• HOME
  • »
  • NEWS
  • »
  • film
  • »
  • Aaraattu | തിയറ്ററുകളില്‍ ഗോപന്റെ 'ആറാട്ട്'; സക്‌സസ് ടീസര്‍ പുറത്തിറക്കി

Aaraattu | തിയറ്ററുകളില്‍ ഗോപന്റെ 'ആറാട്ട്'; സക്‌സസ് ടീസര്‍ പുറത്തിറക്കി

നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോയും പഞ്ച് ഡയലോഗുകളും ആക്ഷനും പാട്ടുമടങ്ങുന്നതാണ് സക്‌സസ് ടീസര്‍.

  • Share this:
    ഏറെ നാളുകള്‍ക്കു ശേഷം ഒരു മോഹന്‍ലാല്‍ (Mohanlal) മാസ്സ് മസാല എന്റെര്‍റ്റൈനെര്‍ തിയേറ്ററിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സക്‌സസ് ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രത്തിന്റെ ഇന്‍ട്രോയും ചില പഞ്ച് ഡയലോഗുകളും ആക്ഷനും പാട്ടുമടങ്ങുന്നതാണ് ടീസര്‍.

    മോഹന്‍ലാല്‍ തന്നെയാണ് 41 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ പുറത്തുവിട്ടത്. 'വില്ലന്‍' സിനിമയ്ക്ക് ശേഷം ബി. ഉണ്ണികൃഷ്ണന്‍- മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഉണ്ടായ മറ്റൊരു ആക്ഷന്‍ ചിത്രമാണ് ഇത്. ഫെബ്രുവരി 18 നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ആറാട്ട് റിലീസ് ചെയ്തത്.

    ലോകമെമ്പാടുമുള്ള 2700 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. കേരളത്തിനു പുറമെ ജിസിസിയില്‍ മാത്രം ദിവസേന 1000 പ്രദര്‍ശനങ്ങളാണുള്ളത്. 150 കേന്ദ്രങ്ങളിലായി 45 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശിപ്പിയ്ക്കുന്നത്.


    പാലക്കാട് ഒരു ഭൂമിയിടപാടുമായി വന്നുചേരുന്ന നെയ്യാറ്റിന്‍കര ഗോപന്‍ എന്ന വ്യക്തിയും നാട്ടുകാരും ചേര്‍ന്നുള്ള കഥയാണ് 'ആറാട്ട്'. സൈബര്‍ ഡീഗ്രേഡിങ്ങും ഭേദിച്ച് മികച്ച പ്രതികരണവുമായി ഈ ചിത്രം മുന്നേറുന്നു.

    ശ്രദ്ധ ശ്രീനാഥ് ആണ് മോഹന്‍ലാലിന്റെ നായികയായി എത്തുന്നത്. കെജിഎഫിലെ 'ഗരുഡ' എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് ചിത്രത്തിലെ ശ്രദ്ധേയ സാന്നിധ്യം. നെടുമുടി വേണു, സായ് കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി വലിയ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
    Published by:Jayesh Krishnan
    First published: