നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • OTT Release | തിയേറ്റര്‍ റിലീസായ ചിത്രം OTTയില്‍ കാണണോ? 42 ദിവസം കാത്തിരിക്കൂ

    OTT Release | തിയേറ്റര്‍ റിലീസായ ചിത്രം OTTയില്‍ കാണണോ? 42 ദിവസം കാത്തിരിക്കൂ

    നിലവില്‍ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ഒരു മാസം കഴിഞ്ഞാല്‍ ചിത്രങ്ങള്‍ OTTയില്‍ പ്രദര്‍ശിപ്പിക്കാം

    • Share this:
      കൊച്ചി: തിയേറ്റര്‍ റിലീസാവുന്ന ചിത്രങ്ങള്‍ OTTയില്‍ പ്രദര്‍ശിപ്പിക്കണമെങ്കില്‍ ഇനി 42 ദിവസം കാത്തിരിക്കേണ്ടി വരും. മാര്‍ച്ച് 31ന് ശേഷം റിലീസാവുന്ന ചിത്രങ്ങള്‍ക്കാണ് പുതിയ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

      നിലവില്‍ തിയേറ്ററില്‍ റിലീസ് ചെയ്തതിന് ശേഷം ഒരു മാസം കഴിഞ്ഞാല്‍ ചിത്രങ്ങള്‍ OTTയില്‍ പ്രദര്‍ശിപ്പിക്കാം. കോവിഡ് സാഹചര്യങ്ങള്‍ പരിഗണിച്ചാണ് ഒരു മാസത്തിന് ശേഷം OTT റിലീസിന് കേരള ഫിലീം ചേംബര്‍ അനുവാദം നല്‍കിയിരിക്കുന്നത്.

      തിയേറ്ററുകളില്‍ റിലീസ് ചെയ്തിരുന്ന കുറുപ്പ്, മരക്കാര്‍ എന്നീ ചിത്രങ്ങള്‍ OTTയില്‍ റിലീസ് ചെയ്തതിനാല്‍ തിയേറ്ററുകളില്‍ ഇനി ഈ ചിത്രങ്ങളുടെ പ്രദര്‍ശനം ഉണ്ടാവില്ല. രണ്ട് ചിത്രങ്ങളും മുന്‍ധാരണയും നിബന്ധനകളും പാലിച്ചാണ് OTTയില്‍ റിലീസായതെന്ന് തിയേറ്റര്‍ സംഘടനയായ ഫിയോക് പ്രസിഡന്റ് കെ. വിജയകുമാര്‍ പറഞ്ഞു.

      പുതുവര്‍ഷത്തില്‍ 9 ചിത്രങ്ങളാണ് തിയേറ്റര്‍ റിലീസിനൊരുങ്ങുന്നത്. RRR, 83, രാധേശ്യാം, സല്യൂട്ട്, തുറമുഖം, ഹൃദയം എന്നിവ പട്ടികയിലുണ്ട്. മമ്മൂട്ടി ചിത്രം പുഴുവും ജനുവരിയില്‍ റിലീസ് ചെയ്‌തേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

      'നീ എനിക്ക് ആളെ കൂട്ടി തന്നാല്‍ മതി ബാക്കി ഞാന്‍ നോക്കിക്കൊള്ളാം'; കാര്‍ഡ്സ് ട്രെയ്‌ലര്‍ പുറത്ത്

      രാജേഷ് ശര്‍മ്മ, രഞ്ജി കാങ്കോല്‍, ദേവകി ഭാഗി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിമല്‍ രാജ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 'കാര്‍ഡ്സ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസായി. ഷാജി പട്ടാമ്പി, അരുണ്‍ ദിനേശ്, മോസപ്പന്‍, നിധി, സുധി പാനൂര്‍, മോഹന കൃഷ്ണന്‍, തങ്കം, ഷൈലജ പി അമ്പു, രാജേഷ് ടി സി, രഘു രാജ്, സ്വാതി തോമസ്, സ്റ്റിവിന്‍, മനോഹരന്‍ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

      Also Read - നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഡിസ്നി + ഹോട്ട്സ്റ്റാർ: പ്ലാനുകളുടെ പുതുക്കിയ നിരക്കുകളും മറ്റ് വിശദാംശങ്ങളും

      സോണി മന്‍കിഡി ഫിലിംസ് ബാനറിന്‍ സോണി മന്‍കിഡി നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അസദിത് സന്തോഷ് നിര്‍വ്വഹിക്കുന്നു.

      എഡിറ്റിംഗ്- സൂരജ് അയ്യപ്പന്‍, സംഗീതം- ശ്രീഹരി കെ നായര്‍, കല- ഷൈന്‍ ബേബി കൈതാരം, മേയക്കപ്പ്-പ്രദീപ് രംഗന്‍, കോസ്റ്റ്യൂം ഡിസൈനര്‍- ഡോണ ജോയി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-അഡ്വിന്‍ വി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-പ്രവീണ്‍ എടവണ്ണപാറ,സൗണ്ട് ഡിസൈന്‍-ഷിബിന്‍ സണ്ണി,ഡിഐ- സുജിത് സദാശിവന്‍, സ്റ്റില്‍സ്-ജെറിന്‍ സെബാസ്റ്റ്യന്‍,ഡിസൈന്‍- കോളിന്‍സ് ലിയോഫില്‍,പി ആര്‍ ഒ- എ എസ് ദിനേശ്.
      Published by:Karthika M
      First published: