നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Nizhalgal Ravi Birthday | അമിതാഭ് ബച്ചനും 'കക്കാ' രവിയും തമ്മിലെ ബന്ധമെന്ത്? നിഴൽഗൾ രവിക്ക് ഇന്ന് പിറന്നാൾ

  Nizhalgal Ravi Birthday | അമിതാഭ് ബച്ചനും 'കക്കാ' രവിയും തമ്മിലെ ബന്ധമെന്ത്? നിഴൽഗൾ രവിക്ക് ഇന്ന് പിറന്നാൾ

  Nizhalgal Ravi celebrating his birthday today | അമിതാഭ് ബച്ചന്റെ തെന്നിന്ത്യൻ വരവിന് കക്കാ രവി എന്ന രവിചന്ദ്രൻ കൂടിയേ തീരൂ. ആ ബന്ധമിതാണ്

  നിഴൽഗൾ രവി

  നിഴൽഗൾ രവി

  • Share this:
   'നിഴൽഗൾ' എന്ന തമിഴ് ചിത്രത്തിൽ തുടങ്ങി 1980 മുതൽ ഇന്ന് വരെ സിനിമാ ലോകത്തെ നിറസാന്നിധ്യമാണ് നിഴൽഗൾ രവി എന്ന മലയാളി പ്രേക്ഷകരുടെ സ്വന്തം 'കക്കാ രവി'. 'കക്ക' എന്ന മലയാള ചിത്രത്തിലൂടെയാണ് കോയമ്പത്തൂർകാരനായ രവിചന്ദ്രൻ സമന്ന മലയാളക്കരയിലെത്തിയത്. നാല് പതിറ്റാണ്ടുകാലത്തെ അഭിനയ ജീവിതത്തിൽ അഞ്ഞൂറില്പരം ചിത്രങ്ങൾ കക്കാ രവിക്ക് സ്വന്തമായുണ്ട്, അതും തമിഴ്, മലയാളം, തെലുങ്ക് സിനിമാ മേഖലകളിൽ നിന്നുമായി.

   എന്നാൽ അധികമാരും അറിയാത്ത ഒരു കാര്യമുണ്ട്. അദ്ദേഹവും ബോളിവുഡ് ഇതിഹാസവുമായ അമിതാഭ് ബച്ചനും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ട്.

   ഘനഗാംഭീര്യ ശബ്ദത്തിനുടമയായ അമിതാഭ് ബച്ചനെ അനുകരണകലയിൽ പോലും പലർക്കും തോൽപ്പിക്കാനാവാത്തത് ആ ശബ്ദം കൊണ്ടുമാത്രമാണ്. ഇടിമുഴക്കം പോലുള്ള ശബ്ദം മകൻ അഭിഷേക് വിചാരിച്ചാൽ പോലും അനുകരിക്കാൻ ബുദ്ധിമുട്ടാവും. അതേസമയം തന്നെ ഓൾ ഇന്ത്യ റേഡിയോയിൽ ജോലി നിഷേധിക്കപ്പെട്ട ശബ്ദം കൂടിയാണ് അത്.

   എന്നാൽ തമിഴിൽ എത്തുമ്പോൾ ബച്ചന്റെ ശബ്ദത്തിനു തുല്യം നിൽക്കാൻ ഒരാളെക്കൊണ്ട് മാത്രമേ സാധിക്കൂ, അത് കക്കാ രവിക്കാണ്.

   നിങ്ങൾ പലപ്പോഴും തമിഴിൽ കേട്ടിരിക്കാനിടയുള്ള ബച്ചൻ കഥാപാത്രങ്ങളുടെ ശബ്ദത്തിനു പിന്നിൽ രവിയാണ്.

   2005ൽ രാജ്യം മുഴുവൻ ആരാധകരെ സമ്പാദിച്ച കോൻ ബനേഗര ക്രോർപതി എന്ന ഗെയിംഷോ തമിഴ് ടി.വി.യിൽ എത്തിയപ്പോൾ ഹിന്ദിയിലുള്ള സംഭാഷണങ്ങൾക്ക് തമിഴ് പേശിയത് കക്ക രവിയാണ്. ക്രോർപതിക്ക്‌ തമിഴിൽ ജനപ്രീതി ഏറാൻ കാരണം കക്കാ രവിയുടെ ശബ്ദം കൂടിയാണ്.

   അതിനു ശേഷം പിന്നെയും രവി ബച്ചന്റെ ശബ്ദമായി. 2018ൽ 'തഗ്സ് ഓഫ് ഹിന്ദുസ്ഥാൻ' എന്ന സിനിമയുടെ തമിഴിൽ ബച്ചന്റെ ശബ്ദമായതു കക്കാ രവിയാണ്. 'സെയ് രാ നരസിംഹ റെഡ്ഢി' എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിൽ ഗോസായി വെങ്കണ്ണാ എന്ന ബച്ചന്റെ അതിഥി കഥാപാത്രത്തിന് ശബ്ദമേകിയതും കക്കാ രവി തന്നെ.

   ഇടിമുഴക്കമുള്ള ഏതൊരു ശബ്ദത്തിനും തമിഴിൽ കക്കാ രവിക്ക് പകരക്കാരനില്ലെന്നു തന്നെ പറയാം. ബച്ചന് മാത്രമല്ല, ജാക്കി ഷ്‌റോഫ് ഉൾപ്പെടെയുള്ള താരങ്ങൾക്ക് അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

   റഹ്മാൻ (പുതു പുതു‌ അർഥങ്ങൾ 1989), നാനാ പടേക്കർ (ബൊമ്മലാട്ടം, 2008), മിഥുൻ ചക്രവർത്തി (യാഗവരായിനം നാ കാക്ക, 2015), അനന്ത നാഗ് (കെ.ജി.എഫ്. ചാപ്റ്റർ 1, 2018), ബൊമൻ ഇറാനി (കാപ്പാൻ, 2019), ജാക്കി ഷ്‌റോഫ് (ബിഗിൽ, 2019), നാവിദ് നെഗാഹാൻ (അലാദിൻ, 2019) തുടങ്ങിയ അഭിനേതാക്കൾക്കാണ് രവി ശബ്ദമേകിയത്.

   അടുത്തതായി 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിലാണ് അദ്ദേഹം വേഷമിടുന്നത്.

   Summary: Nizhalgal Ravi alias Kakka Ravi is celebrating his birthday today. Here is a little known fact about him lending voice to Amitabh Bachchan characters in Hindi
   Published by:user_57
   First published:
   )}