• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ടാഗോറിന്റെ ശബ്ദം മുഴങ്ങാൻ ഒരു കോടി


Updated: December 7, 2018, 12:42 PM IST
ടാഗോറിന്റെ ശബ്ദം മുഴങ്ങാൻ ഒരു കോടി

Updated: December 7, 2018, 12:42 PM IST
തിരുവനന്തപുരം: ടാഗോർ തിയറ്ററിൽ ഒരു കോടിയിലേറെ രൂപ ചെലവഴിച്ച് ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനം സ്ഥാപിച്ചു. രാജ്യാന്തര ചലച്ചിത്രമേളയുടെ മുന്നോടിയായിവ്യാഴാഴ്ച ഉച്ചയോടെയാണ് ഇതിന്റെ നിര്‍മാണ ജോലികൾ പൂർത്തിയായത്. രണ്ട് വർഷം മുൻപാണ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ടാഗോർ തിയറ്ററിൽ ഡോൾബി അറ്റ്മോസ് സംവിധാനം സ്ഥാപിക്കാൻ ആലോചന തുടങ്ങിയത്. എന്നാൽ പലകാരണങ്ങൾ കൊണ്ട് ഇത് വൈകി. രാജ്യാന്തര ചലച്ചിത്ര മേളയുടെ മുഖ്യവേദിയാണിത്.

ടാഗോറിന് മറ്റു തിയറ്ററുകളെക്കാൾ ഉയരം കൂടുതലാണ്. അതിനാൽ ടാഗോറിൽ രണ്ട് നിരയായാണ് സ്പീക്കറുകൾ സ്ഥാപിച്ചിരിക്കുന്നത്. മൊത്തം നൂറോളം സ്പീക്കറുകളാണ് 48 ട്രാക്ക് സ്റ്റീരിയോ സംവിധാനത്തിൽ പ്രവർത്തിക്കുക. ടാഗോറിൽ സിനിമക്ക് പുറമേ സ്റ്റേജ് പരിപാടികൾ നടത്തുമ്പോൾ സ്ക്രീൻ മോട്ടോർവച്ച് മുകളിലേക്ക് ഉയർത്തുകയാണ് ചെയ്യുന്നത്. സ്റ്റേജ് പരിപാടികൾക്കായി സ്ക്രീൻ ഉയർത്തുമ്പോൾ ഈ സ്പീക്കറുടെ മുകളിലേക്ക് ഉയരുന്ന രീതിയിലാണ് ക്രമീകരണം.

ഡോൾബി അറ്റ്മോസ് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസം മുൻപ് ഉദ്ഘാടനം ചെയ്യാനിരുന്നതാണ്. എന്നാല്‍ പണി പൂർത്തിയാകാത്തതിനാൽ ഉദ്ഘാടനം വേണ്ടെന്നുവച്ചു. വ്യാഴാഴ്ച പരീക്ഷണ അടിസ്ഥാനത്തിൽ സിനിമ പ്രദർശിപ്പിക്കുകയും ശബ്ദസംവിധാനം നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ചലച്ചിത്രപ്രേമികൾക്ക് ഇന്നുമുതൽ പുതിയ ശബ്ദാനുഭവമായിരിക്കും ടാഗോർ തിയറ്ററിൽ ലഭിക്കുക.

First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...