• HOME
  • »
  • NEWS
  • »
  • film
  • »
  • Pushpa Song | സാമന്തയുടെ ത്രസിപ്പിക്കുന്ന ഐറ്റം ഡാൻസ്; പുഷ്പയിലെ പുതിയ ഗാനം പുറത്ത്

Pushpa Song | സാമന്തയുടെ ത്രസിപ്പിക്കുന്ന ഐറ്റം ഡാൻസ്; പുഷ്പയിലെ പുതിയ ഗാനം പുറത്ത്

ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്.

  • Share this:
അല്ലു അര്‍ജുന്‍ (Allu Arjun) ചിത്രം 'പുഷ്പ'യിലെ (Pushpa) പുതിയ ഗാനം പുറത്തിറങ്ങി.'ഓ ചൊല്ലുന്നോ മാമ' എന്ന ഗാനമാണ് വിവിധ ഭാഷകളിലായി പുറത്തിറങ്ങിയിരിക്കുന്നത്.

മലയാളത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത് രമ്യ നമ്പീശന്‍ (Ramya Nambessan) ആണ്.സാമന്തയുടെ ത്രസിപ്പിക്കുന്ന ഐറ്റം ഡാൻസ് ആണ്  'ഓ ചൊല്ലുന്നോ മാമ' എന്ന  പുതിയ ലിറിക്കൽ വീഡിയോയുടെ പ്രത്യേകത.

ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന പുഷ്പയില്‍ വില്ലനായി ഫഹദ് ഫാസിലിനെ കാണാവുന്നതാണ്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രമെന്ന പ്രത്യേകതയും പുഷ്പയ്ക്കുണ്ട്. കള്ളക്കടത്തുക്കാരനും ട്രക്ക് ഡ്രൈവറുമായ പുഷ്പരാജ് എന്ന കഥാപാത്രത്തെയാണ് അല്ലു അര്‍ജ്ജുന്‍ അവതരിപ്പിയ്ക്കുന്നത്. രക്തചന്ദന കടത്തുകാരനാണ് അല്ലു അര്‍ജുന്‍.ചിത്രം രണ്ട് ഭാഗങ്ങളിലായാണ് എത്തുക. ആദ്യ ഭാഗം ഡിസംബര്‍ 17ന്  തിയറ്ററുകളിലെത്തും.

അല്ലു അര്‍ജ്ജുന്‍ നായകനാകുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. ശ്രീവല്ലി എന്ന കഥാപാത്രത്തെയാണ് രശ്മിക ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. ജഗപതി ബാബു, പ്രകാശ് രാജ്, ധനന്‍ജയ്, സുനില്‍, ഹാരിഷ് ഉത്തമന്‍, വെണ്ണില കിഷോര്‍, അനസൂയ ഭരദ്വാജ് തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങള്‍.


മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്. മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്. ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ.- ആതിര ദില്‍ജിത്ത്.

Sowbhagya Venkitesh | സിസേറിയന്റെ 12-ാം ദിവസം ചുവടുകളുമായി സൗഭാഗ്യ വെങ്കിടേഷിന്റെ വീഡിയോ

സി സെക്ഷൻ (C Section) അഥവാ സിസേറിയൻ കഴിഞ്ഞതിന്റെ 12-ാം നാൾ എന്ന് പറഞ്ഞുകൊണ്ടാണ് സൗഭാഗ്യ വെങ്കിടേഷിന്റെ (Sowbhagya Venkitesh) ഏറ്റവും പുതിയ നൃത്ത വീഡിയോ തുടങ്ങുന്നത്. പ്രതീക്ഷിച്ച ദിവസത്തിനും മുൻപ് മകൾ സുന്ദർശനയ്‌ക്ക്‌ ജന്മം നൽകിയത് സിസേറിയനിലൂടെയായിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങുകൾക്കും മുൻപേ സൗഭാഗ്യ വീണ്ടും നൃത്ത ചുവടുകളിലേക്കു മടങ്ങിയിരിക്കുകയാണ്.

"അമ്മയാവാൻ പോകുന്നവരെ ഭയപ്പെടുത്തുന്നത് നിർത്തൂ... സ്ത്രീകളേ, വിശ്വസിക്കൂ... നിങ്ങൾ സന്തോഷവതികളായിരിക്കുക! അതൊന്നും വലിയ കാര്യമല്ല... ഭാഗ്യവശാൽ മെഡിക്കൽ സയൻസ് വളരെ പുരോഗമിച്ചിരിക്കുന്നു... ആളുകളിൽ നിന്ന് സി സെക്ഷനുകളെ കുറിച്ച് കേൾക്കുന്നതെല്ലാം മിഥ്യയാണ്... പ്രതീക്ഷ കൈവിടരുത്... ആസ്വദിക്കൂ.
സി സെക്ഷൻ ഡെലിവറിയുമായി ബന്ധപ്പെട്ട എല്ലാ ഭയവിഹ്വലതകളെയും തകർത്തുകൊണ്ട് എന്നെ തിരികെ കൊണ്ടുവന്നതിന് എന്റെ ഡോക്ടർ അനിത പിള്ളയ്ക്ക് ഏറെ നന്ദി," നൃത്ത വീഡിയോക്കൊപ്പം സൗഭാഗ്യ കുറിച്ചു.

ഗർഭിണി ആയിരുന്ന നാളുകളിലും സൗഭാഗ്യ നൃത്തം പിന്നീടാവട്ടെ എന്ന് കരുതി മാറ്റിവച്ചിരുന്നില്ല. ഓൺലൈൻ നൃത്ത ക്‌ളാസുകളും നടത്തിയിരുന്നു. എന്തെനേറെ പറയുന്നു, പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും അമ്മയ്‌ക്കൊപ്പവും തനിയെയും നൃത്തം ചെയ്ത വീഡിയോ സൗഭാഗ്യ പോസ്റ്റ് ചെയ്തിരുന്നു.
Published by:Jayashankar Av
First published: