• HOME
  • »
  • NEWS
  • »
  • film
  • »
  • Nikki Galrani | നിക്കിയുടെ നല്ലപാതിയായി ആദി; നടി നിക്കി ഗൽറാണി വിവാഹിതയായി

Nikki Galrani | നിക്കിയുടെ നല്ലപാതിയായി ആദി; നടി നിക്കി ഗൽറാണി വിവാഹിതയായി

1983, വെള്ളിമൂങ്ങ, ധമാക്ക സിനിമകളിലൂടെ പ്രേക്ഷക പ്രിയങ്കരിയായ നിക്കി ഗൽറാണി വിവാഹിതയായി

  • Share this:
    അഭിനേതാക്കളായ നിക്കി ഗൽറാണിയും (Nikki Galrani) ആദി പിനിസെറ്റിയും (Aadhi Pinisetty) പരമ്പരാഗത ചടങ്ങിൽ വിവാഹം ചെയ്തു. ഇവരുടെ വിവാഹത്തിന്റെയും റിസപ്ഷന്റെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. നിക്കി ഗൽറാണി ഗോൾഡൻ സിൽക്ക് സാരിയും ഭാരമേറിയതും സങ്കീർണ്ണവുമായ ആഭരണങ്ങളും അണിഞ്ഞിരുന്നു. ഇവരുടെ രസകരമായ ഹൽദി ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

    ആദി പിനിസെറ്റി ഒരു കുർത്തയും മുണ്ടും ആണ് ധരിച്ചത്. വിവാഹത്തിന് ശേഷം ഒരു റിസപ്ഷനും ഉണ്ടായിരുന്നു. ദമ്പതികൾ ബോൾറൂം വസ്ത്രങ്ങൾ അണിഞ്ഞാണ് പങ്കെടുത്തത്. വരൻ ഒരു വെള്ള പാന്റ്‌സ്യൂട്ട് ധരിച്ചപ്പോൾ, ഇളം പച്ച നിറത്തിലുള്ള ഗൗണിൽ വധു അതിമനോഹരിയായി കാണപ്പെട്ടു.




    ആദിയും നിക്കിയും വർഷങ്ങളായി പ്രണയ ബന്ധത്തിലായിരുന്നു. എന്നിരുന്നാലും അവർ അതിനെക്കുറിച്ച് വാചാലരായിരുന്നില്ല. ദമ്പതികൾ പലതവണ ഒരുമിച്ച് ഫോട്ടോകളിൽ പ്രത്യക്ഷപ്പെട്ട ശേഷമാണ് ഡേറ്റിംഗിനെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. കൂടാതെ, നിക്കി ഗൽറാണി തന്റെ ഭർതൃപിതാവും ചലച്ചിത്ര നിർമ്മാതാവുമായ രവി രാജ പിനിസെറ്റിയുടെ ജന്മദിന ആഘോഷത്തിൽ പങ്കെടുത്തിരുന്നു.




    ആദി പിനിസെറ്റിയും നിക്കി ഗൽറാണിയും മലുപ്പ്, യാഗവരയ്ക്കും നാ കാക്ക, മരഗദ നാണയം തുടങ്ങി നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. ആദി പിനിസെറ്റി അടുത്തതായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് റാം പോതിനേനി നായകനായ പോലീസ് ചിത്രം ദി വാരിയറിലാണ്. ആദി ഇതിൽ പ്രതിനായകനായാണ്. രാം പോതിനേനിയുടെ നായികയായി കീർത്തി ഷെട്ടി അഭിനയിക്കുന്നു, ജൂലൈ 14 ന് ചിത്രം റിലീസ് ചെയ്യും. 1983, വെള്ളിമൂങ്ങ, ധമാക്ക സിനിമകളിലൂടെ നിക്കി മലയാളി പ്രേക്ഷകർക്കും പരിചിതയാണ്.

    Summary: Actor Nikki Galrani, known to Malayali audience for 1983, Vellimoonga and Dhamaka got married to Aadhi Pinisetty. The couple tied the knot after a courtship for quite sometime. They acted together in a few movies as well
    Published by:user_57
    First published: