നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Suresh Gopi | SG251 | വേറിട്ട വേഷവുമായി SG251; സുരേഷ് ഗോപിയുടെ 251-ാം സിനിമയിലെ ലുക്ക് പുറത്തിറങ്ങി

    Suresh Gopi | SG251 | വേറിട്ട വേഷവുമായി SG251; സുരേഷ് ഗോപിയുടെ 251-ാം സിനിമയിലെ ലുക്ക് പുറത്തിറങ്ങി

    സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത്

    SG 251

    SG 251

    • Share this:
      ഇനിയും പേരിട്ടിട്ടില്ലാത്ത 251-ാം ചിത്രത്തിലെ സുരേഷ് ഗോപിയുടെ ലുക്ക് പുറത്തിറങ്ങി. നിലവിൽ വർക്കിംഗ് ടൈറ്റിലായ SG251 എന്ന പേരാണ് നൽകിയിരിക്കുന്നത്. ഒരു വാച്ച് മെക്കാനിക്കിന്റെ റോൾ എന്ന സൂചന നൽകുന്നതാണ് പുതിയ പോസ്റ്റ്.

      മലയാളത്തിന്റെ ആക്ഷന്‍ കിങ് സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് താരത്തിൻ്റെ 251-ാമത് ചിത്രത്തിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുന്നത് എന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. മാസ് ലുക്കില്‍ നരച്ച താടിയുമായി വാച്ച് നന്നാക്കുന്ന രീതിയിൽ ഇരിക്കുന്ന സുരേഷ് ഗോപിയാണ് പോസ്റ്ററിൽ. മമ്മൂട്ടി, മോഹൻലാൽ ഉൾപ്പെടെ മലയാളത്തിലെ മുൻനിര താരങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

      ചിത്രം ആരാധകരില്‍ വന്‍ ആവേശം ഉണ്ടാക്കും എന്ന് സൂചന സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചുകഴിഞ്ഞു. ചിത്രം മാസ് ആക്ഷൻ സിനിമയായിരിക്കുമെന്നുറപ്പാണ്. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങളോ അഭിനേതാക്കളുടെ പേരോ ഒന്നും വെളിപ്പെടുത്തിയട്ടില്ല.

      എത്തിറിയൽ എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രാഹുൽ രാമചന്ദ്രൻ ആണ്. സമീൻ സലീമാണ് ചിത്രത്തിൻ്റെ തിരക്കഥ തയ്യാറാക്കുന്നത്.പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊഡുത്താസ്, സ്റ്റിൽസ്- ഷിജിൻ പി രാജ്, ക്യാരക്ടർ ഡിസൈൻ- സേതു ശിവാനന്ദൻ, മാർക്കറ്റിംഗ് പി.ആർ- വൈശാഖ് സി വടക്കേവീട്, പോസ്റ്റർ ഡിസൈൻ- എസ്.കെ.ഡി ഡിസൈൻ ഫാക്ടറി എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ആഗസ്റ്റ് സിനിമാസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. , പി.ആർ.ഒ: പി. ശിവപ്രസാദ്



      SG 250 'ഒറ്റക്കൊമ്പൻ'

      മുളകുപാടം ഫിലിംസിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം നിർമിച്ച് മാത്യൂസ് തോമസ് സംവിധാനം ചെയ്യുന്ന സുരേഷ് ഗോപി ചിത്രമായ ബിഗ് ബജറ്റ് ചിത്രമായ ഒറ്റക്കൊമ്പന്റെ ചിത്രീകരണം പാലാ, കൊച്ചി, മംഗളൂരു, മലേഷ്യ എന്നീ ലൊക്കേഷനുകളിലായിരിക്കും. 25 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ്. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാഗ്രഹണം. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ഗാനരചന അനിൽ ലാൽ. ‌

      മുകേഷ്, വിജയരാഘവൻ, രൺജി പണിക്കർ, ജോണി ആന്റണി, സുധി കോപ്പ, കെപിഎസി ലളിത എന്നിവരും ചിത്രത്തിലുണ്ടാവും. നായികയും വില്ലനും ബോളിവുഡിൽ നിന്നായിയിരിക്കും. സുരേഷ് ഗോപിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്നാണ് അണിയറക്കാർ അവകാശപ്പെടുന്നത്. 250ാമത് സുരേഷ് ഗോപി ചിത്രമെന്ന രീതിയിൽ നേരത്തെ സിനിമയുടെ ടീസർ പുറത്തിറങ്ങി വലിയ ഹിറ്റായിരുന്നു. തുടർന്ന് ഷാജി കൈലാസിന്റെ പൃഥ്വിരാജ് ചിത്രമായ കടുവയുമായി സാമ്യമുണ്ടെന്ന ആരോപണത്തെ തുടർന്ന് ചിത്രം കോടതി കയറിയിരുന്നു.

      Summary: New look of Suresh Gopi for the yet-to-be-titled SG 251 has been out. Going by hints, the movie directed by Rahul Ramachandran has him playing the role of a watch mechanic
      Published by:user_57
      First published:
      )}