നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • കലാഭവൻ സതീഷ് സംവിധാനം ചെയ്ത 'ഞാൻ സെലിബ്രിറ്റി' ഹ്രസ്വചിത്രം റിലീസ് ചെയ്‌തു

    കലാഭവൻ സതീഷ് സംവിധാനം ചെയ്ത 'ഞാൻ സെലിബ്രിറ്റി' ഹ്രസ്വചിത്രം റിലീസ് ചെയ്‌തു

    Njan Celebrity short film released on YouTube | കോവിഡ് കാലത്ത് കലാകാരന്മാർ നേരിട്ട പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഇതിവൃത്തം

    ഞാൻ സെലിബ്രിറ്റി

    ഞാൻ സെലിബ്രിറ്റി

    • Share this:
      കലാഭവൻ സതീഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹ്രസ്വചിത്രമായ 'ഞാൻ സെലിബ്രിറ്റി' യൂട്യൂബിൽ റിലീസായി. കോവിഡ് കാലത്ത് കലാകാരന്മാർ നേരിട്ട പ്രതിസന്ധികളാണ് ചിത്രത്തിന്റെ ഇതിവൃത്തം.

      "കലാമേഖലയുമായി ബന്ധപ്പെട്ട് ഏകദേശം15ൽ പരം ആളുകൾ ആത്മഹത്യ ചെയ്തു. അത്തരത്തിൽ ഒരു ജീവിതസാഹചര്യത്തിൽ ഈ എണ്ണത്തെ മറികടന്നു പോകുന്ന അവസ്ഥ വിദൂരമല്ലാതിരിക്കെ ഇരുട്ടിൽ തപ്പുന്ന കലാകാരന്മാർക്ക് ഒരു വെളിച്ചമായി മാറുന്ന തലത്തിലേക്ക് കേരളക്കരയാകെ ചർച്ചാവിഷയമാകാൻ വേണ്ടിയാണ് ഈ ഹ്രസ്വചിത്രം. കലാകാരന്മാർക്ക് പ്രതീക്ഷയും പ്രചോദനവും നൽകുന്നതിനായാണ് ചിത്രത്തിലെ രംഗങ്ങൾ ചെയ്തിട്ടുളളത്," സംവിധായകൻ പറയുന്നു.

      സായിപാർവ്വണ ക്രിയേഷൻസിന്റെ ബാനറിൽ സത്യകൃഷ്ണ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ കലാഭവൻ സതീഷ് തന്നെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നടൻ സുനിൽ സുഖദ അതിഥി താരമായി എത്തുന്ന ഈ ചിത്രത്തിൽ കലാഭവൻ രാജേഷ്, അരവിന്ദാക്ഷ കുറുപ്പ് എന്നിവർക്കൊപ്പം നാട്ടുകാരും അഭിനയിക്കുന്നു. കോവിഡുമായി ബന്ധപ്പെട്ട് സമകാലിക പ്രശ്നം ചർച്ച ചെയ്യുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിഖിൽ രാംദാസ് നിർവ്വഹിക്കുന്നു.

      പ്രൊജക്ട് ഡിസൈനർ- രാജീവ് വർഗ്ഗീസ്, അസിസ്റ്റന്റ് ഡയറക്ടർ- നിഖിൽ കുമാർ സി.എസ്., ഡി.ഐ.- ബിലാൽ, കോർഡിനേറ്റർ- അജി ജേക്കബ്, സൗണ്ട് ഡിസൈൻ- സഹിൽ ചാക്കോ, ടൈറ്റിൽ ഡിസൈൻ- അരുൺ, ഡിസൈൻ- അനിൽ പ്ലേ മീഡിയ, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.



      Also read: 'തോന്നൽ' ഹിറ്റ്; ആദ്യമായി സംവിധാനം ചെയ്ത മ്യൂസിക് ആൽബവുമായി അഹാന കൃഷ്ണ

      'ഏറെ ഏറെ തോന്നല്, തോന്നി നാവിൻ തുമ്പില്' സ്ട്രോബെറി രുചി ചോക്ലേറ്റിൽ പൊതിഞ്ഞ മാധുര്യമാണ് ഈ ഗാനത്തിന്. അഹാന കൃഷ്ണ ആദ്യമായി സംവിധായികയുടെ മേലങ്കി അണിഞ്ഞപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചതാവട്ടെ ഓർമ്മയുടെ മാധുര്യമൂറുന്ന മനോഹരമായ ഒരു ഗാനം. 'തോന്നൽ' എന്ന പേരിലാണ് അഹാന കൃഷ്ണയുടെ ആദ്യ മ്യൂസിക് ആൽബം പുറത്തിറങ്ങിയത്.

      ഷറഫുവിന്റെ വരികൾക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു. നിമിഷ് രവിയാണ് ഛായാഗ്രഹണം. ഹാനിയ നഫീസയാണ് ഗാനം ആലപിച്ചിട്ടുള്ളത്.

      സിനിമാലോകത്ത് നിന്നും ഒട്ടേറെപ്പേർ അഹാനയ്ക്ക് ആശംസയുമായി എത്തിയിട്ടുണ്ട്. പൂർണ്ണിമ ഇന്ദ്രജിത്, സംഗീത സംവിധായകൻ കൈലാസ് മേനോൻ, സംവിധായിക ഗീതു മോഹൻദാസ് തുടങ്ങിയവർ അഹാനയ്ക്ക് ആശംസയും അഭിനന്ദനവുമായി എത്തിക്കഴിഞ്ഞു.
      Published by:user_57
      First published:
      )}