• HOME
  • »
  • NEWS
  • »
  • film
  • »
  • Minnal Murali | 'മിന്നല്‍ മുരളി'ക്ക് ട്വിറ്റര്‍ ഇമോജി; ഒരു മലയാള സിനിമയ്ക്ക് ട്വിറ്റര്‍ ഇമോജി ഇത് ആദ്യം

Minnal Murali | 'മിന്നല്‍ മുരളി'ക്ക് ട്വിറ്റര്‍ ഇമോജി; ഒരു മലയാള സിനിമയ്ക്ക് ട്വിറ്റര്‍ ഇമോജി ഇത് ആദ്യം

മലയാളത്തിൽ ഒരു സിനിമക്ക് ആദ്യമായാണ് ഇത്തരത്തിൽ ഇമോജി ലഭിക്കുന്നത്.

  • Last Updated :
  • Share this:
    മലയാളി സിനിമ പ്രേക്ഷകർ ആകാംക്ഷയോടും ആവേശത്തോടും കൂടി കാത്തിരിക്കുന്ന, ബേസിൽ ജോസഫ് (Basil Joseph) - ടൊവിനോ തോമസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് മിന്നൽ മുരളി (Minnal Murali).

    ചിത്രത്തിന്‍റെ റിലീസിന് മണിക്കൂറുകള്‍ മാത്രമാണ് ഉള്ളത്. ഇപ്പോഴിതാ ചിത്രത്തിന് ട്വിറ്ററില്‍ സ്വന്തമായി ഇമോജി (Twitter emoji) ലഭിച്ചിരിക്കുകയാണ്. മലയാളത്തിൽ ഒരു സിനിമക്ക് ആദ്യമായാണ് ഇത്തരത്തിൽ ഇമോജി ലഭിക്കുന്നത്. ടൊവീനോ അവതരിപ്പിക്കുന്ന നായക കഥാപാത്രമാണ് ഇമോജിയില്‍ ഉള്ളത്.

    മലയാളത്തിൽ ഇതുവരെ ഒരു ചിത്രത്തിനും ലഭിക്കാത്ത തരത്തിലുള്ള പ്രൊമോഷനാണ് 'മിന്നല്‍ മുരളി'ക്ക് നെറ്റ്ഫ്ലിക്സ്  നൽകുന്നത്.

    അതേ സമയം മുരളിയുടെ പുതിയ  പ്രൊമോഷണൽ വീഡിയോ നെറ്റ്ഫ്ലിക്സ്. പുറത്തുവിട്ടു. ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ അടുത്ത് മിന്നല്‍ മുരളി സൂപ്പര്‍ ഹീറോ ടെസ്റ്റിന് പോകുന്ന തരത്തിലാണ് പുതിയ വീഡിയോ. മിന്നല്‍ മുരളിയുടെ വേഗത പരിശോധിക്കാൻ ബൗളിങ്ങും കാച്ചിങ്ങും ബാറ്റിങ്ങും തനിയെ ചെയ്യാന്‍ യുവി ആവശ്യപ്പെടുന്നുണ്ട്.

    മുമ്പ് പുറത്ത് വിട്ട വീഡിയോകളുടെ തുടര്‍ച്ചയായിട്ടാണ് പുതിയ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ആദ്യ വീഡിയോയിൽ WWE - ലെ പ്രശസ്ത ഗുസ്തി താരമായ ഗ്രേറ്റ് ഖലിയുമായി മത്സരിച്ച് 'മിന്നൽ മുരളി' കഴിവുകൾ തെളിയിക്കുന്ന രംഗങ്ങളാണ് ഉണ്ടായിരുന്നത്.

    Minnal Murali | 'തീ മിന്നൽ'; മിന്നൽ മുരളിയിലെ ഹിറ്റ് ഗാനത്തിന്റെ പുനരാവിഷ്കരണവുമായി കോട്ടയത്തെ കലാകാരന്‍മാര്‍

    മേക്കിങ് ഓഫ് എ സൂപ്പർ ഹീറോ എന്ന തലക്കെട്ടോടെ നെറ്റ്ഫ്ലിക്‌സിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകനായ ബേസിൽ ജോസഫ് ഈ വീഡിയോ ഇൻസ്റാഗ്രാമിലും പങ്കുവെച്ചിട്ടുണ്ട്.



    വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ ഫെമിന ജോർജ്, ഗുരു സോമസുന്ദരം, അജു വർഗീസ്, ഹരിശ്രീ അശോകൻ തുടങ്ങി ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മിന്നല്‍ മുരളി ഡിസംബര്‍ 24ന് ഉച്ചയ്ക്ക് 1:30 ന് ആയിരിക്കും നെറ്റ്ഫ്ലികിസ് വഴി പുറത്തിറങ്ങുക. ടൊവീനോ തോമസ് (Tovino Thomas) റിലീസിംഗ് ടൈം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിട്ടുണ്ട്. സബ്സ്ക്രിപ്ഷന്‍ നിരക്കുകള്‍ വെട്ടിക്കുറച്ചതിനു ശേഷം എത്തുന്ന നെറ്റ്ഫ്ലിക്സിന്‍റെ ആദ്യ ഇന്ത്യന്‍ റിലീസാണ്  മിന്നല്‍ മുരളി.

    Minnal Murali Promo | മിന്നൽ മുരളി' യെ സ്പീഡ് ടെസ്റ്റ് നടത്തി യുവരാജ് ; വീഡിയോ

    നെറ്റ്ഫ്ലിക്സിൽ സൂപ്പർഹീറോ വിസ്മയം മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലും പ്രേക്ഷകരിലേക്ക് എത്തും.
    Published by:Jayashankar Av
    First published: