തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയനായ യുവ നടനാണ് മലയാളിയായ അജ്മല്‍ അമീര്‍. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളില്‍ അജ്മല്‍ അഭിനയിച്ച ചിത്രങ്ങളും കഥാപാത്രങ്ങളും ശ്രദ്ധേയങ്ങളായിരുന്നൂ. ഇതിനിടെ നടന് സിനിമയില്‍ ഒരു ഇടവേള അനിവാര്യമായി വന്നു. പോസ്റ്റ് ഗ്രാജ്വേഷന് പൂര്‍ത്തിയാക്കാന്‍ വേണ്ടി രണ്ടു വര്‍ഷത്തെ വിദേശ വാസം. അതിനു ശേഷം തിരിച്ചെത്തി അജ്മല്‍ അഭിനയിച്ച ചിത്രമാണ് നെട്രിക്കണ്‍.
നയന്‍താരയും അജ്മലുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇരുവരുടെയും കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയുള്ള സൈക്കോ ത്രില്ലറാണ് ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് വലിയ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയും അജ്മലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച വെക്കുന്നത് എന്ന് ട്രെയിലര്‍ വ്യക്തമാക്കുന്നുണ്ട്.
രണ്ടു മില്യനോളം കാഴ്ചക്കാരുമായി ട്രെയിലര്‍ ജൈത്ര യാത്ര തുടരുകയാണ്. നെട്രിക്കണ്‍ തന്റെ അഭിനയ ജീവിതത്തിലെ വലിയൊരു വഴിത്തിരിവാകുമെന്നും തനിക്ക് ശക്തമായൊരു തിരിച്ചു വരവിന് കളമൊരുക്കുമെന്ന ആത്മ വിശ്വാസവുമാണ് അജ്മലിന്.
രാംഗോപാല്‍ വര്‍മ, മിഷ്കിന് എന്നീ പ്രഗല്ഭ സംവിധായകരുടെ സിനിമകള്‍ ഉള്‍പ്പെടെ ഏതാനും ചിത്രങ്ങളിലാണ് അജ്മല്‍ തുടര്‍ന്ന് അഭിനയിക്കാനിരിക്കുന്നത്. നെട്രിക്കണ്‍ ഓഗസ്റ്റ് 13 ന് ഡിസ്നി+ ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യും. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങി നാല് ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യും.
സ്ത്രീകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് അജ്മല്‍ അവതരിപ്പിക്കുന്നത്. ഒരു കൊലപാതകം താന്‍ കണ്ടുവെന്ന് പൊലീസിനോട് നയന്‍താര വ്യക്തമാക്കുന്ന ട്രെയിലറിലുണ്ട്. അന്ധയായ നയന്‍താരയുടെ കഥാപാത്രം എങ്ങനെ കൊലപാതകം കണ്ടുവെന്നതാണ് ചിത്രത്തെ ആകര്‍ഷമാക്കുന്നത്. ചിത്രത്തില്‍ ഉടനീളം നയന്‍താരയുടെയും അജ്മലിന്റെയും കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു ടോം ആന്‍ഡ് ജെറി മോഡല്‍ ഏറ്റുമുട്ടല്‍ കാണാനാകും.
റൌഡി പിക്ചേഴ്സ് എന്ന ബാനറില്‍ നിര്‍മാതാവായി നടിയുടെ പങ്കാളി കൂടിയായ വിഘ്നേഷ് ശിവന് അരങ്ങേറ്റം കുറിച്ച സിനമയാണ് നയന്‍താരയുടെ നെട്രിക്കന്‍. ബ്ലൈന്‍ഡ് എന്ന കൊറിയന്‍ ചിത്രത്തെ ആസ്പദമാക്കിയാണ് ചിത്രം നിര്‍മ്മിച്ചതെന്നാണ് റിപ്പോര്‍ട്ട്. എന്നിരുന്നാലും, ഇതിനെക്കുറിച്ച് ഔദ്യോഗിക പ്രസ്താവനകളൊന്നുമില്ല.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.