നടൻ മണിയൻപിള്ള രാജുവിന്റെ (Maniyanpillai Raju) മകൻ നിരഞ്ജ് മണിയൻപിള്ള രാജുവിന്റെയും (Niranj Maniyanpillai Raju) നിരഞ്ജനയുടെയും വിവാഹ റിസപ്ഷനിൽ വൻ താരസാന്നിധ്യം. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ ലാലു അലക്സ്, കാർത്തിക, കുഞ്ചൻ, അശോകൻ, പ്രേംകുമാർ, സോനാ നായർ, നമിത പ്രമോദ്, ഭാഗ്യലക്ഷ്മി എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത താരങ്ങളുടെ ഒഴുക്ക് കാണാമായിരുന്നു.
പാലിയം കൊട്ടാരകുടുംബാംഗം നിരഞ്ജനയാണ് വധു. ഡൽഹിയിൽ നിന്നും ഫാഷൻ ഡിസൈനിങ്ങിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് നിരഞ്ജന.
ബ്ലാക്ക് ബട്ടർഫ്ളൈ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നിരഞ്ജ്, ‘വിവാഹ ആവാഹനം’ എന്ന സിനിമയിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. മാർ ഇവാനിയോസ് കോളേജിൽ നിന്നും ബി.കോം ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് നിരഞ്ജ്. ഇതിനു പുറമെ, ഇംഗ്ലണ്ടിലെ സറി സർവകലാശാലയിൽ നിന്നും ഇന്റർനാഷണൽ മാർക്കറ്റിംഗ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം. 2020ലായിരുന്നു മണിയൻപിള്ള രാജുവിന്റെ മൂത്തമകൻ സച്ചിന്റെയും ഐശ്വര്യയുടെയും വിവാഹം.
Summary: Niranj Maniyanpillai had a star-studded wedding reception in Thiruvananthapuram, which had many names in Malayalam film industry in attendance
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.