നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Netrikann trailer | നയൻതാരയുടെ നെട്രികണ്ണ് ട്രെയിലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 13ന് ഹോട്ട്സ്റ്റാറിൽ

  Netrikann trailer | നയൻതാരയുടെ നെട്രികണ്ണ് ട്രെയിലർ പുറത്ത്; ചിത്രം ഓഗസ്റ്റ് 13ന് ഹോട്ട്സ്റ്റാറിൽ

  പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന ചിത്രമാണ് നെട്രിക്കണ്ണ് എന്ന സൂചന ട്രെയിലർ നൽകുന്നു

  Nayanathara

  Nayanathara

  • Share this:
   മുകുത്തി അമ്മന് ശേഷം മറ്റൊരു ഒടിടി റിലീസുമായി തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. മിലിന്ദ് റാവു സംവിധാനം ചെയ്ത നെട്രിക്കണ്ണ് എന്ന ചിത്രം ഓഗസ്റ്റ് 13 ന് ഡിസ്നി + ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ട്രെയിലർ പുറത്തിറക്കി. പ്രേക്ഷകരെ ആസ്വദിപ്പിക്കുന്ന ചിത്രമാണ് നെട്രിക്കണ്ണ് എന്ന സൂചന ട്രെയിലർ നൽകുന്നു.. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, പോലീസ് കേസിൽ സാക്ഷിയായ കാഴ്ചയില്ലാത്ത വ്യക്തിയുടെ വേഷമാണ് നയൻതാര ചിത്രത്തിൽ അവതരിപ്പിക്കുന്നത്.

   കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ്, ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം ഡിസ്നി + ഹോട്ട്സ്റ്റാറിന് വിറ്റതായി നെട്രിക്കണ്ണ് നിർമ്മാതാക്കൾ പ്രഖ്യാപിച്ചത്. മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ഈ ചിത്രം തിയേറ്ററിൽ റിലീസ് ചെയ്യാനാണ് തീരുമാനിച്ചത്. എന്നാൽ, കോവിഡ് -19 മഹാമാരിയുടെ രണ്ടാമത്തെ തരംഗത്തെത്തുടർന്ന്, നിർമ്മാതാക്കൾ തീയറ്റർ റിലീസ് ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു.

   ജൂലൈ 29 ന് ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ഔദ്യോഗിക ട്വിറ്റർ ഹാൻഡിൽ നെട്രികാന്റെ ട്രെയിലർ പുറത്തിറക്കി, ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി നാല് ഭാഷകളിൽ ചിത്രം ഓഗസ്റ്റ് 13 ന് റിലീസ് ചെയ്യും.   നയൻതാരയ്ക്കൊപ്പം അജ്മലാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അന്ധയായ സ്ത്രീയുടെ വേഷത്തിലാണ് നയൻതാര എത്തുന്നത്. സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അജ്മൽ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകം താൻ കണ്ടുവെന്ന് പൊലീസിനോട് നയൻതാര വ്യക്തമാക്കുന്ന ട്രെയിലറിലുണ്ട്. അന്ധയായ നയൻതാരയുടെ കഥാപാത്രം എങ്ങനെ കൊലപാതകം കണ്ടുവെന്നതാണ് ചിത്രത്തെ ആകർഷമാക്കുന്നത്. ചിത്രത്തിൽ ഉടനീളം നയൻതാരയുടെയും അജ്മലിന്‍റെയും കഥാപാത്രങ്ങൾ തമ്മിൽ ഒരു ടോം ആൻഡ് ജെറി മോഡൽ ഏറ്റുമുട്ടൽ കാണാനാകും.

   Also Read- Porn Video Case | 'ശിൽപ ഷെട്ടിയുടെ ഭർത്താവ് ചുംബിച്ചു'; ദാമ്പത്യജീവിതം താറുമാറായെന്ന് ഷെർലിൻ ചോപ്ര

   റൌഡി പിക്ചേഴ്സ് എന്ന ബാനറിൽ നിർമാതാവായി നടിയുടെ പങ്കാളി കൂടിയായ വിഘ്‌നേഷ് ശിവൻ അരങ്ങേറ്റം കുറിച്ച സിനമയാണ് നയൻതാരയുടെ നെട്രിക്കൻ. ബ്ലൈൻഡ് എന്ന കൊറിയൻ ചിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം നിർമ്മിച്ചതെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നുമില്ല. 2021 വേനൽക്കാലത്ത് നെട്രിക്കൻ തിയേറ്ററുകളിൽ റിലീസ് ചെയ്യേണ്ടതായിരുന്നു.

   നയൻതാരയെ കൂടാതെ അജ്മൽ അമീർ, മണികണ്ഠൻ പട്ടാമ്പി, സരൺ എന്നിവരും നിർണായക വേഷങ്ങളിൽ അഭിനയിക്കുന്നു. ഛായാഗ്രാഹകൻ ആർ ഡി രാജശേഖർ, സംഗീതസംവിധായകൻ ഗിരീഷ് ഗോപാലകൃഷ്ണൻ എന്നിവരടങ്ങുന്നതാണ് ചിത്രത്തിന്റെ സാങ്കേതിക സംഘം.
   Published by:Anuraj GR
   First published: