ഇന്റർഫേസ് /വാർത്ത /Film / അന്വേഷിച്ചു, കണ്ടെത്തി; ടൊവിനോ തോമസിന് നായികയായി പുതുമുഖം ആദ്യ പ്രസാദ്

അന്വേഷിച്ചു, കണ്ടെത്തി; ടൊവിനോ തോമസിന് നായികയായി പുതുമുഖം ആദ്യ പ്രസാദ്

ആദ്യ പ്രസാദ്

ആദ്യ പ്രസാദ്

Newcomer Aadya Prasad to be Tovino Thomas' heroine in Anweshippin Kandethum | മുത്തുമണി എന്ന നായികാ കഥാപാത്രമായി ആദ്യ

  • Share this:

തിയേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ടൊവിനോ തോമസിനെ നായകാനാക്കി ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന

'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ചിത്രത്തിലൂടെ മലയാളത്തിൽ പുതിയൊരു നായിക; ആദ്യ പ്രസാദ്.

കായംകുളം സ്വദേശിയും മോഡലുമായ ആദ്യ പ്രസാദ്, അന്വേഷണ ഉദ്യോഗസ്ഥരുടെ ജീവിതം പ്രമേയമാകുന്ന ഈ ചിത്രത്തിൽ മുത്തുമണി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. നേരത്തെ കുഞ്ചാക്കോ ബോബന്റെ 'നിഴൽ' എന്ന ചിത്രത്തിൽ ശ്രദ്ധേയമായ ഒരു കഥാപാത്രം ആദ്യ പ്രസാദ് അവതരിപ്പിച്ചിരുന്നു.

നിഴലിലെ അഭിനയം കണ്ടതിനു ശേഷമാണ് മുത്തുമണി എന്ന നായികാ കഥാപാത്രത്തിലേക്ക് ആദ്യയെ തിരഞ്ഞെടുക്കുന്നതെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു.

"ടൊവിനോയെ പോലെയൊരു താരത്തിന്റെ നായികയായി അഭിനയിക്കാൻ ലഭിക്കുന്ന അവസരം വളരെ വലുതാണ്. ഒഡിഷൻ കഴി‍ഞ്ഞതിനു ശേഷം എന്നെ തിരഞ്ഞെടുത്തതായിട്ടുള്ള അറിയിപ്പ് വന്നതു മുതൽ ഞാൻ ഏറെ എക്സൈറ്റഡാണ്. മുത്തമണിയാവാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ," ആദ്യ പ്രസാദ് പറഞ്ഞു.

ഇവരെക്കൂടാതെ നെടുമുടി വേണു, ജാഫർ ഇടുക്കി, നന്ദു, വിജയകുമാർ, സൈജു കുറപ്പ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. തിയേറ്റർ ഓഫ് ​ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് തിരക്കഥയെഴുതുന്നത് സംവിധായകൻ ജിനു വി. എബ്രഹാമാണ്. പൃഥ്വിരാജിന്റെ കടുവക്ക് ശേഷം ജിനുവിന്റെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാ​ഗ്രഹണം ​ഗീരീഷ് ഗം​ഗാധരൻ നിർവ്വഹിക്കുന്നു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പൃഥ്വിരാജ് ചിത്രമായ 'കാപ്പ' നിർമ്മിക്കുന്നതും 'തിയേറ്റർ ഓഫ് ഡ്രീംസ്' തന്നെയാണ്. 'അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ഈ ചിത്രത്തിലൂടെ തമിഴിലെ സം​ഗീത സംവിധായകൻ സന്തോഷ് നാരായണൻ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു.

എഡിറ്റർ -സൈജു ശ്രീധർ. പ്രൊഡക്ഷൻ കൺട്രോളർ- ബെന്നി കട്ടപ്പന, കല-മോഹൻദാസ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റിൽസ്- ഇബ്സെൻ മാത്യൂസ്, ഡിസൈൻ- ഫോറസ്റ്റ് ഓൾ വെദർ.

കേരളത്തിലെ സിനിമാ ചിത്രീകരണത്തിനുളള കോവിഡ് നിയന്ത്രണങ്ങൾ നീങ്ങുന്ന മുറക്ക് ചിത്രത്തിന്റെ ഷൂട്ടിം​ഗ് തുടങ്ങാനാണ് പദ്ധതിയെന്ന് സംവിധായകൻ ഡാർവിൻ കുര്യാക്കോസ് പറഞ്ഞു. നിയന്ത്രണങ്ങൾ നീണ്ടു പോവുകയാണെങ്കിൽ മറ്റു സംസ്ഥാനങ്ങളിലേക്കും ചിത്രീകരണം മാറ്റാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വാർത്താ പ്രചരണം- എ.എസ്. ദിനേശ്.

Summary: Newcomer Aadhya Prasad to be played opposite Tovino Thomas in the upcoming movie Anweshippin Kandethum. Aadhya was notable for her first appearance in Nizhal starring Kunchacko Boban. She also does modelling. Her character is named Muthumani. The plot is centered around an investigation and ensuing events. Darwin Kuriakose is the director

First published:

Tags: Aadhya Prasad, Tovino Thomas, Tovino Thomas movie