നിവിന്‍ പോളിയുടെ (Nivin Pauly) 'കനകം കാമിനി കലഹം' (Kanakam Kaamini Kalaham) നവംബർ 12ന് ഒടിടി റിലീസ് (OTT Release) ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ (Disney Plus Hotstar) എത്തുകയാണ്. ഏറെ ശ്രദ്ധ നേടിയ 'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് വെര്ഷന് 5.25' എന്ന അരങ്ങേറ്റ ചിത്രത്തിനു ശേഷം രതീഷ് ബാലകൃഷ്ണന് പൊതുവാൾ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രസകരമായ പുതിയ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.
Also Read-
Minnal Murali | മിന്നല്‍ മുരളിയുടെ ടൈറ്റില്‍ ഗാനം പുറത്തിറങ്ങി
സിനിമയിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന തരത്തിലാണ് വീഡിയോ. നേരത്തെ പുറത്തിറങ്ങിയ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഡിസ്നിയുടെ ആദ്യ മലയാളം ഡയറക്റ്റ് റിലീസ് കൂടിയാണ് 'കനകം കാമിനി കലഹം' . 'വേൾഡ് ഡിസ്നി ഡേ' ആയ നവംബർ 12 നാണ് ചിത്രത്തിന്റെ റിലീസ്. നിവിൻ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയർ പിക്ചേഴ്സ് ആണ് നിര്‍മ്മാണം.
Also Read-
Marakkar | മരയ്ക്കാർ റിലീസ്: ആന്റണി പെരുമ്പാവൂർ പിന്നെ എന്തുചെയ്യണമായിരുന്നു? ചോദ്യവുമായി സിദ്ധു പനക്കൽ
ഇന്റലിജെന്റ് കോമഡിയാണ് ചിത്രത്തിൽ കൂടുതൽ എങ്കിലും പിടിച്ചിരുത്തുന്ന കഥാഗതിയും ട്വിസ്റ്റുകളുമെല്ലാം പ്രേക്ഷകർക്ക് ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു ചലച്ചിത്രാനുഭവം സമ്മാനിക്കുമെന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന ഉറപ്പ്. ഗ്രേസ് ആന്റണി, വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് എന്നിവരാണ് മറ്റ് അഭിനേതാക്കൾ.
Also Read-
Jai Bhim | സൂര്യയുടെ ജയ് ഭീമും 1993ലെ തമിഴ്നാട് കടലൂർ സംഭവവും തമ്മിലുള്ള ബന്ധമെന്ത്? സിനിമയ്ക്ക് ഇതിവൃത്തമായ സംഭവപരമ്പര
യാക്സൻ ഗാരി പെരേരയും നേഹ നായരും ചേര്‍ന്നാണം സംഗീത സംവിധാനം. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി, എഡിറ്റിംഗ് മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈ ശ്രീജിത്ത് ശ്രീനിവാസൻ, കലാസംവിധാനം അനീസ് നാടോടി, വസ്ത്രാലങ്കാരം മെൽവി ജെ,മേക്കപ്പ് ഷാബു പുൽപ്പള്ളി. കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്, വാർത്ത പ്രചരണം-എ എസ് ദിനേശ്.
Also Read-
ദീപാവലി സ്പെഷൻ ലുങ്കി ഡാൻസുമായി പ്രാർത്ഥനയും നക്ഷത്രയും; ഇൻസ്റ്റഗ്രാം റീൽസുമായി താരപുത്രിമാർഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.