HOME » NEWS » Film » NEW SONG FROM OMAR LULU VINEETH SREENIVASAN TEAM IS OUT

Omar Lulu | Vineeth Sreenivasan | ഒമർ ലുലുവും വിനീത്‌ ശ്രീനിവാസനും വീണ്ടും; 'ജാനാ മേരെ ജാനാ' റിലീസ് ചെയ്‌തു

പൂർണ്ണമായും ദുബായ്‌ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന വീഡിയോയാണിത്

News18 Malayalam | news18-malayalam
Updated: May 13, 2021, 11:30 AM IST
Omar Lulu | Vineeth Sreenivasan | ഒമർ ലുലുവും വിനീത്‌ ശ്രീനിവാസനും വീണ്ടും; 'ജാനാ മേരെ ജാനാ' റിലീസ് ചെയ്‌തു
(വീഡിയോ ദൃശ്യം)
  • Share this:
ഒട്ടേറെ പ്രേക്ഷക ശ്രദ്ധ നേടിയ 'ഒരു അഡാർ ലവ്' എന്ന ചിത്രത്തിലെ 'മാണിക്യമലരിനു' ശേഷം ഒമർ ലുലുവും വിനീത്‌ ശ്രീനിവാസനും വീണ്ടുമൊന്നിക്കുന്ന മ്യൂസിക്കൽ വീഡിയോ പെരുന്നാൾ ദിവസം  'ഒമർ ലുലു എന്റർടെയ്ൻമെന്റ്സ് ' യുട്യൂബ്‌ ചാനലിലൂടെ റിലീസ്‌ ചെയ്‌തു.

പൂർണ്ണമായും ദുബായ്‌ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്ന ഈ പ്രണയ ആൽബത്തിൽ പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്‌ ദമ്പതികളായ അജ്മൽ ഖാൻ-ജുമാന ഖാൻ എന്നിവർ അഭിനയിക്കുന്നു. ദുബായ്‌ വ്യവസായി മുമൈജ്‌ മൊയ്ദു നിർമ്മിക്കുന്ന ഈ മ്യൂസിക്‌ ആൽബത്തിന്‌ ‌ജുബൈർ മുഹമ്മദ്‌‌ സംഗീതസംവിധാനം നിർവ്വഹിക്കുന്നു.

ഛായാഗ്രഹണം മുസ്തഫ അബൂബക്കർ, എഡിറ്റിംഗ്‌ അച്ചു വിജയൻ, കാസ്റ്റിംഗ്‌ ഡിറക്ഷൻ വിശാഖ്‌ പി.വി, ഡിജിറ്റൽ മാർക്കറ്റിംഗ്‌ ഹെയിൻസ്‌, പോസ്റ്റർ അശ്വിൻ ഹരി, വാർത്താ പ്രചരണം എ. എസ്‌. ദിനേശ്‌.

Youtube Video


ഒമർ ലുലുവിന്റെ 'പവർസ്റ്റാർ'

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അഡാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു ഒരുക്കുന്ന ഈ ചിത്രത്തില്‍ തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ കിംഗ് ബാബു ആന്റണി നായകനാവുന്നു.

'നായിക ഇല്ല, പാട്ട് ഇല്ല, ഇടി മാത്രം' എന്ന ടാഗ് ലെെനുമായിട്ട് അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഡെന്നീസ് ജോസഫിന്റേതാണ്. ഈ തിരക്കഥ പൂർത്തിയായെന്നും, അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് ദിവസം മുൻപും തന്നോട് സംസാരിച്ചിരുന്നുവെന്നും ഒമർ പറഞ്ഞിരുന്നു.

തന്റെ കിടിലൻ ആക്ഷൻ രംഗങ്ങളിലൂടെ പ്രേക്ഷകരെ ത്രസിപ്പിച്ച ബാബു ആന്റണി, ഒരു ഇടവേളക്കു ശേഷം ഒരു മാസ്സ് ചിത്രത്തിലൂടെ നായകനായി പ്രേക്ഷകരുടെ മുന്നിൽ തിരിച്ചെത്തുകയാണ്.

വിർച്വൽ ഫിലിംസിന്റെ ബാനറില്‍ രതീഷ് ആനേടത് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, ബിനീഷ് ബാസ്റ്റിന്‍ എന്നി പ്രശസ്തരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒപ്പം പ്രശസ്ത ഹോളിവുഡ് താരങ്ങളും കന്നട താരങ്ങളും അഭിനയിക്കുന്നു.

വളരെ റിയലിസ്റ്റിക്കായി അണിയിച്ചൊരുക്കുന്ന എന്നാല്‍ മാസ് ഫീല്‍ നഷ്ടപ്പെടാതെയുള്ള ഒരു ബിഗ് ബജറ്റ് ആക്ഷന്‍ ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ ഒമര്‍ ലുലു പറഞ്ഞു.

ഒമർ ലുലുവിന്റെയും ബാബു ആന്റെണിയുടെയും കരിയറിലെയും ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായ പവർസ്റ്റാറില്‍ ആക്ഷൻ രംഗങ്ങൾ തന്നെയായിരിക്കും ഹൈലൈറ്റ്. മംഗലാപുരം, കാസര്‍ഗോഡ് കൊച്ചി എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന പവര്‍സ്റ്റാര്‍ ഒരേ സമയം മലയാളത്തിലും കന്നടയിലും നിര്‍മ്മിക്കുന്നു.

Summary: After the hit Manikyamalaraya poovi... Omar Lulu and Vineeth Sreenivasan are back with another romantic number on the occasion of Eid celebrations. Social media influencer couple Ajmal Khan and Jumana have played the main characters
Published by: user_57
First published: May 13, 2021, 11:30 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories