നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • അടുത്ത വിജയ് ചിത്രം മാസ്റ്റർ ഓൺലൈൻ റിലീസിന്? ഡിജിറ്റൽ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സിന്

  അടുത്ത വിജയ് ചിത്രം മാസ്റ്റർ ഓൺലൈൻ റിലീസിന്? ഡിജിറ്റൽ സ്ട്രീമിങ് അവകാശം നെറ്റ്ഫ്ലിക്സിന്

  അതേസമയം ചിത്രം തിയറ്റർ റിലീസ് ഒഴിവാക്കി OTT വഴി പ്രദർശനത്തിനെത്തുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല.

  Image: Twitter

  Image: Twitter

  • Share this:
   ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അടുത്ത വിജയ് ചിത്രം മാസ്റ്റർ ഓൺലൈനിൽ റിലീസാകുമെന്ന് സൂചന. ചിത്രത്തിന്‍റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി. ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത ചിത്രം ഏപ്രിലിൽ പ്രദർശനത്തിനെത്തും. 2021 ജനുവരിയിൽ പൊങ്കലിന് റിലീസ് ചെയ്യാനിരുന്ന ചിത്രമാണ് ഏപ്രിലിലേക്കു മാറ്റിയത്.

   ചിത്രത്തിന്റെ വിതരണക്കാരായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോയാണ് സ്ട്രീമിംഗ് അവകാശം നെറ്റ്ഫ്ലിക്സിന് വിറ്റതെന്ന് റിപ്പോർട്ടുകൾ ഉണ്ട്. റെക്കോർഡ് തുക നൽകിയാണ് നെറ്റ്ഫ്ലിക്സ് സ്ട്രീമിങ് അവകാശം വാങ്ങിയത്. അതേസമയം ചിത്രം തിയറ്റർ റിലീസ് ഒഴിവാക്കി OTT വഴി പ്രദർശനത്തിനെത്തുമോയെന്ന കാര്യം ഇപ്പോഴും വ്യക്തമല്ല. "മാസ്റ്ററിന്റെ സ്ട്രീമിംഗ് അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന് വിറ്റു എന്നത് ശരിയാണ്. എന്നിരുന്നാലും, ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച് നിർമ്മാതാക്കൾ ഇതുവരെ തീരുമാനമെടുത്തിട്ടില്ല."- പ്രൊഡക്ഷൻ കമ്പനിയുമായി അടുപ്പമുള്ളവർ ഇന്ത്യ ടുഡേയോട് പറഞ്ഞു.

   ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനഗരാജ് തിയേറ്ററുകളിൽ മാത്രമേ മാസ്റ്റർ റിലീസ് ചെയ്യൂ എന്ന് കുറച്ചുനാൾ മുമ്പ് പറഞ്ഞിരുന്നു. കോയമ്പത്തൂരിലെ വിജയ് ഫാൻ ക്ലബ് ലോക്കേഷിനെ പ്രത്യേക അതിഥിയായി ക്ഷണിച്ചപ്പോഴാണ് അദ്ദേഹം ഇത് പറഞ്ഞത്. "വിജയ് ചിത്രം മാസ്റ്റർ തിയേറ്ററുകളിൽ മാത്രമേ റിലീസ് ചെയ്യുകയുള്ളൂ. ഒരു ഒടിടി പ്ലാറ്റ്ഫോമിലും ചിത്രം റിലീസ് ചെയ്യാൻ സാധ്യതയില്ല. തിയേറ്ററുകൾ വീണ്ടും തുറക്കാൻ ഞങ്ങൾ കാത്തിരിക്കുകയാണ്"- ലോകേഷ് പറഞ്ഞു.

   നവംബർ 14 ന് ചിത്രത്തിന്റെ ടീസർ ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. അതിനുശേഷം, ഈ വീഡിയോ ഇൻറർനെറ്റിൽ ട്രെൻഡിങ്ങായി. മാത്രമല്ല ഇത് പ്രേക്ഷകരിൽ നിന്നും മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു.
   Published by:Anuraj GR
   First published: