നിവിൻ പോളിയെ നായകനാക്കി ഹനീഫ് അദേനി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പൂർത്തിയായി. ജനുവരി 20ന് യുഎഇയിലാണ് ചിത്രീകരണത്തിന് തുടക്കം കുറിച്ചിത്. നാല് മാസങ്ങളിലായി ചിത്രം രണ്ട് ഷെഡ്യൂളായിട്ടായിരുന്നു പ്ലാൻ ചെയ്തിരുന്നുത്. ചിത്രത്തിന്റെ ടൈറ്റിൽ ഉടൻ അനൗൺസ് ചെയ്യുമെന്ന് നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സിലൂടെ ശ്രദ്ധേയ ആയ ആർഷ ബൈജു, മമിത ബൈജു എന്നിവരാണ് നായികമാർ. നിവിന്റെ 42ാമത്തെ ചിത്രമാണിത്.
‘മിഖായേല്‍’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം നിവിൻ പോളിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പ്രൊജക്റ്റാണ് ഇത്. ‘എൻപി 42’ എന്ന വിശേഷണപ്പേരുള്ള ചിത്രം നിര്‍മിക്കുന്നത് മാജിക് ഫ്രെയിംസും പോളി ജൂനിയര്‍ പിക്ചേഴ്‍സും ചേര്‍ന്നാണ്. വിഷ്‍ണു തണ്ടാശ്ശേരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എന്തായാലും നിവിൻ പോളിയും ഹനീഫ് അദേനിയും വീണ്ടും ഒന്നിക്കുമ്പോള്‍ ആരാധകര്‍ ആവേശത്തിലാണ്.
View this post on Instagram
ചിത്രത്തിനായുള്ള നിവിൻ പോളിയുടെ പുതിയ ലുക്കിലുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. സിനിമയ്ക്ക് വേണ്ടി വണ്ണം കുറച്ച ശേഷമുള്ള നിവിന്റെ ചിത്രമാണ് വൈറലായത്. ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരുന്നു. വണ്ണത്തിന്റെ പേരിൽ നിരവധി നെഗറ്റീവ് കമന്റുകൾ നിവിന് നേരെയുണ്ടായിരുന്നു. അതിനിടെയാണ് പുത്തൻ മേക്കോവറിലെത്തി താരം ഏവരെയും ഞെട്ടിച്ചത്.
നിവിൻ പോളിക്ക് ഒപ്പം ജാഫർ ഇടുക്കി, വിനയ് ഫോർട്ട്, വിജിലേഷ്, മമിത ബൈജു, ആർഷ ചാന്ദ്നി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. വിഷ്ണു തണ്ടാശേരിയാണ് ചിത്രത്തിനായി കാമറ ചലിപ്പിക്കുന്നത്. പ്രൊഡക്ഷൻ ഡിസൈൻ – സന്തോഷ് രാമൻ, കോസ്റ്റ്യൂം – മെൽവി ജെ, മ്യൂസിക് – മിഥുൻ മുകുന്ദൻ, എഡിറ്റിംഗ് – നിഷാദ് യൂസഫ്, മേക്കപ്പ് – ലിബിൻ മോഹനൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.