HOME » NEWS » Film » NIVIN PAULY ANNOUNCE HIS NEXT FILM THAARAM ON EASTER DAY

'താരം', ഈസ്റ്റര്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് നിവിൻ പോളി

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'താരം' എന്നാണ്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ്.

News18 Malayalam | news18-malayalam
Updated: April 4, 2021, 4:27 PM IST
'താരം', ഈസ്റ്റര്‍ ദിനത്തില്‍ പുതിയ സിനിമ പ്രഖ്യാപിച്ച് നിവിൻ പോളി
News18 Malayalam
  • Share this:
ഈസ്റ്റര്‍ ദിനത്തിൽ പുറത്തുവിടുമെന്ന് നടൻ നിവിന്‍ പോളി അറിയിച്ചിരുന്ന സര്‍പ്രൈസ് എത്തി. നിവിൻ നായകനാവുന്ന പുതിയ സിനിമയുടെ പ്രഖ്യാപനമായിരുന്നു ആ സസ്പെൻസ്. നിവിന്‍ തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് പുറത്തുവിടുമെന്നും എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേരുന്നുവെന്നും നിവിന്‍ പോളി പോസ്റ്റില്‍ പറയുന്നു. തൊപ്പിയും കണ്ണടയും വെച്ച നിവിന്റെ ഗ്രാഫിക്കല്‍ ചിത്രമടങ്ങിയ പടത്തിന്റെ പോസ്റ്ററും നടന്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

Also Read- സുരേഷ് ഗോപിയുടെ ‘കാവല്‍’ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു; ഫസ്റ്റ്ലുക്ക് പോസ്റ്റർ വിഷുവിന്

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പേര് 'താരം' എന്നാണ്. കിളി പോയി, കോഹിനൂര്‍ എന്നീ ചിത്രങ്ങളുടെ സംവിധായകനാണ് വിനയ്. മലയാള ചിത്രങ്ങളുടെ ഇംഗ്ലീഷ് സബ്‍ടൈറ്റിലിംഗിലൂടെ ശ്രദ്ധേയനായ വിവേക് രഞ്ജിത്ത് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. കിളി പോയി എന്ന ചിത്രത്തിന്‍റെ സഹ രചയിതാവുമായിരുന്നു വിവേക്. കുടുംബപ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു റൊമാന്‍റിക് കോമഡിയായിരിക്കും താരം എന്ന സൂചനകളാണ് പുറത്തുവരുന്നത്.

Also Read- STAR Movie Trailer: 'ആർദ്രക്ക് എന്ത് സംഭവിച്ചു?'; ആകാംക്ഷ നിറച്ച് 'സ്റ്റാർ' ട്രെയിലർ

പ്രേക്ഷകർക്ക് ഒരു മനോഹരവിരുന്ന് തന്നെയായിരിക്കും ഈ ചിത്രമെന്ന് 'താര'ത്തിന്റെ പ്രഖ്യാപന പോസ്റ്റർ സൂചിപ്പിക്കുന്നു. പ്രദീഷ് എം വര്‍മ്മയാണ് ഛായാഗ്രഹണം. സംഗീതം രാഹുല്‍ രാജ്. എഡിറ്റിംഗ് അര്‍ജു ബെന്‍. സൗണ്ട് ഡിസൈന്‍ വിഷ്‍ണു ഗോവിന്ദ്, ശ്രീ ശങ്കര്‍ (സൗണ്ട് ഫാക്റ്റര്‍). സൗണ്ട് മിക്സ് വിഷ്‍ണു ഗോവിന്ദ്. മനു മഞ്ജിത്ത്, ഹരിനാരായണന്‍ ബി കെ എന്നിവരുടേതാണ് വരികള്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അരുണ്‍ ഡി ജോസ്. പബ്ലിസിറ്റി ഡിസൈന്‍സ് യെല്ലോടൂത്ത്‍സ്.



Also Read- ബോളിവുഡ് താരം അക്ഷയ് കുമാറിന് കോവിഡ്; ഹോം ക്വറന്‍റീനിലെന്ന് താരം

2010 ജുലൈ 16 നാണ് മലർവാടി ആർട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ നിവിന്‍ പോളി മലയാള സിനിമയിലേക്ക് എത്തിയത്. ഒരു ദശാബ്ദക്കാലം പൂർത്തിയാക്കുമ്പോള്‍, നിരവധി വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയുടെ നിർണായക ഘടകമായി നിവിൻ മാറി. രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രമായ തുറമുഖമാണ് റിലീസിന് തയാറെടുക്കുന്ന നിവിന്റെ ചിത്രം. മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നിവിനെത്തുന്നത്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും.

ലിജു കൃഷ്‍ണയുടെ പടവെട്ട്, രതീഷ് ബാലകൃഷ്‍ണന്‍ പൊതുവാളിന്‍റെ കനകം കാമിനി കലഹം, എബ്രിഡ് ഷൈനിന്‍റെ മഹാവീര്യര്‍ എന്നിവയാണ് നിവിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍.

Also Read- ഈ ചിത്രത്തിൽ കാണുന്ന ബ്ലാക്ക് ആൻഡ് വൈറ്റ് സുന്ദരി കുട്ടിക്ക് ഇന്ന് പിറന്നാൾ
Published by: Rajesh V
First published: April 4, 2021, 4:27 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories