2017 ൽ പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ സെൻസ്8, ഖേലേം ഹം ജീ ജാൻ സേ, പ്ലേയേഴ്സ്, ഔറംഗസേബ്, തേരി ബിൻ ലാദൻ: ഡെഡ് ഓർ എലൈവ്, സോയ ഫാക്ടർ തുടങ്ങിയ ചിത്രങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

   അക്ഷയ് കുമാർ, കത്രീന കപൂർ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന സൂര്യവംശിയിലാണ് ശിഖന്ദർ ഇനി അഭിനയിക്കാനിരിക്കുന്നത്. അടുത്ത വർഷം ക്രിസ്മസിൽ ചിത്രം പുറത്തിറങ്ങും.
   Published by:Naseeba TC
   First published:
   )}