• HOME
  • »
  • NEWS
  • »
  • film
  • »
  • WCC വിഷയങ്ങളിൽ എന്തുകൊണ്ട് പാർവതിയുടെ മൗനം? താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി പ്രേക്ഷകർ

WCC വിഷയങ്ങളിൽ എന്തുകൊണ്ട് പാർവതിയുടെ മൗനം? താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിന് താഴെ ചോദ്യങ്ങളുമായി പ്രേക്ഷകർ

Netizens ask why Parvathy Thiruvothu remain tightlipped on Vidhu Vincent's exit from WCC | WCCയിൽ നിന്നും രാജിവച്ച അംഗം വിധു വിൻസെന്റ് സമർപ്പിച്ച രാജിക്കത്തിൽ പേരെടുത്ത് പറഞ്ഞ സംഘടനാപ്രവർത്തകരുടെ കൂട്ടത്തിൽ പാർവതിക്കും പരാമർശമുണ്ടായിരുന്നു

പാർവതി

പാർവതി

  • Share this:
മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ 'വിമെൻ ഇൻ സിനിമ കളക്റ്റീവ്' (WCC) എന്ന സംഘടനയിൽ നിന്നും തുടക്കകാലം മുതലേ പ്രവർത്തിച്ചിരുന്ന അംഗം സംവിധായക വിധു വിൻസെന്റ് രാജിവച്ചത് വാർത്തയായിരുന്നു. സംഘടനയിൽ അംഗമായിരിക്കെ നേരിട്ട അനുഭവങ്ങൾ വിവരിച്ച രാജിക്കത്ത് വിധു ഫേസ്ബുക്കിൽ ഇക്കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു. സംഘടനയിലെ പ്രധാന അംഗങ്ങളുടെ പേരെടുത്തുള്ള പരാമര്ശമുണ്ടായിരുന്നു.

നടി പാർവതി വിധുവിന്റെ സിനിമയുടെ സ്ക്രിപ്റ്റിന് മേൽ അഭിപ്രായം പറയാതിരുന്നതിനെ പറ്റിയും പ്രത്യേക പരാമർശമുണ്ടായിരുന്നു.

"ഗൾഫിലുള്ള എന്റെയൊരു സുഹൃത്ത് മറ്റ് മൂന്ന് പേരുമായി ചേർന്ന് ഈ സിനിമ നിർമ്മിക്കാം എന്നൊരു വാഗ്ദാനം നല്കിയത് ആയിടയ്ക്കാണ്. പാർവ്വതിയെ കാസ്റ്റ് ചെയ്താൽ കുറച്ചു കൂടി വലിയ ക്യാൻവാസിൽ ഈ സിനിമ നിർമ്മിക്കാം എന്നൊരു നിർദേശവും അവർ പറഞ്ഞു. പാർവതിയ്ക്ക് തിരക്കഥ നൽകി ആറു മാസത്തോളം കാത്തിരുന്നു. ഒരു സംസാരത്തിൽ അഞ്ജലിയോട് ഈ കാര്യം പറയുകയും അഞ്ജലി അത് പാർവതിയോട് ചോദിക്കുകയും ചെയ്യുകയുണ്ടായി. അഞ്ജലിയുടെ നിർദ്ദേശ പ്രകാരം പാർവതിയെ വീണ്ടും ബന്ധപ്പെട്ടപ്പോൾ ഉയരെയുടെ സെറ്റിൽ വെച്ച് കാണാം എന്ന് മറുപടി കിട്ടി. അതിൽ പ്രകാരം പാർവ്വതിയെ ഉയരെയുടെ സെറ്റിൽ പോയി കണ്ടു.സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാം എന്നായിരുന്നു പാർവതിയുടെ മറുപടി. മാസങ്ങൾ കഴിഞ്ഞിട്ടും ചെയ്യാമെന്നോ പറ്റില്ലെന്നോ ഉള്ള മറുപടി ഉണ്ടായില്ല എന്ന് കണ്ടപ്പോൾ അത് ഉപേക്ഷിച്ചു.

Also read: WCCയിൽ ഇരട്ടത്താപ്പോ? തനിക്കെതിരേ നടക്കുന്നത് നുണപ്രചാരണം; സംവിധായക വിധു വിൻസെന്റ് തുറന്നു പറയുന്നു

ഒരു "NO" പറയാൻ പോലും പരിഗണിക്കപ്പെടേണ്ട ആളല്ല ഞാൻ എന്ന് മനസിലാക്കിയപ്പോളുണ്ടായ അപമാനം ഓർത്തെടുക്കാൻ വയ്യ. ആ സമയത്ത് കൂട്ടിപ്പിടിക്കാവുന്ന ആത്മവിശ്വാസം മുഴുവൻ സംഭരിച്ച് മുന്നോട്ട് പോകാൻ തീരുമാനിക്കുകയും നിമിഷയേയും രജിഷയേയും സമീപിക്കുകയും ചെയ്തു. അവർ മുന്നോട്ട് വന്നപ്പോൾ ഉണ്ടായ ആശ്വാസം വാക്കുകളിൽ വിവരിക്കാവുന്നതല്ല." വിധുവിന്റെ രാജിക്കത്തിൽ പറയുന്നതിങ്ങനെ.

കൂടാതെ, ഉയരെ സിനിമയിൽ നടൻ സിദ്ധിഖുമൊത്ത് പാർവതി അഭിനയിച്ചപ്പോൾ സംഘടന ഇടപെട്ടില്ലെങ്കിലും, താൻ സിനിമ സംവിധാനം ചെയ്തപ്പോൾ നിർമ്മാണ ചുമതലയിൽ ബി. ഉണ്ണികൃഷ്ണന്റെ സാന്നിധ്യം ചോദ്യംചെയ്യപ്പെടുകയും ചെയ്തിരുന്നു എന്നും വിധു ചൂണ്ടിക്കാട്ടി.

"കോടതി സമക്ഷം ബാലൻ വക്കീൽ എന്ന സിനിമയിൽ ദിലീപിനെ അഭിനയിപ്പിച്ച ആളല്ലേ സ്റ്റാൻ്റപ്പിൻ്റെ നിർമ്മാതാവായിരിക്കുന്നത്? ആ പണമല്ലേ ഈ പണം? WCC യുടെ അനുവാദം വാങ്ങിയിരുന്നോ? 'ഉയരെയിൽ സിദ്ദിഖിനൊപ്പം പാർവ്വതി അഭിനയിച്ചതിനെ കുറിച്ച് WCC ക്ക് എന്തെങ്കിലും വിയോജിപ്പുണ്ടായിരുന്നോ?... " ഇങ്ങനെ കുറേ ചോദ്യങ്ങൾ ഡയസിലും പുറത്തുമായി ഉയർന്നു. എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി കൊടുത്തുവെന്ന് മാത്രമല്ല ഒരു ചോദ്യവും ഉത്തരമില്ലാതെ അവശേഷിപ്പിച്ചതുമില്ല എന്നാണെന്റെ ഓർമ്മ," വിധുവിന്റെ വാക്കുകൾ.എന്നാൽ നടിയെ ആക്രമിച്ച കേസിൽ വ്യക്തമായ അഭിപ്രായ പ്രകടനം നടത്തിയ നടി പാർവതി തിരുവോത്ത് കഴിഞ്ഞ ദിവസം തന്റെ ഫേസ്ബുക് വാൾപേപ്പറിൽ WCCയുടെ പേര് പതിപ്പിച്ചിരുന്നു. ഒപ്പം ഒരു സാഹിത്യ ശകലവും. എന്നാൽ ഇൻസ്റ്റാഗ്രാമിൽ ഇതേപ്പറ്റി പാർവതിയും പ്രേക്ഷകരുമായി ചർച്ച നടന്നിട്ടുണ്ട്. ഒരാൾക്ക് നൽകുന്ന മറുപടിയിൽ തങ്ങൾ 'തങ്ങൾ ഒന്നിച്ചു നിൽക്കുകയും സംരക്ഷിക്കുകയും ആണ് ചെയ്യാറുള്ളത് എന്ന് പാർവതി.സ്ത്രീകളുടെ കൂട്ടായ്മയിൽ ഇരട്ടത്താപ്പും തനിക്കെതിരെ നുണ പ്രചാരണം നടത്തുന്നുവെന്നുമുള്ള വിധുവിന്റെ ആരോപണവും WCC യുടെ ഇടയിലെ ഈ വിള്ളലും ചർച്ചാ വിഷയമായിട്ടുണ്ട്.
Published by:user_57
First published: