ഇന്റർഫേസ് /വാർത്ത /Film / AMMA | 'അമ്മ'യിൽ തെരഞ്ഞെടുപ്പ് : ക്ലൈമാക്സ് നാളെ അറിയാം

AMMA | 'അമ്മ'യിൽ തെരഞ്ഞെടുപ്പ് : ക്ലൈമാക്സ് നാളെ അറിയാം

AMMA

AMMA

വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മറ്റി എന്നിവിടങ്ങളിലേക്കാണ് മത്സരം 

  • Share this:

താരസംഘടനയായ അമ്മയുടെ (Association of Malayalam Movie Artists -A.M.M.A) പുതിയ ഭരണസമിതി തെരഞ്ഞെടുപ്പ് നാളെ നടക്കും. വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി തുടങ്ങിയ സ്ഥാനങ്ങളിലേയ്ക്ക് വാശിയേറിയ മത്സരമാണ് നടക്കുന്നത്. പ്രസിഡന്റിനെ ഉള്‍പ്പെടെ എതിരില്ലാതെ നേരത്തെ തെരഞ്ഞെടുത്തിരുന്നു.

ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയില്‍ ആദ്യമായാണ് തെരെഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അംഗങ്ങളുടെ പൊതു അഭിപ്രായം രൂപീകരിച്ച ശേഷം ആളുകളെ കണ്ടെത്തുകയായിരുന്നു മുന്‍ വര്‍ഷങ്ങളിലെ പതിവ്. എന്നാല്‍  ഇത്തവണ വൈസ് പ്രസിഡന്റ്, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് കടുത്ത മത്സരമാണ്.

രണ്ട് വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മൂന്നു പേരാണ് മത്സരിക്കുന്നത്. ഔദ്യോഗിക പക്ഷത്ത് നിന്ന് ശ്വേതാ മേനോനും ആശാ ശരത്തും രംഗത്തുണ്ട്. മണിയന്‍ പിള്ള രാജുവാണ് മത്സര രംഗത്തുള്ള മൂന്നാമത്തെ വ്യക്തി. ജഗദീഷും മുകേഷും പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും  പിന്നീട് പിന്‍വലിച്ചു. 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് 14 പേരാണ് പത്രിക നല്‍കിയിരിക്കുന്നത്.

നിവിന്‍ പോളി, ടൊവിനോ തോമസ്, ഉണ്ണി മുകുന്ദന്‍, ബാബുരാജ്, ടിനി ടോം, സുധീര്‍ കരമന, ഹണി റോസ്, ലെന, സുരഭി ലക്ഷ്മി, മഞ്ജു പിള്ള, രചന നാരായണന്‍കുട്ടി എന്നിവരാണ് ഔദ്യോഗിക പക്ഷത്ത് നിന്ന് മത്സരിക്കുന്നത്. ലാല്‍, വിജയ് ബാബു, നാസര്‍ ലത്തീഫ് എന്നിവരാണ് പാനലിന്റെ ഭാഗമല്ലാതെ രംഗത്തുള്ളത്.

ഷമ്മി തിലകന്‍ ജനറല്‍ സെക്രട്ടറി, ട്രഷറര്‍, എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനങ്ങളിലേയ്ക്ക് പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ഒപ്പിടാതിരുന്നതിനാല്‍ തള്ളിയിരുന്നു. പൂര്‍ണമായ വിവരങ്ങള്‍ രേഖപ്പെടുത്താതിരുന്നതാണ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേയ്ക്ക് നാമനിര്‍ദേശ പ്രതിക നല്‍കിയ ഉണ്ണി ശിവപാലിന് തിരിച്ചടിയായത്. സുരേഷ് കൃഷ്ണയും പത്രിക പിന്‍വലിച്ചു. അംഗങ്ങള്‍ക്കായി നടപ്പാക്കിയ പദ്ധതികളാണ് ഔദ്യോഗിക വിഭാഗം എടുത്തുകാട്ടുന്നത്. ഇതോടൊപ്പം സ്ത്രീകളുടെ പ്രാതിനിധ്യവും പ്രചാരണ വിഷയമാക്കിയിട്ടുണ്ട്.

അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാലും ജനറല്‍ സെക്രട്ടറിയായി ഇടവേള ബാബുവും ട്രഷററായി സിദ്ധിഖും ജോയിന്റ് സെക്രട്ടറിയായി ജയസൂര്യയും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

Summary: Election to select the office bearers of Association of Malayalam Movie Artists (A.M.M.A) is to be held in Kochi on December 18. However office bearers to the post of president, general secretary, treasurer and joint secretary were chosen unanimously

First published:

Tags: AMMA, AMMA Executive, Amma malayalam film