• HOME
 • »
 • NEWS
 • »
 • film
 • »
 • Squid Game | ജനപ്രിയ കൊറിയൻ സീരീസ് സ്‌ക്വിഡ് ഗെയിമിലെ 'വിഐപി' താരത്തിന് ഇന്ത്യയുമായി ബന്ധം; എന്താണെന്നല്ലേ?

Squid Game | ജനപ്രിയ കൊറിയൻ സീരീസ് സ്‌ക്വിഡ് ഗെയിമിലെ 'വിഐപി' താരത്തിന് ഇന്ത്യയുമായി ബന്ധം; എന്താണെന്നല്ലേ?

അറുപത്തിയെട്ടുകാരനായ ജിയുലിയാനോ അഭിനേതാവ് എന്നതിന് പുറമെ, അമേരിക്കന്‍ എഴുത്തുകാരനും റേഡിയോ ജീവനക്കാരനുമായിരുന്നു.

Image credits: Netflix

Image credits: Netflix

 • Share this:
  ഏതാണ്ട് ഒരു മാസമായി നെറ്റ്ഫ്‌ളിക്‌സില്‍ (Netflix) ലോകശ്രദ്ധ പിടിച്ചുപറ്റി മുന്നേറുന്ന കൊറിയന്‍ ഭാഷാ സീരീസാണ് സ്‌ക്വിഡ് ഗെയിം (Squid Game). പുറത്തിറങ്ങി നാലാം ദിനം തന്നെ പരമ്പര ഒന്നാം സ്ഥാനത്തെത്തി. 2020 ല്‍ അക്കാദമി അവാര്‍ഡ് (Oscar) നേടിയ പാരാസൈറ്റിന്റെ (Parasite) വിജയ തുടര്‍ച്ചയെന്നോണമാണ് സ്‌ക്വിഡ് ഗെയിമിനെ വിലയിരുത്തുന്നത്. ഹ്വാങ് ഡോങ്-ഹ്യുക് ആണ് സര്‍വൈവല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഈ ത്രില്ലര്‍ സീരീസ് സംവിധാനം ചെയ്തത്. ലീ ജംഗ് ജേ, പാര്‍ക് ഹേ സൂ, ജങ് ഹൂ-ഇയോണ്‍, ഓ യങ് സൂ, ഗോങ് യൂ വി ഹാ-ജൂണ്‍, അനുപം ത്രിപാഠി എന്നിവരാണ് പരമ്പരയിലെ പ്രധാന കഥാപാത്രങ്ങള്‍. ഡല്‍ഹി സ്വദേശിയായ അനുപം ത്രിപാഠി (Anupam Tripathi) അലി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുമായി ബന്ധമുള്ള നടന്‍ ജോഫ്രി ജിയുലിയാനോയും പരമ്പരയില്‍ അഭിനയിച്ചിട്ടുണ്ട്.


  456 വ്യക്തികൾ ആറു കളികളിൽ ഏര്‍പ്പെടുന്നതാണ് ഒമ്പത് എപ്പിസോഡുകള്‍ ഉള്ള സ്‌ക്വിഡ് ഗെയിമിന്റെ ഇതിവൃത്തം. 45.6 ബില്യണ്‍ കൊറിയന്‍ വണ്‍ സമ്മാനത്തുകയാണ് ഇവരെ ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്. മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ജീവിതത്തില്‍ സാമ്പത്തികമായി കൂറ്റന്‍ ബാധ്യതകള്‍ ഉള്ളവരും അതിലൂടെ സമൂഹം ഇന്ന് കല്‍പിച്ചു വച്ചിട്ടുള്ള ജീവിതവിജയം നേടുന്നതില്‍ പരാജയപെട്ടവരും അങ്ങേയറ്റം ഗതികെട്ടവരുമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രായമോ, ലിംഗഭേദമോ പരിഗണിക്കാതെ പൂര്‍ണമായും കഴിവിന്റെയും, സാമര്‍ഥ്യത്തിന്റെയും, ബലത്തിന്റെയും, കൗശലത്തിന്റെയും മിടുക്കുകൊണ്ട് മാത്രമാണ് വിജയികളെ തീരുമാനിക്കുന്നത്.


  ഗെയിം അതിന്റെ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍, ഒരു കൂട്ടം വിഐപികള്‍ മുഖത്ത് മൃഗങ്ങളുടെ മെറ്റല്‍ മാസ്‌ക് ധരിച്ചുകൊണ്ട് കളികൾ നടക്കുന്ന ദ്വീപിലേക്കെത്തുകയാണ്. ജിയുലിയാനോ രക്തദാഹിയായ വിഐപിയുടെ വേഷമാണ് കൈകാര്യം ചെയ്യുന്നത്. അറുപത്തിയെട്ടുകാരനായ ജിയുലിയാനോ അഭിനേതാവ് എന്നതിന് പുറമെ, അമേരിക്കന്‍ എഴുത്തുകാരനും റേഡിയോ ജീവനക്കാരനുമായിരുന്നു. സംഗീതത്തെ കുറിച്ചാണ് അദ്ദേഹത്തിന്റെ കൂടുതല്‍ എഴുത്തുകളും. ബ്ലാക്ക് ബേര്‍ഡ്: ദ ലൈഫ് ആന്റ് ടൈംസ് ഓഫ് പോൾ മക്കാര്‍ട്ട്‌നി, ദ ലോസ്റ്റ് ബീറ്റ്ൽസ്ഇന്റര്‍വ്യൂസ്, ഡാര്‍ക്ക് ഹോഴ്‌സ്: ദ പ്രൈവറ്റ് ലൈഫ് ഓഫ് ജോര്‍ജ് ഹാരിസണ്‍, ബിഹൈന്‍ഡ് ബ്ലു ഐസ്: ദ ലൈഫ് ഓഫ് പീറ്റ് ടൗണ്‍ഷെന്‍ഡ് തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട രചനകള്‍.

  കോവിഡ് മഹാമാരിയെ തുടര്‍ന്ന് അദ്ദേഹം ഇന്ത്യയില്‍ ഒറ്റപ്പെട്ടു പോയ അവസ്ഥയുണ്ടായി. താന്‍ ഇപ്പോള്‍ ഒരു യാചകനാണെന്നും ഒരു ഹോസ്റ്റലിലെ സുമനസ്സുകളുടെ കനിവുകൊണ്ട് മറ്റുള്ളവര്‍ സംഭാവന ചെയ്ത ഭക്ഷണം കഴിച്ചുകൊണ്ടാണ് ജീവിക്കുന്നത് എന്നും അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറയുകയുണ്ടായി. കോവിഡിനെ തുടര്‍ന്ന് മെയ് 18 ന് ഇന്ത്യന്‍ അധികാരികള്‍ എയര്‍പോര്‍ട്ടുകളും രാജ്യ അതിര്‍ത്തികളും അടച്ചതിനെ തുടര്‍ന്നാണ് താനും മകനും ഇന്ത്യയിൽ അകപ്പെട്ടു പോയതെന്നും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ നെറ്റ്ഫ്‌ളിക്‌സിലെ സ്‌ക്വിഡ് ഗെയിമിലൂടെ പ്രശസ്തനായതോടെ അദ്ദേഹം മുന്‍കാലങ്ങളിലെ പെരുമാറ്റങ്ങളുടെ പേരിൽ വലിയ വിമര്‍ശനം നേരിടുന്നുണ്ട്.
  Published by:Naveen
  First published: