• HOME
  • »
  • NEWS
  • »
  • film
  • »
  • 03:00 AM | സലിം കുമാർ ഗായകനായി, ലുക്മാൻ അവറാൻ അഭിനയിച്ചു; പുതിയ ഗാനം ഇതാ

03:00 AM | സലിം കുമാർ ഗായകനായി, ലുക്മാൻ അവറാൻ അഭിനയിച്ചു; പുതിയ ഗാനം ഇതാ

New song from Salim Kumar and Lukman got released | ശേഖർ മേനോൻ സംഗീതം ചിട്ടപ്പെടുത്തി സലിം കുമാർ പാടിയ മ്യൂസിക്‌ ആൽബത്തിന്റെ വരികൾ മുഹ്സിൻ പരാരിയുടേതാണ്‌

03:00 AM

03:00 AM

  • Share this:
    സലിം കുമാറിന്റെ (Salim Kumar) എക്കാലത്തെയും ഹിറ്റ് ആൽബമാണ് (music album) വിനീത് ശ്രീനിവാസൻ പാടി, ഷാൻ റഹ്മാൻ സംഗീതം നൽകിയ 'പലവട്ടം കാത്തു നിന്ന് ഞാൻ...' എന്ന് തുടങ്ങുന്ന ഹിപ് ഹോപ് ഗാനം. ഇതിനു മറുപടിയായി ഉഷ ഉതുപ്പും കൽപ്പനയും ചേർന്ന് മറുപാട്ടും ഇറക്കിയിരുന്നു. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം സലിം കുമാർ മറ്റൊരു ആൽബവുമായി രംഗത്തെത്തിക്കഴിഞ്ഞു. വ്യത്യസ്ത ശൈലിയിൽ അവതരിപ്പിച്ച ഗാനത്തിൽ അഭിനയിക്കുന്നത് ലുക്മാൻ അവറാൻ ആണ്.

    കോഴിപ്പങ്കിന്‌‌ ശേഷം ദി റൈറ്റിംഗ്‌ കമ്പനിയുടെ ബാനറിൽ മുഹ്സിൻ പരാരി നിർമ്മിക്കുന്ന പുതിയ മ്യൂസിക്‌ വീഡിയോ 03:00 AM പുറത്തിറങ്ങി. ശേഖർ മേനോൻ സംഗീതം ചിട്ടപ്പെടുത്തി സലിം കുമാർ പാടിയ മ്യൂസിക്‌ ആൽബത്തിന്റെ വരികൾ മുഹ്സിൻ പരാരിയുടേതാണ്‌. ലുക്ക്മാൻ അവറാനാണ്‌ ആൽബത്തിൽ അഭിനയിച്ചിട്ടുള്ളത്‌. ഫഹദ്‌ ഫാറ്റിൽ ഛായാഗ്രഹണവും നിസാം കാദിരി എഡിറ്റിങ്ങും ചെയ്ത മ്യൂസിക്‌ വീഡിയോ റൈറ്റിംഗ്‌ കമ്പനിയുടെ യൂറ്റ്യൂബ്‌ ചാനലിലും മ്യൂസിക്‌ പ്ലാറ്റ്ഫോമുകളിലും ലഭ്യമാണ്‌.

    ചില സാങ്കേതിക തകരാറുകൾ കാരണം 03:00 AM മ്യൂസിക് വീഡിയോ രണ്ടു ദിവസം മുൻപേ ഇറക്കുന്നു എന്ന പോസ്റ്റ്‌ സോഷ്യൽ മീഡിയയിൽ പങ്ക്‌ വെച്ച്കൊണ്ടാണ്‌ വീഡിയോ ഇറക്കിയത്‌. നേരത്തെ ജൂൺ ഒന്നിനായിരുന്നു റിലീസ്‌ തീരുമാനിച്ചിരുന്നത്‌.



    വോക്കൽ മിക്‌സിംഗും സ്റ്റെം മാസ്റ്ററിംഗും: ശ്രീശങ്കർ (മ്യൂസിക് മിനിസ്ട്രി, കൊച്ചി), അസോസിയേറ്റ് ഡയറക്ടർ, വിഎഫ്എക്സ്, ആനിമേഷൻ സൂപ്പർവൈസർ - അനമയ് പ്രകാശ്, ചിത്രീകരണവും ആനിമേഷനും - മർവ സലാഹ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - വസീം ഹൈദർ, അസിസ്റ്റന്റ് ഡയറക്ടർ - ഹരിത ഹരിദാസ്, അസിസ്റ്റന്റ് എഡിറ്റർ - ബാസിം എ. റഹ്മാൻ,
    പ്രൊഡക്ഷൻ അസിസ്റ്റന്റ് - മുഹമ്മദ് ഷെഫീഖ്, പി.ആർ.ഒ. - ആതിര ദിൽജിത്ത്, ഡിജിറ്റൽ പാർട്ണർ: പിക്സൽബേർഡ്, സ്റ്റുഡിയോ: കിർകോൺ, റെക്കോർഡിംഗ് സ്റ്റുഡിയോ: മൈ സ്റ്റുഡിയോ, എറണാകുളം

    കെ സച്ചിദാനന്ദന്റെ ‘കോഴിപ്പങ്ക്' എന്ന കവിതയുടെ ദൃശ്യാവിഷ്കാരമാണ് റൈറ്റിംഗ് കമ്പനിയുടെ ആദ്യത്തെ പ്രൊജക്റ്റ്.

    Summary: Salim Kumar has breezed back into the music album scene once again with 3:00AM, which has him rendering a different song alongwith Lukman Avaran appearing on screen. Salim Kumar is known to have hit the bulls eye with another album song from yesteryears, which was much loved by the young generation of those days. The hip-hop song sung by Vineeth Sreenivasan was set to tune by Shaan Rahman. Check out his latest
    Published by:user_57
    First published: