നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Nishikant Kamat passes away | ഹിന്ദിയിലെ 'ദൃശ്യം' സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് അന്തരിച്ചു

  Nishikant Kamat passes away | ഹിന്ദിയിലെ 'ദൃശ്യം' സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് അന്തരിച്ചു

  Nishikant Kamat, director of Drishyam Hindi passes away | ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം

  നിഷികാന്ത് കാമത്ത്

  നിഷികാന്ത് കാമത്ത്

  • Share this:
   മോഹൻലാൽ ചിത്രം ദൃശ്യം ഹിന്ദിയിൽ സംവിധാനം ചെയ്ത നിഷികാന്ത് കാമത്ത് അന്തരിച്ചു. 50 വയസ്സായിരുന്നു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ ലിവർ സിറോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കവേയാണ് മരണം. ഇന്ന് ഉച്ചക്ക് 4.24ന് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചു.   അജയ് ദേവ്ഗൺ-തബു ചിത്രം ദൃശ്യത്തിന് പുറമെ, ഇർഫാൻ ഖാന്റെ മദാരി, ജോൺ എബ്രഹാം നായകനായ ഫോഴ്സ്, റോക്കി ഹാൻഡ്‌സം തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്.

   വർഷങ്ങൾക്ക് മുൻപ് തന്നെ ഇദ്ദേഹം ലിവർ സിറോസിസ് അഭിമുഖീകരിച്ചിരുന്നു. ശേഷം വീണ്ടും അസുഖം മൂർദ്ധന്യാവസ്ഥയിലാവുകയായിരുന്നു. ഇന്റെൻസീവ് കെയർ യൂണിറ്റിൽ ചികിത്സയിൽ കഴിയുകയായിരുന്നു.   മറാത്തി ചിത്രങ്ങളായ 'ഡോംബിവാലി ഫാസ്റ്റ്', 'ലൈ ബാരി' തുടങ്ങിയ ചിത്രങ്ങളും അദ്ദേഹത്തിന്റേതായുണ്ട്. 2006ൽ 'ഡോംബിവാലി ഫാസ്റ്റ്' മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയിരുന്നു. രണ്ട് ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഒരു ചിത്രത്തിന് തിരക്കഥയൊരുക്കിയിട്ടുമുണ്ട്. 'എവനൊ ഒരുവൻ' എന്ന മാധവൻ നായകനായ തമിഴ് ചിത്രം നിഷികാന്ത് സംവിധാനം ചെയ്തിരുന്നു.

   വിക്രമാദിത്യ മൊട്‍വാനെയുടെ 'ഭവേഷ് ജോഷി സൂപ്പർഹീറോ' എന്ന ചിത്രത്തിൽ ഹർഷവർധൻ കപൂറിനൊപ്പമാണ് കാമത്തിനെ ഏറ്റവുമൊടുവിൽ വെള്ളിത്തിരയിൽ കണ്ടത്. 2022ൽ റിലീസ് ചെയ്യാനിരുന്ന 'ദർബദാർ' എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.
   Published by:meera
   First published:
   )}