നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Netflix Price | നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നിരക്ക് കുറയ്ക്കുന്നു; പ്രതിമാസം വെറും 149 രൂപ മാത്രം

    Netflix Price | നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ നിരക്ക് കുറയ്ക്കുന്നു; പ്രതിമാസം വെറും 149 രൂപ മാത്രം

    കമ്പ്യൂട്ടർ അല്ലെങ്കിൽ ടെലിവിഷൻ സ്‌ക്രീനിൽ മാത്രം കാണുന്നതിനുള്ള പ്രതിമാസ നിരക്ക് 499 രൂപയിൽ നിന്ന് 199 രൂപയായി കുറച്ചു.

    • Share this:
      നെറ്റ്ഫ്ലിക്സ് (Netflix) ഇന്ത്യയിൽ (India) പ്ലാനുകളുടെനിരക്ക് കുറയ്ക്കുന്നു. 2016ൽ സേവനം ആരംഭിച്ചതിന് ശേഷം ആദ്യമായാണ് നെറ്റ്ഫ്ലിക്സ് ഇന്ത്യയിൽ വില കുറയ്ക്കുന്നത്. രാജ്യത്ത് ഡിജിറ്റൽ കണ്ടന്റിനായി (Digital Content) വർദ്ധിച്ചുവരുന്ന ആവശ്യത്തെ തുടർന്നുള്ള മത്സരമാണ് നെറ്റ്ഫ്ലിക്സിനെ വില കുറയ്ക്കാൻ പ്രേരിപ്പിക്കുന്നത്. നിരക്ക് കുറച്ച് ഉപയോക്താക്കളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

      എൻട്രി ലെവൽ ബേസിക് പ്ലാൻ അനുസരിച്ച്, വരിക്കാർക്ക് നെറ്റ്ഫ്ലിക്സ് ഷോകളും സിനിമകളും സ്റ്റാൻഡേർഡ് ഡെഫനിഷനിൽ (SD) ഒരു സമയം ഒരൊറ്റ മൊബൈൽ, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ അല്ലെങ്കിൽ ടെലിവിഷൻ സ്‌ക്രീനിൽ മാത്രം കാണുന്നതിനുള്ള പ്രതിമാസ നിരക്ക് 499 രൂപയിൽ നിന്ന് 199 രൂപയായി കുറച്ചു.

      ഒരേസമയം രണ്ട് സ്‌ക്രീനുകൾ ഉപയോഗിക്കാൻ സാധിക്കുന്ന ഹൈ-ഡെഫനിഷൻ (എച്ച്‌ഡി) ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന സ്റ്റാൻഡേർഡ് ടയർ പ്രതിമാസ നിരക്ക് 649 രൂപയിൽ നിന്ന് 499 രൂപയായി കുറച്ചു.

      നാല് സ്ക്രീനുകൾ ഒരേ സമയം ഉപയോഗിക്കാവുന്ന അൾട്രാ ഹൈ-ഡെഫനിഷൻ (അൾട്രാ എച്ച്‌ഡി) ഉള്ളടക്കം വാഗ്ദാനം ചെയ്യുന്ന സേവനത്തിന്റെ ഏറ്റവും ചെലവേറിയ പ്രീമിയം ടയറിന് ഇപ്പോൾ പ്രതിമാസം 799 രൂപയിൽ നിന്ന് 649 രൂപയാണ് നിരക്ക്.

      Also Read-Aamir Khan | 200 ദിവസം കൊണ്ട് 100 ലൊക്കേഷനുകളിൽ ഷൂട്ടിംഗ് നടത്തി ആമിർ ഖാൻ

      2019 ജൂലൈയിൽ പ്രതിമാസം 199 രൂപയ്ക്ക് ഇന്ത്യയിൽ അവതരിപ്പിച്ച നെറ്റ്ഫ്ലിക്‌സിന്റെ മൊബൈൽ-ഒൺലി പ്ലാൻ ഇപ്പോൾ പ്രതിമാസം 149 രൂപയ്ക്ക് ലഭ്യമാകും. ഉപയോക്താവിന്റെ അടുത്ത ബില്ലിംഗ് സൈക്കിൾ മുതൽ പുതിയ നിരക്ക് ബാധകമാകും.

      നിലവിലുള്ള അംഗങ്ങൾക്കായി ഡിസംബർ 14 മുതൽ ഒരു പുതിയ ഓട്ടോമാറ്റിക് അപ്‌ഗ്രേഡ് ഫീച്ചറും കമ്പനി അവതരിപ്പിക്കുന്നുണ്ട്. ഉപയോക്താക്കൾക്ക് അവരുടെ അടുത്ത പ്ലാൻ സ്വയം അപ്‌ഗ്രേഡ് ചെയ്യാൻ അനുവദിക്കുന്ന പോപ്പ്അപ്പ് ഇതുവഴി ലഭിക്കും.

      Also Read-വീണു പോയേക്കാം, എന്നാല്‍ തോല്‍ക്കില്ല, തിരിച്ചുവരും; അജിത്തിന്റെ ബൈക്ക് സ്റ്റണ്ട് വീഡിയോ വൈറല്‍

      ഉദാഹരണത്തിന്, ഉപയോക്താവ് പഴയ 499 രൂപയുടെ അടിസ്ഥാന പ്ലാനിൽ ആണെങ്കിൽ, അവർ അപ്‌ഗ്രേഡ് സ്ഥിരീകരിച്ചാൽ ഓട്ടോമാറ്റിക്കായി 499 രൂപ വിലയുള്ള അടുത്ത ടയർ 'സ്റ്റാൻഡേർഡിലേക്ക്' മാറ്റപ്പെടും. കുറഞ്ഞ നിരക്ക് ലഭിക്കുന്നതിന് അപ്‌ഗ്രേഡ് നിരസിക്കുകയും ചെയ്യാം.

      ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം വീഡിയോ, സീ എന്റർടെയ്ന്റ്മെന്റ്, സീ 5, സോണി പിക്ച്ചേഴ്സ് നെറ്റ്വർക്ക്, സോണി ലൈവ് എന്നിവയാണ് നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യയിലെ പ്രധാന എതിരാളികൾ. ഭാവിയിലെ വളർച്ചയ്‌ക്കായി അന്താരാഷ്ട്ര വിപണികളെ കൂടുതലായി ആശ്രയിക്കുന്ന ഈ സമയത്ത്, നിരക്ക് കുറയ്ക്കൽ നെറ്റ്ഫ്ലിക്‌സിലേയ്ക്ക് കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുന്നതിന് വേണ്ടിയാണ്.

      2021 ഒക്ടോബറിൽ ഷെയർഹോൾഡർമാർക്ക് അയച്ച കത്തിൽ, 2021ലെ മൂന്നാം പാദത്തിൽ അംഗത്വമെടുത്തവരിൽ പകുതിയും ഏഷ്യാ പസഫിക് മേഖലയിൽ നിന്നുള്ളവരാണെന്ന് നെറ്റ്ഫ്ലിക്സ് വ്യക്തമാക്കിയിരുന്നു.

      ഇന്ത്യയിലെ മൊത്തം വരിക്കാരുടെ 5% മാത്രമേ നെറ്റ്ഫ്ലിക്സിനുള്ളൂവെങ്കിലും, സബ്‌സ്‌ക്രിപ്‌ഷൻ വീഡിയോ-ഓൺ-ഡിമാൻഡ് (SVoD) വരുമാന വിഹിതത്തിന്റെ കാര്യത്തിൽ നെറ്റ്ഫ്ലിക്സ് വിപണിയിൽ മുന്നിലാണ്. ഇന്ത്യയിൽ നിലവിൽ 102 മില്യൺ SVoD വരിക്കാരുണ്ട്.
      Published by:Naseeba TC
      First published: