നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Sara's | കഥ പറയണ്, കഥ പറയണ്; അന്ന ബെൻ ചിത്രം 'സാറാസിലെ' ഗാനം പുറത്തിറങ്ങി

    Sara's | കഥ പറയണ്, കഥ പറയണ്; അന്ന ബെൻ ചിത്രം 'സാറാസിലെ' ഗാനം പുറത്തിറങ്ങി

    New song from Anna Ben movie Sara's is out | കഥ പറയണ്... എന്ന ഗാനം ഷാൻ റഹ്‌മാനാണ് ആലപിച്ചിരിക്കുന്നത്

    അന്ന ബെൻ

    അന്ന ബെൻ

    • Share this:
      കൊച്ചി: അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സാറാസ് എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. കഥ പറയണ്... എന്ന ഗാനം ഷാൻ റഹ്‌മാനാണ് ആലപിച്ചിരിക്കുന്നത്.

      ടൊവിനോ തോമസ് ആണ് ഗാനം പുറത്ത് വിട്ടത്. ചിത്രം ജൂലൈ അഞ്ചിന് ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും.

      സണ്ണി വെയ്ന്‍ ആണ് ചിത്രത്തിലെ നായകന്‍. അന്ന ബെന്നിനൊപ്പം ബെന്നി പി. നായരമ്പലവും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

      സ്വന്തം സിനിമ എന്ന മോഹവുമായി ജീവിക്കുന്ന യുവ തലമുറയുടെ പ്രതിനിധിയാണ് ഈ സിനിമയിൽ കാണുന്ന സാറ എന്ന അന്ന ബെൻ കഥാപാത്രം. തന്റെ പക്കലെ കഥ പലയിടങ്ങളിൽ അവതരിപ്പിക്കാൻ പോവുന്നതാണ് ഗാനത്തിന്റെ പ്രമേയം. എത്ര കാശപ്പെട്ടാണ് ഒരു കഥാകൃത്ത് തന്റെ രചന സിനിമയാക്കി മാറ്റുന്നത് എന്നതിന്റെ നേർസാക്ഷ്യമാണ് ഈ ഗാനത്തിൽ കാണാൻ കഴിയുന്നത്.

      കൊച്ചി മെട്രോ, ലുലു മാള്‍, വാഗമണ്‍ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ ഇരുന്നോറോളം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ അടക്കം ഉള്‍പ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കോവിഡ് വ്യാപനത്തിന് ശേഷം പൂര്‍ണമായി സുരക്ഷ ഒരുക്കിയായിരുന്നു ചിത്രത്തിന്റെ ഷൂട്ട്.

      വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ, ജിബു ജേക്കബ്, പ്രദീപ് കോട്ടയം തുടങ്ങി നിരവധി പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.



      അനന്ത വിഷന്റെ ബാനറിൽ ശാന്ത മുരളിയും പി.കെ. മുരളീധരനുമാണ് ചിത്രം നിര്‍മ്മിക്കുന്നത്. കഥ അക്ഷയ് ഹരീഷ്, നിമിഷ് രവിയാണ് ക്യാമറ.

      ലൂസിഫര്‍, മാമാങ്കം മുതലായ സിനിമകളിലൂടെ ശ്രദ്ധേയനായ മോഹന്‍ദാസ് ആണ് പ്രൊഡക്ഷന്‍ ഡിസൈന്‍. എഡിറ്റിംഗ് റിയാസ് ബാദര്‍, വസ്ത്രാലങ്കാരം സമീറ സനീഷ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍.

      സൗണ്ട് മിക്‌സിങ് ഡാന്‍ ജോസ്, പ്രോജക്ട് ഡിസൈനര്‍ ബിനു മുരളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സജീവ് അര്‍ജുനന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍ ബിബിന്‍ സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പി.ആര്‍.ഒ. ആതിര ദില്‍ജിത്ത്, സ്റ്റില്‍സ് സുഹൈബ്, ഡിസൈന്‍ 24എ. എം.

      Summary: New song from Anna ben- Jude Anthany Joseph movie Sara's has been out. The song sung by Shaan Rahman sketches the efforts of a newbie storyteller girl to take her script to a movie. The film is slated for a digital release on Amazon Prime Video. Sara's is directed by Jude Anthany Joseph
      Published by:user_57
      First published:
      )}