നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'സമ്മതം വാങ്ങാതെയുള്ള ചുംബനം': കമൽഹാസൻ നടി രേഖയോട് മാപ്പു പറയണമെന്ന് നെറ്റിസൺസ്

  'സമ്മതം വാങ്ങാതെയുള്ള ചുംബനം': കമൽഹാസൻ നടി രേഖയോട് മാപ്പു പറയണമെന്ന് നെറ്റിസൺസ്

  ആ ചുംബനരംഗം അരോചകമോ അശ്ലീലം കലർന്നതോ ആയിരുന്നില്ലെന്നും സിനിമയിൽ ആ രംഗം അതാവശ്യമായിരുന്നെന്നും രേഖ തന്നെ പറഞ്ഞിരുന്നു

  • News18
  • Last Updated :
  • Share this:
   സിനിമയിൽ അനുവാദം കൂടാതെ ചുംബിച്ചതിന് നടൻ കമൽഹാസൻ നടി രേഖയോട് മാപ്പു പറയണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യം. 1986ൽ തമിഴിലെ പ്രശസ്ത സംവിധായകൻ കെ ബാലചന്ദർ സംവിധാനം ചെയ്ത പുന്നഗൈ മന്നൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെയുണ്ടായ അനുഭവത്തെക്കുറിച്ച് രേഖ പറഞ്ഞത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

   തനിക്ക് 16 വയസ് മാത്രമുണ്ടായിരുന്നപ്പോൾ ആയിരുന്നു തന്‍റെ അനുവാദം വാങ്ങാതെ ആ ചുംബനരംഗം നടന്നതെന്നും രേഖ പറഞ്ഞിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് നടിയോട് കമൽഹാസൻ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽമീഡിയ രംഗത്തെത്തിയിരിക്കുന്നത്.

   'ആ ചുംബനം തന്റെ സമ്മതമില്ലാത തന്നെ'; കമൽഹാസനൊപ്പമുള്ള ആ സീനിനെ കുറിച്ച് നടി രേഖ


   അതേസമയം, ആ ചുംബനരംഗം അരോചകമോ അശ്ലീലം കലർന്നതോ ആയിരുന്നില്ലെന്നും സിനിമയിൽ ആ രംഗം അതാവശ്യമായിരുന്നെന്നും രേഖ തന്നെ പറഞ്ഞിരുന്നു. എന്നാൽ വളരെ ചെറുപ്രായമായതിനാൽ തനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു.

   'കമൽ കണ്ണുകൾ അടയ്ക്കൂ. ഞാൻ പറഞ്ഞത് മാത്രം ഓർമിക്കൂ. സംവിധായകൻ പറഞ്ഞു. അദ്ദേഹം പറഞ്ഞത് മാത്രമാണ് കമൽ ചെയ്തത്. 1,2,3 എണ്ണിയപ്പോൾ ചുംബിച്ചശേഷം ഞങ്ങൾ താഴേക്ക് ചാടുകയായിരുന്നു. പിന്നീട് തിയറ്ററിൽ സിനിമ കണ്ടപ്പോഴാണ് ആ രംഗത്തിന്‍റെ പ്രാധാന്യം മനസ്സിലായത്'- രേഖ പറയുന്നു.

   തമിഴിലെ പ്രശസ്ത സംവിധായകൻ 1986ൽ കെ ബാലചന്ദർ സംവിധാനം ചെയ്ത സിനിമയിൽ രേഖയും കമൽഹാസനും വെള്ളച്ചാട്ടത്തിൽ നിന്ന് താഴേക്ക് ചാടുന്ന രംഗമുണ്ടായിരുന്നു. വെള്ളച്ചാട്ടത്തിലേക്ക് ചാടുന്നതിന് തൊട്ടു മുമ്പായിരുന്നു ചുംബനരംഗം. സിനിമയുടെ ചിത്രീകരണം നടക്കുമ്പോൾ 16 വയസ് മാത്രമായിരുന്നു രേഖയുടെ പ്രായം.

   പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുകയായിരുന്നു. ആ രംഗം ചിത്രീകരിച്ചശേഷം അന്ന് സഹസംവിധായകരായിരുന്നു സുരേഷ് കൃഷ്ണയോടും വസന്തിനോടും ചുംബനത്തെക്കുറിച്ച് തന്നോട് പറഞ്ഞിരുന്നില്ലെന്ന് പരാതി പറഞ്ഞു. ആദ്യമേ പറഞ്ഞിരുന്നെങ്കിലും സമ്മതിക്കില്ലായിരുന്നു. ഒരു മഹാരഥൻ കൊച്ചുകുട്ടിയെ ചുംബിക്കുന്നതായി കരുതിയാൽ മതിയെന്നായിരുന്നു അവർ തന്നോട് പറഞ്ഞത്. - രേഖ ഓർമിച്ചെടുത്തു.
   First published:
   )}