നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ചിരിക്കാൻ തയാറായിക്കൊള്ളൂ; നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' ടീസർ പുറത്ത്

    ചിരിക്കാൻ തയാറായിക്കൊള്ളൂ; നിവിൻ പോളിയുടെ 'കനകം കാമിനി കലഹം' ടീസർ പുറത്ത്

    മലയാളത്തിൽ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്‌സെർഡ് ഹ്യൂമറാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാവുന്നു.

    News18 Malayalam

    News18 Malayalam

    • Share this:
      നിവിൻ പോളി പ്രധാന വേഷത്തിലഭിനയിക്കുന്ന 'കനകം കാമിനി കലഹം' എന്ന ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്. ആൻഡ്രോയ്‌ഡ് കുഞ്ഞപ്പൻ എന്ന ചിത്രത്തിന് ശേഷം രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടെയ്നർ ചിത്രമാണ് 'കനകം കാമിനി കലഹം'. മലയാളത്തിൽ സമീപകാലത്തൊന്നും ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്‌സെർഡ് ഹ്യൂമറാണ് ചിത്രം കൈകാര്യം ചെയ്യുന്നതെന്ന് ടീസറിൽ നിന്നും വ്യക്തമാവുന്നു.

      വിദേശ ഓപറ വേദിയെ അനുസ്മരിപ്പിക്കുന്ന സെറ്റപ്പിൽ ഒരു നിശ്ചലദൃശ്യം പോലെ പ്രത്യക്ഷപ്പെടുന്ന കഥാപാത്രങ്ങൾ ഈ ചിന്തയെ ബലപ്പെടുത്തുന്നുണ്ട്. നിവിൻ പോളിയും ഗ്രെയ്‌സ് ആന്റണിയും ഈജിപ്ഷ്യൻ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് എത്തിയിരിക്കുന്നത്. വിനയ് ഫോർട്ട്, സുധീഷ്, ജോയ് മാത്യു, ജാഫർ ഇടുക്കി, ശിവദാസൻ കണ്ണൂർ, സുധീർ പറവൂർ, രാജേഷ് മാധവൻ, വിൻസി അലോഷ്യസ് തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു.

      Also Read- കങ്കണ റണാവത്ത് നിർമാതാവ് ആകുന്നു; ആദ്യചിത്രത്തിൽ നായകൻ നവാസുദ്ദീൻ സിദ്ദിഖി



      പോളി ജൂനിയർ പിക്ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി നിർവഹിക്കുന്നു. എഡിറ്റർ-മനോജ് കണ്ണോത്ത്,സൗണ്ട് ഡിസൈൻ-ശ്രീജിത്ത് ശ്രീനിവാസൻ, മ്യൂസിക്-യാക്സൻ ഗാരി പെരേര,നേഹ നായർ, പ്രൊഡക്ഷൻ കൺട്രോളർ-പ്രവീൺ ബി മേനോൻ, കല-അനീസ് നാടോടി, മേക്കപ്പ്-ഷാബു പുൽപ്പള്ളി, കോസ്റ്റ്യൂംസ്-മെൽവി.ജെ, പരസ്യകല-ഓൾഡ് മോങ്ക്സ്,
      വാർത്ത പ്രചരണം-എ എസ് ദിനേശ്.

      'വെള്ളക്കാരന്റെ കാമുകി' സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്‌തു

      പുതുമുഖങ്ങളായ രൺദേവ്, അഭിരാമി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനിസ് ബി എസ് തിരക്കഥ സംഭാഷണമെഴുതി സംവിധാനം ചെയ്യുന്ന 'വെള്ളക്കാരന്റെ കാമുകി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ജയസൂര്യ, ലാൽ, വിനയൻ, ഒമർ ലുലു, ബാദുഷ, ഹരീഷ് കണാരൻ, നിർമ്മൽ പാലാഴി, ബിനീഷ് ബാസ്റ്റിൻ, തങ്കച്ചൻ വിതുര തുടങ്ങിയവരുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

      അനിയപ്പൻ, ജാഫർ ഇടുക്കി, അനീഷ്, വിജയൻ കാരന്തൂർ, രാജൻ ഇടുക്കി, ഹസീബ്, അശ്വന്ത്, ശൈഷജു ടി. വേൽ, അനു ജോസഫ്, സുധ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ. ആചാര്യ സിനിമാസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോഷ്വാ റൊണാൾഡ് നിർവ്വഹിക്കുന്നു. അനീഷ് ടിം നെട്ടൂർ എഴുതിയ വരികൾക്ക് വി. കെ. സുനേഷ് സംഗീതം പകരുന്നു.

      പ്രൊഡക്ഷൻ കൺട്രോളർ- പി. സി. മുഹമ്മദ്, കല- ഷാജി കലാമിത്ര, മേക്കപ്പ്- ഷനീജ്, വസ്ത്രാലങ്കാരം- ശാലിനി, സ്റ്റിൽസ്- ശ്രീനി മഞ്ചേരി, എഡിറ്റ്-കെ. രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഷൈജു ടിം വേൽ, അസോസിയേറ്റ് ഡയറക്ടർ- ഉമൽസ്, അനിൽ മുതുക്കല, അസിസ്റ്റന്റ് ഡയറക്ടർ- ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ മാനേജർ- സുധീന്ദ്രൻ
      Published by:Rajesh V
      First published:
      )}