നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വേറിട്ട പ്രണയ പ്രമേയവുമായി നേരും നുണയും; വീഡിയോ പുറത്തിറക്കി നൂറിൻ ഷെരീഫ്

  വേറിട്ട പ്രണയ പ്രമേയവുമായി നേരും നുണയും; വീഡിയോ പുറത്തിറക്കി നൂറിൻ ഷെരീഫ്

  നൂറിൻ ഷെരീഫും അഖിൽ സാം വിജയും ആണ് മുഖ്യകഥാപാത്രങ്ങൾ

  Nerum Nunayum

  Nerum Nunayum

  • Share this:
   തൊണ്ണൂറുകളിലെ പ്രണയം വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചിട്ടുള്ള നേരും നുണയും അനിമേഷൻ വീഡിയോ പുറത്തിറങ്ങി. ചലച്ചിത്ര താരം നൂറിൻ ഷെരീഫിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഷൻ വീഡിയോ പുറത്തിറങ്ങിയിരിക്കുന്നത്.

   ചലച്ചിത്ര താരങ്ങളായ നൂറിൻ ഷെരീഫും അഖിൽ സാം വിജയിയും മുഖ്യ കഥാപാത്രങ്ങളായി എത്തിയ നേരും നുണയും ഒരുക്കിയിരിക്കുന്നത് ചലച്ചിത്ര സംവിധായകൻ ശരത് ജി മോഹൻ ആണ്.

   അനന്തു എസ് കുമാർ ഇല്ലുസ്‌ട്രേഷൻസ് ചെയ്തിരിക്കുന്ന നേരും നുണയ്ക്കും ഐഡൻറ് ലാബ്‌സിന്റെ കീഴിൽ ശരത് വിനു മോഷൻ ഗ്രാഫിക്‌സ് ഒരുക്കിയിരിക്കുന്നു.

   എഡിറ്റിങ് റെക്‌സൺ ജോസഫ്. ആൽബിന്റേതാണ് മ്യൂസിക്. പ്രണയത്തിന്റെ മറ്റൊരു മുഖത്തെ വരച്ചു കാട്ടുന്ന നേരും നുണയും ഇതിനോടകംതന്നെ നിരവധി പേരാണ് പങ്കുവച്ചിട്ടുള്ളത്.

   ആഗ്രഹിച്ച് ചെയ്ത ദൃശ്യാവിഷ്‌കാരം; 'നറുമുഗയെ'യുമായി നടി അനുശ്രീ

   ഇരുവർ സിനിമയിൽ മധുബാലയുടെ നൃത്തചുവടുകൾക്കൊപ്പം മോഹൻലാലും ചേർന്ന നറുമുഗയെ എന്ന ഗാനത്തിന് ദൃശ്യാവിഷ്ക്കാരവുമായി നടി അനുശ്രീ. നൃത്തം ചെയ്യുകയോ, നൃത്ത ശിൽപ്പം ഒരുക്കുകയോ ചെയ്യാതെ തന്റേതായ ശൈലിയിൽ ഒരു ദൃശ്യാവിഷ്‌കാരം നടത്തുകയാണ് അനുശ്രീ ചെയ്തിട്ടുള്ളത്. എ.ആർ. റഹ്മാന്റെ ഈണത്തിന് ഉണ്ണികൃഷ്ണൻ, ബോംബെ ജയശ്രീ എന്നിവർ ചേർന്ന് ആലപിച്ച ഗാനമാണിത്. മണിരത്നം സംവിധാനം ചെയ്ത ചിത്രമാണ് ഇരുവർ.
   View this post on Instagram


   A post shared by Anusree (@anusree_luv)

   സർവ്വാഭരണ വിഭൂഷിതയായി, ഒരു വെള്ളച്ചാട്ടത്തിന്റെ മുന്നിലാണ് അനുശ്രീ തന്റെ നറുമുഗയെ അവതരിപ്പിച്ചത്. തന്റെ ദൃശ്യാവിഷ്ക്കാരത്തെക്കുറിച്ച് അനുശ്രീ ചുരുങ്ങിയ വാക്കുകളിൽ വിവരിക്കുന്നു.
   Published by:Naseeba TC
   First published:
   )}